കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി പാത തുറന്നുകൊടുത്തു; ഗള്‍ഫില്‍ ചരിത്ര നിമിഷം, ഇസ്രായേല്‍ വിമാനം യുഎഇയില്‍

Google Oneindia Malayalam News

ടെല്‍ അവീവ്/ദുബായ്: പശ്ചിമേഷ്യയില്‍ പുതിയ ചരിത്ര പിറവി. ഇസ്രായേലില്‍ നിന്ന് ആദ്യ യാത്രാ വിമാനം യുഎഇയിലെത്തി. സൗദി അറേബ്യ ആകാശപാത തുറന്നുകൊടുത്തതോടെ യാത്ര എളുപ്പമായി. ഇസ്രായേലിന്റെയും അമേരിക്കയുടെയും പ്രതിനിധികളുമായിട്ടാണ് വിമാനം ടെല്‍ അവീവില്‍ നിന്ന് പുറപ്പെട്ടത്.

Recommended Video

cmsvideo
First-ever flight: Plane with US, Israeli officials lands in UAE | Oneindia Malayalam

ഇസ്രായേലിന്റെ ഔദ്യോഗിക വിമാന കമ്പനിയായ എല്‍ അല്‍ വിമാനത്തിലായിരുന്നു യാത്ര. എല്‍വൈ 971 വിമാനമാണ് യുഎഇ തലസ്ഥാനമായ അബുദാബിയിലേക്ക് പുറപ്പെട്ടതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇംഗ്ലീഷിലും ഹീബ്രുവിലും അറബിയിലും സമാധാനം എന്ന് വിമാനത്തില്‍ എഴുതിയിരുന്നു....

ആരാണ് വിമാനത്തില്‍

ആരാണ് വിമാനത്തില്‍

ഇസ്രായേലമായി നയതന്ത്ര ബന്ധം സ്ഥാപിക്കാന്‍ യുഎഇ അടുത്തിടെ തീരുമാനിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട തുടര്‍ ചര്‍ച്ചകള്‍ക്കാണ് ഇസ്രായേല്‍, അമേരിക്കന്‍ പ്രതിനിധികള്‍ യുഎഇയിലെത്തിയത്. ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവിന്റെയും അമേരിക്കന് പ്രസിഡന്റ് ട്രംപിന്റെയും സഹായികളാണ് വിമാനത്തില്‍.

സൗദി ചെയ്തത്

സൗദി ചെയ്തത്

ഇസ്രായേലില്‍ നിന്ന് യുഎഇയിലേക്കുള്ള ഏളുപ്പ വഴി സൗദിയുടെ ആകാശമാര്‍ഗമാണ്. സൗദി അറേബ്യ ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചിട്ടില്ല. എങ്കിലും പാത തുറന്നുതരണമെന്ന് ഇസ്രായേല്‍ സൗദി അറേബ്യയോട് അഭ്യര്‍ഥിച്ചിരുന്നു. സൗദി ഇക്കാര്യം അനുഭാവപൂര്‍വം പരിഗണിച്ചു.

എന്താണ് കിര്യത് ഗട്ട്

എന്താണ് കിര്യത് ഗട്ട്

യുഎഇയിലേക്കുള്ള വിമാനത്തിന് കിര്യത് ഗട്ട് എന്നാണ് പേരിട്ടിരിക്കുന്നത്. പലസ്തീനിലെ രണ്ടു ഗ്രാമങ്ങളായ ഇറാഖ് അല്‍ മന്‍ഷിയ്യ, അല്‍ ഫലൂജ എന്നിവിടങ്ങളില്‍ നിന്ന് അറബികളെ പുറത്താക്കിയ ശേഷം ഇസ്രായേല്‍ രൂപീകരിച്ച ജൂത കുടിയേറ്റ കേന്ദ്രമാണ് കിര്യാത് ഗട്ട്. ഇസ്രായേലുമായി ബന്ധം സ്ഥാപിക്കുന്ന യുഎഇയുടെ നീക്കത്തിനെതിരെ പലസ്തീന്‍കാര് രംഗത്തുവന്നിരുന്നു.

