എച്ച്ഐവി വൈറസിന്‍റെ വീര്യം കുറയുന്നു, മരണകാരമാകില്ല?
ലണ്ടന്‍: 'പാണ്ടന്‍ നായുടെ പല്ലിന് ശൗര്യം പണ്ടേ പോലെ ഫലിയ്ക്കുന്നില്ലെ'ന്ന് കുഞ്ചന്‍ നമ്പ്യാര്‍ പാടിയത് ഓര്‍മ്മയില്ലേ. ലോകത്ത് 35 മില്യണിലധികം ജനങ്ങളെ ബാധിച്ച എയിഡ്‌സിന്റെ വീര്യം കുറയുന്നു. എച്ച്‌ഐവി വൈറസിന്റെ ശേഷി കുറയുന്നതായി പഠന റിപ്പോര്‍ട്ട്. വൈറസിന് മുന്‍കാലങ്ങളിലെന്ന പോലെ മുനുഷ്യന്റെ പ്രതിരോധ ശേഷിയെ തകര്‍ക്കാന്‍ കഴിയില്ലെന്നാണ് പഠനം.
വൈറസിനോടുള്ള മനുഷ്യന്റെ പ്രതിരോധസേഷി വര്‍ധിച്ചത് തന്നെയാണ് എച്ച് ഐവിയുടെ വീര്യം കുറയാന്‍ കാരണം. മുന്‍പ് മനുഷ്യന്‍ ഏറെ ഭയപ്പെട്ടിരുന്ന വസൂരി ഇന്ന് സാധാരണ ഒരു രോഗമായി മാറിയത് പോലെ എയിഡ്‌സിന്റെ തീവ്രതയും കുറയുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്.

ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ ശാസ്ത്രഞ്ജര്‍ ദക്ഷിണാഫ്രിയ്ക്ക, ബോട്‌സ്വാന എന്നിവിടങ്ങളിലെ എയിഡ്‌സ് ബാധികരായ 2000 സ്ത്രീകളില്‍ നടത്തിയ പഠനത്തിലാണ് ഹ്യൂമന്‍ ഇമ്യൂണോഡെഫിഷ്യന്‍സി വൈറസ് (എച്ച്‌ഐവി) ന്റെ ശേഷി കുറയുന്നതായി കണ്ടെത്തിയത്. 'പ്രൊഡീഡിംഗ്‌സ് ഓഫ് ദ നാഷണല്‍ അക്കാദമി ഓഫ് സയന്‍സസ്' എന്ന ജേര്‍ണലില്‍ പഠനം പ്രസിദ്ധീീകരിച്ചിട്ടുണ്ട്.
മാരകമായി വ്യാപിച്ച് മനുഷ്യനെ തളര്‍ത്താന്‍ വരും നാളുകളില്‍ വൈറസിനാകില്ലെന്നാണ് പറയുന്നത്. എയിഡ്‌സിനെതിരായ മരുന്നിന്റെ വ്യാപനവും രോഗത്തിന്റെ ഭീകരത കുറയ്ക്കാന്‍ സഹായിച്ചെന്നും ഗവേഷകര്‍ വിലയിരുത്തുന്നു.












Click it and Unblock the Notifications