Get Updates
Get notified of breaking news, exclusive insights, and must-see stories!

അവധി ദിനങ്ങള്‍ വര്‍ധിപ്പിച്ചു; പ്രതിസന്ധി രൂക്ഷം, ശ്രീലങ്കക്ക് പിന്നാലെ നേപ്പാളിലും ഓഫീസ് അടച്ചിടും

പെട്രോളും ഡീസലും കിട്ടാതായതോടെ കടുത്ത നടപടി സ്വീകരിച്ച് നേപ്പാളും. വാരാന്ത്യ അവധി ദിനങ്ങള്‍ രണ്ടാക്കി വര്‍ധിപ്പിച്ചു. ഇനി മുതല്‍ ശനി, ഞായര്‍ ദിവസങ്ങള്‍ നേപ്പാളില്‍ ഔദ്യോഗിക അവധിയായിരിക്കും. സര്‍ക്കാര്‍ ഓഫീസുകളും സ്‌കൂളുകളും പ്രവര്‍ത്തിക്കില്ല. നേരത്തെ ശനിയാഴ്ച മാത്രമായിരുന്നു വാരാന്ത്യ അവധി. ജോലി സമയത്തിലും മാറ്റം വരുത്തി.

ക്രൂഡ് ഓയില്‍ ഉല്‍പ്പാദനം കൂട്ടി ഇന്ത്യ; ഹോര്‍മുസ് അടച്ചതോടെ ഥാറിലേക്ക്, പ്രതീക്ഷയില്‍ രാജ്യം
ക്രൂഡ് ഓയില്‍ ഉല്‍പ്പാദനം കൂട്ടി ഇന്ത്യ; ഹോര്‍മുസ് അടച്ചതോടെ ഥാറിലേക്ക്, പ്രതീക്ഷയില്‍ രാജ്യം

രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് അഞ്ച് മണി വരെയാണ് ഓഫീസുകള്‍ പ്രവര്‍ത്തിക്കുക എന്ന് സര്‍ക്കാര്‍ വക്താവ് സുസ്മിത പൊഖാറല്‍ പറഞ്ഞു. സ്‌കൂളുകളുടെ സമയത്തില്‍ മാറ്റമുണ്ടാകില്ല. തിങ്കളാഴ്ച മുതല്‍ പുതിയ തീരുമാനം പ്രാബല്യത്തില്‍ വരും. പെട്രോളും ഡീസലും കിട്ടാനില്ലാത്ത സാഹചര്യത്തിലാണ് നടപടി എന്ന് പൊഖാറല്‍ കൂട്ടിച്ചേര്‍ത്തു. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് നേപ്പാള്‍ പ്രധാനമായും ഇന്ത്യയെ ആണ് ആശ്രയിക്കുന്നത്.

nepal holiday extended

സാധാരണ നേപ്പാളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ രാവിലെ പത്ത് മുതല്‍ വൈകീട്ട് അഞ്ച് മണി വരെയാണ് പ്രവര്‍ത്തിക്കുന്നത്. ഒരു ദിവസം അവധി പ്രഖ്യാപിക്കുന്ന വേളയില്‍ എല്ലാ ദിവസവും പ്രവൃത്തി സമയം ഒരു മണിക്കൂര്‍ വര്‍ധിപ്പിച്ചു. ഇത്തരത്തില്‍ അഞ്ച് ദിവസം അഞ്ച് മണിക്കൂര്‍ അധികം ലഭിക്കും. അതിനിടെ നേപ്പാളില്‍ വിമാന ഇന്ധന വില കുത്തനെ വര്‍ധിപ്പിച്ചു. 117 ശതമാനമാണ് കൂട്ടിയത്. ചൊവ്വാഴ്ച മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും.

ശ്രീലങ്കയും പാകിസ്താനും ചെയ്തത് ഇങ്ങനെ

കഴിഞ്ഞ മാസം ശ്രീലങ്കയും സമാനമായ രീതിയില്‍ അവധികള്‍ വര്‍ധിപ്പിച്ചിരുന്നു. പ്രതിവാര അവധി മൂന്ന് ദിവസമാക്കി വര്‍ധിപ്പിക്കുകയാണ് ശ്രീലങ്ക ചെയ്തത്. നേരത്തെ അഞ്ച് ദിവസമായിരുന്നു ശ്രീലങ്കയില്‍ പ്രവൃത്തി ദിനം. പുതിയ തീരുമാനം വന്നതോടെ നാല് ദിവസമായി ചുരുങ്ങി. ബുധനാഴ്ച കൂടി അവധിയാക്കുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്.

സ്വര്‍ണം ഉല്‍പ്പാദനം കൂട്ടുന്നു; ആഫ്രിക്കയിലെ രാജാവ് തന്നെ കളത്തില്‍, 5 രാജ്യങ്ങളില്‍ പദ്ധതി
സ്വര്‍ണം ഉല്‍പ്പാദനം കൂട്ടുന്നു; ആഫ്രിക്കയിലെ രാജാവ് തന്നെ കളത്തില്‍, 5 രാജ്യങ്ങളില്‍ പദ്ധതി

സര്‍ക്കാര്‍ സ്‌കൂളുകളും കോളജുകളും യൂണിവേഴ്‌സിറ്റികളും ആഴ്ചയില്‍ നാല് ദിവസമാണ് പ്രവര്‍ത്തിക്കുന്നത്. കോടതികളും നാല് ദിവസമേ പ്രവര്‍ത്തിക്കൂ എന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇന്ധന ചെലവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. അതേസമയം, അടിയന്തര പ്രധാന്യമുള്ള വകുപ്പുകളുടെ പ്രവര്‍ത്തനം പഴയതു പോലെ തുടരും. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് വേണ്ടി ഇന്ത്യയെ വലിയ തോതില്‍ ആശ്രയികുന്ന രാജ്യമാണ് ശ്രീലങ്ക.

നോട്ടുകെട്ടുകള്‍ ആംബുലന്‍സില്‍ വരുന്നു; ഇന്നലെ സാരി, ഇന്ന് കിറ്റ്, പിടിക്കാന്‍ യുഡിഎഫ് സ്‌ക്വാഡ്
നോട്ടുകെട്ടുകള്‍ ആംബുലന്‍സില്‍ വരുന്നു; ഇന്നലെ സാരി, ഇന്ന് കിറ്റ്, പിടിക്കാന്‍ യുഡിഎഫ് സ്‌ക്വാഡ്

കടുത്ത പ്രതിസന്ധി നേരിട്ട വേളയില്‍ പാകിസ്താനില്‍ സ്‌കൂളുകള്‍ അടച്ചിട്ടു എന്ന വാര്‍ത്ത വന്നിരുന്നു. കഴിഞ്ഞ മാസമാണ് ഈ വാര്‍ത്ത വന്നത്. ഓഫീസുകളുടെ പ്രവര്‍ത്തനം വര്‍ക്ക് ഫ്രം ഹോം രീതിയിലേക്ക് മാറ്റുകയും ചെയ്തു. പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിച്ചു. പ്രതിഷേധം ശക്തമായതോടെ നേരിയ തോതില്‍ വില കുറയ്‌ക്കേണ്ടി വന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+