ട്രംപിന്റെ മരുമകന്‍

ട്രംപിന്റെ മരുമകന്‍

തന്റെ ജീവിതത്തിലെ ഏറ്റവും ആശ്ചര്യകരമായ യാത്രയാണിതെന്ന് പൈലറ്റ് ടാല്‍ ബെക്കര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഡൊണാള്‍ഡ് ട്രംപിന്റെ മരുമകനം വൈറ്റ് ഹൗസ് ഉപദേഷ്ടാവുമായ ജറദ് കുഷ്‌നല്‍ വിമാന സംഘത്തിലുണ്ട്. യുഎസ് സുരക്ഷ ഉപദേഷ്ടാവ് റോബര്‍ട്ട് ഓബ്രിയന്‍, ഇസ്രായേല്‍ സുരക്ഷാ ഉപദേഷ്ടാവ് മീര്‍ ബെന്‍ ഷാബത്ത് എന്നിവരും സംഘത്തിലുണ്ട്.

സുരക്ഷാ കവചത്തില്‍ വിമാനം

സുരക്ഷാ കവചത്തില്‍ വിമാനം

ആക്രമണ സാധ്യത മുന്‍കൂട്ടി കണ്ടുള്ള പ്രതിരോധ സംവിധാനങ്ങള്‍ വിമാനത്തില്‍ ഘടിപ്പിച്ചിരുന്നു. റോക്കറ്റ് ആക്രമണം ചെറുക്കാന്‍ സാധിക്കുന്ന സംവിധാനമാണ് ഘടിപ്പിച്ചിരിക്കുന്നത്. അബുദാബിയില്‍ യുഎഇയിലെ പ്രമുഖരുമായി യുഎസ്-ഇസ്രായേല്‍ പ്രതിനിധികള്‍ ചര്‍ച്ച നടത്തും.

എന്നാണ് സംഘം തിരിക്കുക

എന്നാണ് സംഘം തിരിക്കുക

ചൊവ്വാഴ്ചയാണ് യുഎസ്-ഇസ്രായേല്‍ പ്രതിനിധികള്‍ തിരിച്ചുപോരുക. ഈജിപ്തിനും ജോര്‍ദാനും ശേഷം ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുന്ന അറബ് രാജ്യമാണ് യുഎഇ. ഗള്‍ഫില്‍ നിന്നുള്ള ആദ്യത്തെ രാജ്യവും യുഎഇയാണ്. കൂടുതല്‍ അറബ് രാജ്യങ്ങള്‍ ഇസ്രായേലുമായി ബന്ധം സ്ഥാപിക്കുമെന്നാണ് വിവരം.

യുദ്ധ വിമാനം നല്‍കുമോ

യുദ്ധ വിമാനം നല്‍കുമോ

അമേരിക്കയില്‍ നിന്ന് യുഎഇക്ക് എഫ്-35 യുദ്ധ വിമാനം നല്‍കാന്‍ ചര്‍ച്ച നടക്കുന്നുണ്ട്. ഈ വിമാനം യുഎഇക്ക് നല്‍കുന്നതിനെ നേരത്തെ ഇസ്രായേല്‍ എതിര്‍ത്തിരുന്നു. പുതിയ പശ്ചാത്തലത്തില്‍ നടക്കുന്ന ചര്‍ച്ചയുടെ കാര്യത്തില്‍ ട്രംപ് ചില ഉറപ്പുകള്‍ നല്‍കിയിട്ടുണ്ടെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞു.

ബ്രാഹ്മണരുടെ തോക്കുകള്‍ എണ്ണി യോഗി സര്‍ക്കാര്‍; യുപിയില്‍ വിവാദം, വോട്ടില്‍ നോട്ടമിട്ട് കോണ്‍ഗ്രസ്ബ്രാഹ്മണരുടെ തോക്കുകള്‍ എണ്ണി യോഗി സര്‍ക്കാര്‍; യുപിയില്‍ വിവാദം, വോട്ടില്‍ നോട്ടമിട്ട് കോണ്‍ഗ്രസ്

English summary
Historical flight travel: Israeli plane with top officials to UAE over Saudi Arabia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X