കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമൃതാനന്ദമയി മഠത്തിലെ അണിയറകഥകള്‍!

Google Oneindia Malayalam News

ഹവാലി: ലോകം മുഴുവന്‍ പടര്‍ന്നു പന്തലിച്ചുകിടക്കുന്ന അമൃതാനന്ദമയി മഠത്തിനെതിരേ ഗുരുതരമായ ആരോപണങ്ങളുമായി അമ്മയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി രംഗത്ത്.

ഇരുപത് വര്‍ഷത്തോളം അമൃതാനന്ദമയിയുടെ സഹായിയായി പ്രവര്‍ത്തിച്ച ഗായത്രി എന്ന ഗെയ്ല്‍ ട്രെഡ്വല്‍ എഴുതിയ 'ഹോളി ഹെല്‍, എ മെമ്മയില്‍ ഓഫ് ഫെയ്ക്, ഡിവോഷന്‍ ആന്റ് പുവര്‍ മാഡ്‌നസ്' എന്ന പുസ്തകത്തിലാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുള്ളത്. ആമസോണ്‍ സ്‌റ്റോറില്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്ന പുസ്തകം ചൂടപ്പം പോലെ വിറ്റഴിയുകയാണ്.

Amritanandamayi

ഒരു സാധാരണ മുക്കുവന്റെ മകളായി ജനിച്ച സുധാമണി എങ്ങനെയാണ് ലോകം മുഴുവന്‍ ആരാധിക്കുന്ന 'കെട്ടിപ്പിടി ദൈവമായി' ഉയര്‍ന്നതെന്ന് പുസ്തകം വിശദമാക്കുന്നു. ഒരു സാധാരണ ആരാധന സംഘത്തില്‍ നിന്നും കോടിക്കണക്കിന് രൂപയുടെ ആസ്തിയുള്ള പ്രസ്ഥാനമായി മഠം മാറിയതിനു പിന്നില്‍ തനിക്കറിയാവുന്ന രഹസ്യങ്ങളും ഗെയ്ല്‍ പറയുന്നുണ്ട്.

1978ല്‍ തന്റെ 21ാം വയസ്സിലാണ് ആസ്‌ത്രേലിയക്കാരിയായ ഗെയ്ല്‍ മാതാ അമൃതാനന്ദമയിയുടെ പിഎ ആയി എത്തുന്നത്. കൊള്ളരുതായ്മകള്‍ കണ്ട് മനം മടുത്ത് 1999ല്‍ ആശ്രമം വിടുകയായിരുന്നുവെന്ന് ആത്മകഥാപരമായ പുസ്തകത്തിലുണ്ട്.

ശിഷ്യരില്‍ പ്രധാനിയും അമ്മയുടെ ബുദ്ധികേന്ദ്രവുമായ സന്ന്യാസിക്കെതിരേ ഗുരുതരമായ ആരോപണങ്ങളാണ് പുസ്തകം ഉയര്‍ത്തിയിട്ടുള്ളത്. അമ്മയുടെ ഒട്ടുമിക്ക രഹസ്യങ്ങളും അറിയാവുന്ന ഗെയ്‌ലിന്റെ വെളിപ്പെടുത്തലിനെ കുറിച്ച് മഠം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

English summary
The new book Holy Hell: A Memoir of Faith, Devotion, and Pure Madness, written by the guru's former personal assistant, Gail "Gayatri" Tredwell. The true picture is far different from the facade of beloved holy woman that the public sees.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X