Get Updates
Get notified of breaking news, exclusive insights, and must-see stories!

മര്‍ലിന്‍ മണ്‍റോയുടെ പ്രണയലേഖനങ്ങള്‍ ലേലം ചെയ്തു

ന്യൂയോര്‍ക്ക്: ഹോളിവുഡിനെ മാദക സൗന്ദര്യം കെണ്ട് ത്രസിപ്പിച്ച ഇതിഹാസതാരം മര്‍ലിന്‍ മണ്‍റോയുടെ പ്രണയലേഖനങ്ങള്‍ ലേലം ചെയ്തു. തങ്ങളെ വിവാഹമോചനം ചെയ്യരുതെന്ന് ആവശ്യപ്പെട്ട് മര്‍ലിന്‍ മണ്‍റോയുടെ ഭര്‍ത്താക്കന്മാര്‍ അയച്ച കത്തുകളാണ് ലേലത്തില്‍ പോയതില്‍ മിക്കതും. മണ്‍റോയുടെ രണ്ടാം ഭര്‍ത്താവ് ജോ ഡിമാഗ്ഗിയോ, മണ്‍റോയുടെ മൂന്നാം ഭര്‍ത്താവും നാടകകൃത്തുമായ ആര്‍തര്‍ മില്ലെര്‍, ബേസ്‌ബോള്‍ താരം കൂടിയായ ഡിമാഗ്ഗിയേ എന്നിവരുടെ കത്തുകളാണ് ലേലത്തില്‍ കൂടിയ തുകയ്ക്ക് വിറ്റുപോയത്.

മണ്‍റോയുടെ രണ്ടാം ഭര്‍ത്താവ് ജോ ഡിമാഗ്ഗിയോ അയച്ച കത്ത് 8,125 ഡോളര്‍ (5,02,653 രൂപ), മണ്‍റോയുടെ മൂന്നാം ഭര്‍ത്താവ് ആര്‍തര്‍ മില്ലെര്‍ക്ക് മണ്‍റോ അയച്ച ഒരു കത്ത് 43,750 ഡോളര്‍ (27,06,593 രൂപ), എന്നിങ്ങനെയായിരുന്നു കത്തുകളുടെ ലേലം. ബേസ്‌ബോള്‍ താരം കൂടിയായ ഡിമാഗ്ഗിയേ എഴുതിയ കത്തിന് 120000 ഡോളര്‍ (74,23,800 രൂപ) ലേലത്തുക ലഭിക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

marilyn-monroe

ഡിമാഗ്ഗിയേ എഴുതിയ കത്താണ് കൂട്ടത്തില്‍ ഏറ്റവും പ്രണയാര്‍ദ്രവും വികാര തീവ്രവുമായത് എന്നു പറയുന്നു. ഡിമാഗ്ഗിയയുമായുള്ള വിവാഹബന്ധം കേവലം 9 മാസം മാത്രമേ നീണ്ടുനിന്നുള്ളൂ. 1954ല്‍ മണ്‍റോ നടത്തിയ പത്രസമ്മേളനത്തിലൂടെയാണ് മണ്‍റോ തന്നെ ഒഴിവാക്കുകയാണെന്ന് ഡിമാഗ്ഗിയേ അറിഞ്ഞത്. പിന്നീട് തന്റെ തെറ്റുകള്‍ പൊറുക്കണമെന്നും തന്നെ വേര്‍പിരിയരുതെന്നും കാട്ടി ഡിമാഗ്ഗിയേ കത്തയക്കുകയായിരുന്നു.

മര്‍ലിന്‍ മണ്‍റോയുടെ കോച്ച് ലീ സ്ട്രസ്‌ബെര്‍ഗിന്റെ കൈവശം ഉണ്ടായിരുന്ന വസ്തുക്കള്‍ അമേരിക്കയിലെ ബിവെര്‍ലി ഹില്‍സിലെ ജൂലിയന്‍ ഓക്ഷന്‍ ഹൗസാണ് ലേലത്തിന് വച്ചിരിക്കുന്നത്. ബെഡ്‌ഫോര്‍ഡിലെ ഒരു ഡോക്ടര്‍ മണ്‍റോയ്ക്ക് പ്രിസ്‌ക്രിപ്ക്ഷന്‍ കുറിച്ച് നല്‍കിയ മരുന്ന് കുപ്പിയും കൂട്ടത്തില്‍ ലേലം ചെയ്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+