കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുട്ടികൾ സ്കൂളിലേക്കില്ല... സജീവമാകുന്നത് ഹോംസ്കൂളിങ്, പിന്തുണയുമായി സർക്കാരും രക്ഷിതാക്കളും!

Google Oneindia Malayalam News

അബുദാബി: കുട്ടികളെ വിദേശത്ത് അയച്ച് പഠിപ്പിക്കാനാണ് നമ്മൾ പലരും ആഗ്രഹിക്കുന്നത്. എന്നാൽ മറ്റ് രാജ്യങ്ങളിലെ രക്ഷിതാക്കൾ കുട്ടികളെ സ്കൂളിൽ അയക്കാതെ സ്വന്തം വീട്ടിലിരുന്ന് പഠിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് നമുക്ക് എത്രപേർക്കറിയാം? യുഎഇലാണ് ഹോം സ്കൂളിങ് സജീവമായിരിക്കുന്നത്. യുഎഇ നിവാസികൾക്ക് ഉന്നത വിദ്യഭ്യാസത്തിന് വേണ്ടി വൻ തുക ചിലവഴിക്കേണ്ടി വന്നതോടെയാണ് ഇത്തരത്തിൽ ഒരു നീക്കവുമായി രക്ഷിതാക്കൾ രംഗത്ത് വന്നിരിക്കുന്നത്.

പെൺകുട്ടികളുടെ മൗനം ലൈംഗീക ബന്ധത്തിനുള്ള സമ്മതമോ? ഇര സമ്മതിച്ചാലും ബലാത്സംഗം തന്നെ!പെൺകുട്ടികളുടെ മൗനം ലൈംഗീക ബന്ധത്തിനുള്ള സമ്മതമോ? ഇര സമ്മതിച്ചാലും ബലാത്സംഗം തന്നെ!

അബ്രാഹ്മണ ശാന്തി നിയമനത്തിന് പിന്നാലെ അഹിന്ദുക്കളുടെ ക്ഷേത്ര പ്രവേശനം, സഹകരിക്കാൻ തന്ത്രിയും!അബ്രാഹ്മണ ശാന്തി നിയമനത്തിന് പിന്നാലെ അഹിന്ദുക്കളുടെ ക്ഷേത്ര പ്രവേശനം, സഹകരിക്കാൻ തന്ത്രിയും!

രാജ്യത്ത് റഗുലർ സ്കൂളിങിനേക്കാൾ 75 ശളതമാനം കുറവ് ചിലവ് മാത്രമേ ഹോം സ്കൂളിനു വരുന്നുള്ളൂ. കുട്ടികളുടെ പഠനവും ഭാവിയെയും കുറിച്ച് കൂടുതൽ ശ്രദ്ധിക്കാൻ ഹോം സ്കൂളിങ് സഹായകമാകുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപിക്കുന്നത്. യുഎഇയിലെ വിദ്യാഭ്യാസ ചെലവ് ഓരോ വർഷവും കൂടി വരികയാണ്. ഇത് താങ്ങാൻ പല രക്ഷിതാക്കൽക്കും സാധിക്കുന്നില്ല. ചെറിയ തുകയ്ക്ക് ഹോം സ്കൂളിങ് വെബ്സൈറ്റ് സബ്സ്ക്രൈബ് ചെയ്യുകയാണ് എല്ലാ രക്ഷിതാക്കളും. വീട്ടിലിരുന്ന് ഒരു അധ്യാപികയുടെ കീഴിൽ കുട്ടിയെ പഠിപ്പിക്കുന്നതാണ് ഹോം സ്കൂളിങ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

എല്ലാം വീട്ടിൽ

എല്ലാം വീട്ടിൽ

ഹോം സ്കൂളിങ് വെബ്സൈറ്റ് സബ്സ്ക്രൈബ് ചെയ്യുന്നതോടെ കുട്ടി പഠിക്കേണ്ട മെറ്റീരിയൽ മുഴുവൻ ഓൺലൈനായി കിട്ടും. കൂടാതെ കുട്ടി ഏത് വിഷയത്തിലാണോ പിന്നിൽ നിൽക്കുന്നത് അതിൽ കൂടുതൽ ശ്രദ്ധ ചെലുത്താനും കഴിയും.

പഠന ചിലവ് വളരെ തുച്ഛം

പഠന ചിലവ് വളരെ തുച്ഛം

13ഉം 10ഉം വയസ്സുള്ള കുട്ടികളുടെ അമ്മയായ എ അൽഷാക്രയും ഹോം സ്കൂളിങ് പിന്തുടരുന്ന വ്യകിതിയാണ്. 15000, 18000 ദർഹമാണ് അൽഷാക്ര കുട്ടികളുടെ പഠനത്തിനായി വർഷം ചിലവഴിച്ചുകൊണ്ടിരുന്നത്. എന്നാൽ ഹോം സ്കൂലിങ് ആശ്രയിച്ചതോടെ രമ്ടുപേരുടെയും പഠന ചെലവ് കേവലം 12000 ദർഹം മാത്രമാണെന്ന് അവർ പറയുന്നു.

