കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹോങ്കോങിൽ പ്രതിഷേധം കത്തുന്നു; പ്രതിഷേധക്കാർ ഇരമ്പിയെത്തിയതോടെ വിമാനത്താവളം അടച്ചു

Google Oneindia Malayalam News

ഹോങ്കോങ്: ഹോങ്കോങ് വിമാനത്താവളത്തിലേക്ക് അയ്യായിരത്തിൽ അധികം പ്രതിഷേധക്കാർ ഇരച്ചു കയറിയതോടെ ഇവിടെ നിന്നുള്ള എല്ലാ സർവീസുകളും റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. യാത്രക്കാരോട് എത്രയും വേഗം പുറത്തു കടക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളത്തിന്റെ പ്രവർത്തനമാണ് പ്രതിഷേധക്കാർ ഇരച്ചുകയറിയതോടെ തടസ്സപ്പെട്ടത്.

ദുരിതാശ്വാസ നിധി തോന്നിയത് പോലെയോ? നുണപ്രളയം... വസ്തുതകൾ ഇങ്ങനെയാണ്ദുരിതാശ്വാസ നിധി തോന്നിയത് പോലെയോ? നുണപ്രളയം... വസ്തുതകൾ ഇങ്ങനെയാണ്

ഫൈറ്റ് ഫോർ ഫ്രീഡം, സറ്റാൻഡ് വിത്ത് ഹോങ്കോഗ് എന്നെഴുതിയ പ്ലക്കാർഡുകളുമായാണ് പ്രതിഷേധക്കാർ എത്തിയത്. കുറ്റവാളികളെ കൈമാറുന്നതുമായി ബന്ധപ്പെട്ട നിയമഭേദഗതിക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഹോങ്കോങിൽ നടക്കുന്നത്.

hong kong

ബിൽ അംഗീകരിക്കാത്ത ജനാധിപത്യവാദികളും പോലീസും തമ്മിൽ തെരുവിൽ ഏറ്റുമുട്ടൽ തുരുകയാണ്. നിരവധി പേരാണ് പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. നിരവധി പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു യുവതിയുടെ കാഴ്ച നഷ്ടപ്പെട്ടതായും റിപ്പോർട്ടുണ്ട്.

സമീപകാലത്ത് ഹോങ്കോങ് കണ്ടതിൽവെച്ച് ഏറ്റവും വലിയ പ്രതിഷേധമാണ് ഇപ്പോൾ ന
ക്കുന്നത് 2012ൽ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ് അധികാരത്തിലേറിയതുമുതൽ ഹോങ്കോങിന്റെ സ്വയം ഭരണ അവകാശങ്ങൾക്ക് മേൽ കടന്നുകയറ്റം നടത്തുന്നതായി വിമർശനം ഉണ്ട്.

English summary
Hongkong airport closed after protesters throng airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X