Get Updates
Get notified of breaking news, exclusive insights, and must-see stories!

ചരിത്രപരമായ നീക്കം: ജാതിയെ സംരക്ഷിത വിഭാഗമായി ഉള്‍പ്പെടുത്തി കാലിഫോർണിയ യൂണിവേഴ്സിറ്റി

കാലിഫോർണിയ: ജാതിയെ ഒരു സംരക്ഷിത വിഭാഗമായി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ച് അമേരിക്കന്‍ സർവ്വകലാശാല. 23-ലധികം കാമ്പസുകളും എട്ട് ഓഫ്-കാമ്പസ് സെന്ററുകളുമുള്ള കാലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയാണ് ഇത്തരമൊരു പ്രഖ്യാപനവുമായി രംഗത്ത് എത്തിയിരിക്കുന്നത്. രാജ്യത്തെ ജാതി അടിസ്ഥാനത്തിലുള്ള വിവേചനത്തിനെതിരെ പോരാടുന്ന സംഘടനകള്‍ ഉള്‍പ്പടേയുള്ളവർ സർവ്വകലാശാലയുടെ തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്.

സാരിയില്‍ ഗ്ലാമറസ് ലുക്കില്‍ റിതുമന്ത്ര: വൈറലായി ചിത്രങ്ങള്‍

"നമ്മുടെ കഴിവുള്ളവരും വൈവിധ്യമാർന്നവരുമായ എല്ലാ വിദ്യാർത്ഥികളെയും ജീവനക്കാരെയും സ്വാഗതം ചെയ്യുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് സമഗ്രമായ മികവിന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ കാലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയുടെ മുഴുവന്‍ ക്യാമ്പസുകളും ആഗ്രഹിക്കുന്നു ," കാലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ചാൻസലർ ജോസഫ് ഐ കാസ്ട്രോ തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് വ്യക്തമാക്കി.

exam-1

യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഏറ്റവും വലിയ സർവകലാശാലാ സംവിധാനമാണ് കാലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റി. ജാതിയെ ഒരു സംരക്ഷിത വിഭാഗമായി ചേർക്കുന്നതിലൂടെ, എല്ലാ 23 സിഎസ്‌യു കാമ്പസുകളും എല്ലാ വിഭാഗത്തില്‍ നിന്നുമുള്ള വിദ്യാർത്ഥികൾക്ക് പ്രവേശനത്തില്‍ തുല്യത ഉറപ്പാക്കും. "ജാതി തുല്യ സുരക്ഷിതത്വം ഉറപ്പാക്കുന്ന നയത്തിലൂടെ അടിച്ചമർത്തപ്പെട്ട വിദ്യാർത്ഥികളുടെയും സ്റ്റാഫുകളുടെയും ഫാക്കൽറ്റികളുടെയും അവകാശങ്ങളെ പിന്തുണച്ച് ചരിത്രം സൃഷ്ടിച്ചതിന് സിഎസ്‌യു സംവിധാനത്തെ ഞങ്ങൾ അഭിനന്ദിക്കുന്നു. ഈ ചരിത്ര വിജയം നടപ്പിലാക്കാൻ സഹായിക്കുന്നതിന് സിഎസ്‌യു സംവിധാനവുമായി ചേർന്ന് പ്രവർത്തിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു' '- അവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയ ഇക്വാലിറ്റി ലാബ് വ്യക്തമാക്കി.

"ജാതി സംരക്ഷണം നേടിയെടുക്കാനുള്ള പോരാട്ടം ഏറെക്കാലമായിട്ടുള്ളതാണ്. അതിനാല്‍ തന്നെ ഇപ്പോഴത്തെ ഈ വിജയം വളരെ ചരിത്രപരമാണ്. ഇത് അന്തിമഫലം മാത്രമല്ല, ചരിത്രപരമായ പ്രക്രിയ തന്നെയാണ് "- എന്നായിരുന്നു സാൻ ഫ്രാൻസിസ്കോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിയും ലീഡ് ഓർഗനൈസറുമായ മൻമിത് സിംഗ് അഭിപ്രായപ്പെട്ടത്.

ഞങ്ങളുടെ ഒരു വിദ്യാർത്ഥിയാണ് ജാതി വിവേചനത്തിലേക്ക് ഞങ്ങളുടെ ശ്രദ്ധ കൊണ്ടുവന്നത്. അത് അത്ര വിദൂരമായി സംഭവിക്കുന്ന ഒന്നായിരുന്നില്ല. മറിച്ച് ഞങ്ങളുടെ ചില വിദ്യാർത്ഥികൾ അവരുടെ വ്യക്തിപരമായ ജീവിതത്തിൽ ദൈനംദിനം നേരിടുന്ന വിഷയമാണത്. അവരുടെ ജീവിതാനുഭവങ്ങളെ ബഹുമാനിക്കാനും ജാതി വിവേചനത്തിനെതിരെ വാദിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നായിരുന്നു സി എസ് യു ഈസ്റ്റ് ബേയിലെ സോഷ്യൽ വർക്ക് ഡിപ്പാർട്ട്‌മെന്റ് ചെയർ പ്രൊഫ. ഡോ. സാറാ ടെയ്‌ലർ അഭിപ്രായപ്പെട്ടത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+