യൂണിവേഴ്സിറ്റികളുടെ അംഗീകാരം

യൂണിവേഴ്സിറ്റികളുടെ അംഗീകാരം

ഇത്തരത്തിൽ ഹോം സ്കൂളിങ് പഠനം പൂർത്തിയാക്കി കഴിഞ്ഞാൽ മറ്റ് സർവ്വകലാശാലകൾ അംഗീകരിക്കുമോ എന്ന ഭയവും വേണ്ട. എല്ലാ സർവ്വകലാശാലകളും ഹോം സ്കൂളിങ് അംഗീകരിക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

നോൺ അക്കാദമിക്ക്

നോൺ അക്കാദമിക്ക്

അതേസമയം ഹോം സ്കൂളിങ് നല്ല കാര്യമല്ലെന്ന അഭിപ്രായവുമായി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. കുട്ടി സ്കൂളുരളിൽ പോകാതം വീട്ടിൽ ഒരു അധ്യാപികയുടെ കീവിൽ പഠനം പൂർത്തിയാക്കുന്ന പ്രക്രിയയാണ്. പഠനകാര്യത്തിൽ മികച്ച നിലവാരം പുലർത്താൻ‌ സാധിക്കുമെങ്കിലും കുട്ടികളിലെ നോൺ അക്കാദമിക്ക് താൽപ്പര്യങ്ങലെ പാടെ തള്ളിക്കളയുന്ന രീതിയാമിതെന്ന് ദുബായിൽ പ്രവർത്തിക്കുന്ന ദി ഇന്ത്യൻ ഹൈസ്കൂലിലെ അധ്യാപിക ഹർഷിത ഷാ പറയുന്നു.

സമൂഹവുമായുള്ള ഇടപഴകൽ

സമൂഹവുമായുള്ള ഇടപഴകൽ

ഹോം സ്കൂളിങ് ഇന്ന് ലോകത്ത് സർവ്വസാധാരമമായിരിക്കുകയാണ്. കുട്ടികളിൽ ലോക്കൽ സ്കൂളിനേക്കാൾ നല്ല രീതിയിൽ അക്കാദമിക് കാര്യങ്ങൾ എത്തിക്കാൻ കഴിയുന്നു എന്നാണ് രക്ഷിതാക്കൾ കരുതുന്നത്. െന്നാൽ യഥാർത്ഥത്തിൽ കുട്ടികളിലെ സാമൂഹ്യബോധം ഇല്ലാതാക്കുകയാണ് ഇത്തരത്തിലെ പഠന സമ്പ്രദായം കൊണ്ട് ഉണ്ടാകുന്നത്. പഠിച്ചിറങ്ങുന്ന കുട്ടികൾ സമൂഹവുമായി ഇടപഴകുന്നതിന് വിമുകത കാമിക്കുമെന്ന് ജെഎസ്എസ് ഇൻരപ്‍ നാഷണൽ സ്കൂളിലെ സാറ റൊനാൾഡ് പറയുന്നു.

വർഷം പന്ത്രണ്ടര ലക്ഷം

വർഷം പന്ത്രണ്ടര ലക്ഷം

യുഎഇ നിവാസികൾ മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിന് വേണ്ടി വർഷം പന്ത്രണ്ടര ലക്ഷം രൂപയോളം ചെലവിടുന്നതായാണ് റിപ്പോർട്ടുകൾ. ഉന്നത വിദ്യാഭ്യാസ ചെലവിന്റെ അന്താരാഷ്ട്ര ശരാശരിയേക്കാൾ 140 ശതമാനം കൂടുതലാണിത്. പ്രമുഖ ബാങ്കായ എച്ച്എസ്ബിസി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 67,440 ദിര്‍ഹമാണ് മക്കളുടെ ഉന്നതവിദ്യാഭ്യാസത്തിനായി യു എ ഇയിൽ വേണ്ടിവരുന്ന ശരാശരി ചെലവ്.

മറ്റ് രാജ്യങ്ങൾ

മറ്റ് രാജ്യങ്ങൾ

28,030 ദിര്‍ഹമാണ് അന്താരാഷ്ട്ര തലത്തിലെ ശരാശരി. 58 ശതമാനം യുഎഇക്കാരും മക്കളെ വിദേശത്ത് അയച്ച് പഠിപ്പിക്കുന്നവരാണ്. ഇന്തോനേഷ്യക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ് ഇക്കാര്യത്തില്‍ യുഎഇ. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ യുഎഇക്കാര്‍ പഠിക്കുന്നത്. ബ്രിട്ടന്‍, ആസ്ട്രേലിയ എന്നിവയ്ക്കാണ് പിന്നീട് പരിഗണന നല്‍കുന്നത്. ഈ മൂന്ന് രാജ്യങ്ങളും ഉന്നത വിദ്യാഭ്യാസത്തിന് ഏറെ ചെലവുള്ളവയാണ്.

മെഡിക്കൽ വിദ്യാഭ്യസത്തിന് 44,724 ഡോളര്‍ വരെ

മെഡിക്കൽ വിദ്യാഭ്യസത്തിന് 44,724 ഡോളര്‍ വരെ

കൂടുതല്‍ യുഎഇക്കാരും തങ്ങളുടെ മക്കളെ മെഡിക്കല്‍ വിദ്യാഭ്യസത്തിന് വിടുന്നവരാണ്. 26 ശതമാനം വരും ഇവര്‍. മെഡിക്കല്‍ വിദ്യാഭ്യാസത്തിന് പ്രതിവര്‍ഷം യുഎഇക്കാര്‍ ചെലവഴിക്കുന്നത് 26,558 ഡോളര്‍ മുതല്‍ 44,724 ഡോളര്‍ വരെയാണ്.

English summary
An increasing number of UAE parents are homeschooling their children as it is a more affordable option for them.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X