കാണാതായ മിസ് ഹോണ്ടുറാസ് വെടിയേറ്റ് മരിച്ച നിലയില്‍
സാന്റ ബാര്‍ബറ: ലോക സുന്ദരിപ്പട്ടത്തിനായി കൊതിച്ച ആ പെണ്‍കുട്ടിയുടെ തിരോധാനത്തിന്റെ കഥകള്‍ക്ക് അവസാനമായി. സഹോദരിക്കൊപ്പം വെടിയേറ്റ് മരിച്ച നിലയില്‍ അവളെ കണ്ടെത്തി.
അതെ, മിസ് ഹോണ്ടുറാസ് ആയ മറിയ ജോസ് ആല്‍വറാഡോ കൊല്ലപ്പെട്ടിരിക്കുന്നു. ലണ്ടനില്‍ നടക്കുന്ന ലോക സൗന്ദര്യ മത്സരത്തില്‍ പങ്കെടുക്കാന്‍ വിമാനടിക്കറ്റെടുത്ത് കാത്തിരുന്ന മിസ് ഹോണ്ടുറാസ്...

മറിയക്കൊപ്പം കാണാതായ സഹോദരി സോഫിയയുടെ കാമുകന് പ്ലുട്ടാര്കോ റൂയിസ് ആണ് കൊല നടത്തിയതെന്ന് പോലീസ് പറയുന്നു. നവംബര്‍ 13 ന് ഒരു സുഹൃത്തിന്റെ ജന്മദിന പാര്‍ട്ടിയില്‍ നിന്നാണ് ഇരുവരും അപ്രത്യക്ഷയായത്. അന്ന് രാത്രി തന്നെ സോഫിയയുടെ കാമുകന് രണ്ട് പേരേയും വെടിവച്ച് കൊന്നുവത്രെ.
പാര്‍ട്ടിക്കിടെ സോഫിയ മറ്റൊരു ചെറുപ്പക്കാരനുമായി നൃത്തം ചെയ്തതാണ് കാമുകനെ ചൊടിപ്പിച്ചത്. പാര്‍ട്ടിക്ക് ശേഷം കാറില്‍ യാത്രയായ മറിയയയേയും സോഫിയയേയും പിന്തുടര്ന്നാണ് കൊല നടത്തിയത്. ആദ്യം സോഫിയയെ വെടിവച്ച് കൊന്നു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച മറിയയേയും കൊന്നു.

ഇവരെ കാണാതായതിനെ തുടര്‍ന്ന് പോലീസ് റൂയിസിനെ കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ മറവ് ചെയ്ത സ്ഥലം ഇയാള്‍ പോലീസിന് കാണിച്ചുകൊടുത്തു.
കൊലപാതകങ്ങള്‍ക്കും അക്രമങ്ങള്‍ക്കും പേരുകേട്ട നാടാണ് ഹോണ്ടുറാസ്. എന്നാല്‍ രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിയ ഒരു പെണ്‍കുട്ടി ഇത്തരത്തില്‍ കൊല്ലപ്പെട്ടത് വലിയ ചര്‍ച്ചയായിരിക്കുകയാണ്. ഇത്തവണ ലോക സൗന്ദര്യ മത്സരത്തില്‍ ഹോണ്ടുറാസിന്റെ പ്രതിനിധി ഉണ്ടാകില്ലെന്ന് അധികൃതര്‍ അറിയിച്ചു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications