Get Updates
Get notified of breaking news, exclusive insights, and must-see stories!

എയ്ഡ്‌സ് ബാധിതനാണെന്ന് നടനും സമ്മതിച്ചു; മറ്റുള്ളവര്‍ക്ക് പകര്‍ന്നിട്ടില്ല

ലോസ്ആഞ്ചലസ്: ഹോളിവുഡ് നടന്‍ ചാര്‍ലി ഷീന്‍ തനിക്ക് എയ്ഡ്‌സ് ബാധിച്ചെന്ന് വെളിപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്കുശേഷമാണ് ഒരു ടിവി ഇന്റര്‍വ്യൂവില്‍ ചാര്‍ലി തന്റെ രോഗാവസ്ഥ പരസ്യമാക്കിയത്. ഷീന്‍ എയ്ഡ്‌സ് രോഗബാധിതനാണെന്ന് രണ്ടുദിവസമായി ചില മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു.

ഇതിനു പിന്നാലെയാണ് ഷീന്‍ 'ടുഡെ' ടിവി പരിപാടിയില്‍ പ്രത്യക്ഷപ്പെട്ട് രോഗം തുറന്നു പറഞ്ഞത്. മാറ്റ് ലോവറുമായി നടത്തിയ ഇന്റര്‍വ്യൂവില്‍ തന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചും രോഗം വന്ന കാലത്തെക്കുറിച്ചുമെല്ലാം ചാര്‍ലി വ്യക്തമാക്കുന്നുണ്ട്. 4 വര്‍ഷം മുന്‍പാണ് രോഗബാധിതനാണെന്ന് തിരിച്ചറിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു.

untitled

ഇതിനുശേഷം ചികിത്സ ആരംഭിച്ചിരുന്നു. ഇപ്പോള്‍ കാര്യമായ കുഴപ്പമൊന്നുമില്ലെന്നും ഷീന്‍ വ്യക്തമാക്കി. ആര്‍ക്കെങ്കിലും രോഗം പകര്‍ന്നു നല്‍കിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഒരിക്കലുമില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഷീന്‍ ഹോളിവുഡിലെ നടിമാര്‍ക്കും മോഡലുകള്‍ക്കും ലൈംഗികബന്ധത്തിലൂടെ രോഗം പകര്‍ത്തിയെന്ന് വാര്‍ത്തകളുണ്ടായിരുന്നു.

ഷീനിന്റെ ഡോക്ടറായ റോബര്‍ട്ട് ഹ്യൂന്‍സന്‍കയുമായും ടിവി അവതാരകന്‍ സംസാരിച്ചു. ഷീനിന്റെ രോഗം ഡോക്ടറും സ്ഥിരീകരിച്ചു. എന്നാല്‍, ഷീന്‍ ഇപ്പോള്‍ തികച്ചും ആരോഗ്യവാനാണെന്നും അദ്ദേഹത്തിന്റെ രക്തത്തില്‍ എയ്ഡ്‌സ് രോഗാണു കണ്ടുപിടിക്കാന്‍ പറ്റാത്ത അത്രയും ഇല്ലാതായെന്നും ഡോക്ടര്‍ പറഞ്ഞു. ചാര്‍ലി ഷീനും ഡോക്ടറും അവതാരകന്റെ ചോദ്യങ്ങള്‍ക്കെല്ലാം കൃത്യമായ മറുപടി പറഞ്ഞതോടെ ഇതുസംബന്ധിച്ച അഭ്യൂഹങ്ങള്‍ക്കും വിരാമമാകുകയാണ്. ഷീനുമായി ബന്ധപ്പെട്ട നടിമാര്‍ക്കും ആശങ്ക ഒഴിവായതായാണ് റിപ്പോര്‍ട്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+