പ്രവാചകന്റെ ആരോഗ്യകരമായ ജീവിതരീതിയെ പുകഴ്ത്തി ഹോളിവുഡ് നടന്‍ വാന്‍ഡമെ
വാഷിംഗ്ടണ്‍: പ്രവാചകന്‍ മുഹമ്മദ് നബിയുടെ ആരോഗ്യകരമായ ജീവിതരീതിയെ വാനോളം പുകഴ്ത്തി ഹോളിവുഡ് വെറ്ററന്‍ ആക്ടര്‍ ജീന്‍ ക്ലോഡ് വാന്‍ഡമെ. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വാന്‍ഡമെ പ്രവാചകന്റെ ദീര്‍ഘദൃഷ്ടിയെയും ആരോഗ്യകരമായ ജീവിതരീതിക്കുവേണ്ട നിഷ്ടയെക്കുറിച്ചും വാചാലനായത്.
ആയോധന കലയില്‍ അഗ്രഗണ്യനായ വാന്‍ഡമെയോട് ആരോഗ്യകരമായ ജീവിതരീതി എങ്ങിനെയാണ് പിന്തുടരുന്നതെന്നായിരുന്നു മാധ്യമപ്രവര്‍ത്തന്റെ ചോദ്യം. മുഹമ്മദ് നബിയുടെ ജീവിതരീതിയാണ് അദ്ദേഹം ഉത്തരമായി എടുത്തുകാട്ടിയത്. പ്രവാചകന്‍ മുഹമ്മദ് നബിയുടേത് നല്ല ഒരു വ്യക്തിത്വമാണെന്ന് അദ്ദേഹം പറഞ്ഞു.

ഭാവിയിലേക്ക് വേണ്ടത് എന്തൊക്കെയാണെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. ശരീരത്തെ സൂക്ഷിക്കേണ്ടതെങ്ങിനെയെന്നും പ്രവാചകന്‍ നമുക്ക് പറഞ്ഞുതന്നു. എന്റെ വാക്കുകള്‍ വിശ്വസിക്കുന്നതിനേക്കാള്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ക്കാണ് നമ്മള്‍ പ്രാധാന്യം കൊടുക്കേണ്ടത്. എല്ലാ കാര്യങ്ങളും അദ്ദേഹം പറഞ്ഞു തരുന്നുണ്ടെന്നും വാന്‍ഡമെ വ്യക്തമാക്കി.
ഹോളിവുഡിലെ മുന്‍നിര നടന്മാരിലൊരാളാണ് വാന്‍ഡമെ. ആക്ഷന്‍ രംഗങ്ങളിലെ വൈദഗ്ധ്യമാണ് ആയോധന കലകളില്‍ നിപുണനായ വാന്‍ഡമയെ വ്യസ്തനാക്കുന്നത്. ബെല്‍ജിയം സ്വദേശിയായ നടന്‍ എന്നതിലുപരി, തിരക്കഥാകൃത്ത്, നിര്‍മാതാവ്, സംവിധായകന്‍ എന്നീ നിലകളിലും വാന്‍ഡമെ പ്രശസ്തനാണ്.












Click it and Unblock the Notifications