കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റെസ്റ്റോറന്റിന്റെ വെളിച്ചത്തിലിരുന്ന് പഠിക്കുന്ന കുട്ടിയുടെ ഫോട്ടോ വൈറലാകുന്നു

  • By Aiswarya
Google Oneindia Malayalam News

ഫിലിപ്പൈന്‍സ്: എബ്രഹാം ലിങ്കണ്‍ അമേരിക്കയുടെ പ്രസിഡന്റ് അമേരിക്കന്‍ പ്രസിഡന്റായത് തെരുവ് വിളക്കിന്റെ വെളിച്ചത്തിലിരുന്ന് പഠിച്ചാണെന്ന് നമുക്കറിയാം. എന്നാല്‍ നാളെ ഫിലിപ്പൈനിനും ഇങ്ങനെ ഒരു പ്രസിഡന്റ് ഉണ്ടായേക്കാം. എന്താണെന്നല്ലേ പറയാം.

ഫിലിപ്പൈനില്‍ ഒരു ഒമ്പതുവയസ്സുകാരന്‍ ഉണ്ട് ഡാനിയേല്‍ കാര്‍ബ്രെറ. ഡാനിയേല്‍ സ്വന്തമായി വീടില്ല പക്ഷേ അവന്‍ പഠിക്കും. തന്റെ തെരുവിലെ മക്ഡാണാള്‍ഡ് റെസ്റ്റോറന്റില്‍ നിന്നുള്ള വെളിച്ചത്തില്‍. എന്നും രാത്രി ഇവിടെ മുട്ടുകുത്തിയിരുന്നാണ് ഡാനിയേല്‍ ഹോം വര്‍ക്ക് ചെയ്യുന്നതും പഠിക്കുന്നതും.

-boy

ഈ 9 വയസ്സുകാരനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. മെഡിക്കല്‍ വിദ്യാര്‍ഥിനിയായ ജോയ്‌സി തോറോഫ്രാങ്കയെടുത്ത ഡാനിയേലിന്റെ ഫോട്ടോ സോഷ്യല്‍ മീഡിയകളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍

നേരത്തെ തന്നെ ഡാനിയേലിന് വീടും അച്ഛനും നഷ്ടമായി. തെരുവില്‍ അമ്മയോടൊപ്പം യാചന നടത്തിയാണ് അവന്‍ ജീവിക്കുന്നത്. പക്ഷേ അപ്പോഴും പഠനം കൈവിടാന്‍ അവന്‍ ഒരുക്കമായിരുന്നില്ല. കുടുംബത്തിന്റെ ഈ അവസ്ഥയിലും പഠനം പൂര്‍ത്തിയാക്കാണമെന്നാണ് അവന്റെ ആഗ്രഹം. എന്നാല്‍ ശരിക്കും ഡാനിയേല്‍ തന്റ കണ്ണുതുറപ്പിച്ചുവെന്ന് ഫോട്ടോയെടുത്ത ജോയ്‌സി പറയുന്നു.

English summary
A photo of a homeless boy doing his homework in the light of a McDonald’s restaurant recently went viral.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X