ഹണിമൂണിനിടെ ഭര്‍ത്താവിനെ തള്ളിയിട്ട് കൊന്നു

കാലിഫോര്‍ണിയ: വിവാഹം കഴിഞ്ഞ് മധുവിധു ആഘോഷിക്കാന്‍ പോയതായിരുന്നു കോഡി ലീ ജോണ്‍സണ്‍-ജോര്‍ദന്‍ ലിന്‍ ഗ്രഹാം ദമ്പതികള്‍. പക്ഷേ തിരിച്ചെത്തിയത് ഭാര്യ ഗ്രഹാം മാത്രം. ഭര്‍ത്താവിനെ കിഴുക്കാംതൂക്കായ മലയുടെ മുകളില്‍ നിന്ന് താഴേക്ക് തള്ളിയിട്ടാണ് ഗ്രഹാം മടങ്ങിയത്. കാലിഫോര്‍ണിയയിലെ മോണ്ടാന സ്‌റ്റേറ്റിലാണ് സംഭവം നടന്നത്.

2013 ജൂലായില്‍ ആണ് നടുക്കുന്ന ഈ കൊലപാതകം നടന്നത്. വിവാഹം കഴിഞ്ഞിട്ട് ഒരാഴ്ചയേ ആയിരുന്നുള്ളു. ഗ്ലേസിയര്‍ നാഷണല്‍ പാര്‍ക്കില്‍ മധുവിധു ആഘോഷിക്കാനെത്തിയ ദമ്പതിമാര്‍ പ്രദേശത്ത് ചുറ്റിക്കറങ്ങുകയായിരുന്നു. ഇതിനിടെയിലാണ് ഭാര്യ പണി പറ്റിച്ചത്.

California Map

ഗ്രഹാമിന് 22 വയസ്സാണ് പ്രായം. മരിച്ച ഭര്‍ത്താവ് ജോണ്‍സണ് പ്രായം 25 ഉം . തന്റെ ഭര്‍ത്താവിനെ കാണാനില്ലെന്നാണ് ഗ്രഹാം ആദ്യം പോലീസിനോട് പറഞ്ഞത്. സുഹൃത്തിനൊപ്പം ഒരു ഡ്രൈവിന് പോകുന്നു എന്ന് പറഞ്ഞ് ഇറങ്ങിയതായിരുന്നുവെന്നും പറഞ്ഞിരുന്നു. പക്ഷേ അധിക സമയം കള്ളം പറഞ്ഞ് രക്ഷപ്പെടാന്‍ ഗ്രഹാമിന് കഴിഞ്ഞില്ല. എല്ലാം പോലീസിനോട് തുറന്നു പറഞ്ഞു.

ഗ്രഹാമും ജോണ്‍സണും തമ്മില്‍ ചെറിയൊരു തര്‍ക്കം നടക്കുകയായിരുന്നു. തര്‍ക്കം മുറുകിയപ്പോള്‍ ഗ്രഹാം തിരിഞ്ഞു നടന്നു. പക്ഷേ ജോണ്‍സണ്‍ കൂടെയെത്തി ഗ്രഹാമിന്റെ കൈകളില്‍ കടന്നു പിടിച്ചു. ദേഷ്യത്തിലായിരുന്ന ഗ്രഹാം രണ്ട് കൈകളും കൊണ്ട് ഭര്‍ത്താവിനെ തള്ളി. ജോണ്‍സണ്‍ മലയുടെ മുകളില്‍ നിന്ന് താഴേക്ക് വീണു.

2013 ജൂലായ് 12 നാണ് ജോണ്‍സന്റെ മൃതദേഹം കണ്ടെടുത്തത്. ജൂലായ് 7 നായിരുന്നു ജോണ്‍സന്‍ ഗ്രഹാമിനെ വിവാഹം കഴിച്ചത്. വിവാഹത്തില്‍ ഗ്രഹാമിന് അത്ര താത്പര്യം ഉണ്ടായിരുന്നില്ലത്രെ. ഇക്കാര്യം ജോണ്‍സനോട് പറയാനുള്ള തയ്യാറെടുപ്പിലായിരുന്നു അവര്‍. ഇത് സംബന്ധിച്ച് സുഹൃത്തിന് ഒരു എസ്എംഎസും ഗ്രഹാം അയച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+