കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

53 സ്ത്രീകളുമായി ലൈംഗികബന്ധം.. 30 സ്ത്രീകൾക്ക് എയ്ഡ്സ് പകർത്തി.. വിചിത്രനായ കുറ്റവാളിക്ക് ശിക്ഷ

  • By Desk
Google Oneindia Malayalam News

റോം: ലോകത്ത് ആളുകള്‍ ഏറ്റവും കൂടുതല്‍ ഭയക്കുന്ന രോഗമാണ് എയ്ഡ്‌സ്. എച്ച്‌ഐവി ബാധിച്ചവരെ സമൂഹം ഈ പുതിയ കാലത്ത് പോലും അകറ്റി നിര്‍ത്തുന്നു. ലൈംഗിക ബന്ധത്തിലൂടെയും എച്ച്‌ഐവി ഉള്ള ആളുകളില്‍ നിന്നുള്ള രക്തം സ്വീകരിക്കുന്നത് വഴിയും എയ്ഡ്‌സ് പകരാം. എന്നാല്‍ മനപ്പൂര്‍വ്വം എയ്ഡ്‌സ് പകര്‍ത്തിയ കുറ്റവാളിയെക്കുറിച്ച് കേട്ടിട്ടുണ്ടോ. ഇറ്റലിയിലാണ് സംഭവം.

ദിലീപ് പണി തുടങ്ങി, പോലീസിനെ ഞെട്ടിച്ച് അപ്രതീക്ഷിത നീക്കം! ഒന്നാം പ്രതിയാക്കാൻ ഗൂഢാലോചനയെന്ന് പരാതിദിലീപ് പണി തുടങ്ങി, പോലീസിനെ ഞെട്ടിച്ച് അപ്രതീക്ഷിത നീക്കം! ഒന്നാം പ്രതിയാക്കാൻ ഗൂഢാലോചനയെന്ന് പരാതി

നടിക്കൊപ്പം ആൾദൈവത്തിന്റെ അശ്ലീല വീഡിയോ.. ദൃശ്യങ്ങൾ പുറത്തായപ്പോൾ അത് മോർഫിംഗ് എന്ന് നടി!നടിക്കൊപ്പം ആൾദൈവത്തിന്റെ അശ്ലീല വീഡിയോ.. ദൃശ്യങ്ങൾ പുറത്തായപ്പോൾ അത് മോർഫിംഗ് എന്ന് നടി!

എയ്ഡ്സ് പകർന്ന് നൽകി

എയ്ഡ്സ് പകർന്ന് നൽകി

ഇറ്റലിക്കാരനായ അക്കൗണ്ട് വലെന്റിനോ ടുല്ലുതോ എന്ന മുപ്പത്തിമൂന്നുകാരനാണ് മനപ്പൂര്‍വ്വം എയ്ഡ്‌സ് പകര്‍ന്ന് നല്‍കിയത്. ഇയാളെ 24 വര്‍ഷത്തേക്ക് കോടതി തടവിന് ശിക്ഷിച്ചിരിക്കുകയാണ്.

30 സ്ത്രീകൾക്ക് രോഗം

30 സ്ത്രീകൾക്ക് രോഗം

മുപ്പത് സ്ത്രീകള്‍ക്കാണ് ഇയാള്‍ ലൈംഗിക ബന്ധത്തിലൂടെ എയ്ഡ്‌സ് പകര്‍ത്തിയത്. ഇയാള്‍ക്ക് 2006ല്‍ ആണ് എയ്ഡ്‌സ് ആണെന്ന് സ്ഥിരീകരിച്ചത്. ഈ വിവരം മറച്ച് വെച്ച് ഇയാള്‍ സ്ത്രീകളുമായി ബന്ധം സ്ഥാപിച്ചു.

53 സ്ത്രീകളുമായി ബന്ധം

53 സ്ത്രീകളുമായി ബന്ധം

ഈ കാലയളവില്‍ 53 സ്ത്രീകളുമായിട്ടാണത്രേ ഇയാള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. അതും സുരക്ഷാ മാര്‍ഗമൊന്നും സ്വീകരിക്കാതെ. 14 നവയസ്സുകാരിയായ പെണ്‍കുട്ടിയെ പോലും ഇയാള്‍ വെറുതെ വിട്ടില്ല.

സുരക്ഷിത മാർഗം സ്വീകരിക്കാതെ

സുരക്ഷിത മാർഗം സ്വീകരിക്കാതെ

വലെന്റിനോ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ട 53 സ്ത്രീകളില്‍ 30 പേര്‍ക്കാണ് എയ്ഡ്‌സ് സ്ഥിരീകരിച്ചിട്ടുള്ളത്. സ്ത്രീകള്‍ ആവശ്യപ്പെട്ടാലും കോണ്ടം ധരിക്കാതെ ആയിരുന്നു ബന്ധങ്ങളെല്ലാം.

സോഷ്യൽ മീഡിയ വല

സോഷ്യൽ മീഡിയ വല

തനിക്ക് കോണ്ടം അലര്‍ജിയാണ് എന്നും അടുത്ത കാലത്ത് എച്ച്‌ഐവി പരിശോധിച്ചതാണ് എന്നുമായിരുന്നേ്രത ഇയാള്‍ മറുപടി നല്‍കിയിരുന്നത്. സാമൂഹ്യമാധ്യമങ്ങള്‍ വഴി അടുപ്പം സ്ഥാപിച്ചായിരുന്നു ഇയാള്‍ സ്ത്രീകളെ വലയിലാക്കിയിരുന്നത്.

പ്രവര്‍ത്തി മനപ്പൂര്‍വ്വം അല്ലെന്ന്

പ്രവര്‍ത്തി മനപ്പൂര്‍വ്വം അല്ലെന്ന്

എന്നാല്‍ പ്രതിയുടെ പ്രവര്‍ത്തി മനപ്പൂര്‍വ്വം രോഗം പരത്താന്‍ ഉദ്ദേശിച്ചുള്ളത് ആയിരുന്നില്ല എന്നാണ് അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. വിവേകം ഇല്ലായ്മ കൊണ്ട് സംഭവിച്ചതാണ് എന്നും ഇയാളുടെ അഭിഭാഷകന്‍ വാദിക്കുകയുണ്ടായി.

പൊട്ടിക്കരഞ്ഞ് പ്രതി

പൊട്ടിക്കരഞ്ഞ് പ്രതി

എന്നാല്‍ ഇത് അംഗീകരിക്കാതിരുന്ന കോടതി 24 വര്‍ഷം തടവിന് വിധിക്കുകയായിരുന്നു. ശിക്ഷാ വിധി കേട്ട വലെന്റിനോ കോടതി മുറിയില്‍ പൊട്ടിക്കരയുകയായിരിന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

English summary
HIV-positive Italian Valentino Talluto jailed for infecting 30 women
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X