കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നീരവ് മോദി വിഷയത്തിൽ തീരുമാനമെടുക്കേണ്ടത് ഹോങ്കോങ്: ചൈന ഇന്ത്യയ്ക്കെതിരെ തിരിയും!!

Google Oneindia Malayalam News

ബെയ്ജിംങ്: നീരവ് മോദി വിഷയത്തിൽ പ്രതികരണവുമായി ചൈന രംഗത്ത്. സെലിബ്രിറ്റി വജ്രവ്യാപാരി നീരവ് മോദിയുടെ അറസ്റ്റ് സംബന്ധിച്ച് ഹോങ്കോങ് തീരൂമാനമെടുക്കുമെന്നാണ് ചൈന പ്രതികരിച്ചിട്ടുള്ളത്. പ്രാദേശിക നിയമങ്ങള്‍‍ അനുസരിച്ച് നീരവ് മോദിയെ അറസ്റ്റ് ചെയ്ത് ഇന്ത്യയ്ക്ക് കൈമാറണമെന്നുള്ള അപേക്ഷയാണ് ഇന്ത്യ ഹോങ്കോങ്ങിന് മുമ്പാകെ വെച്ചിട്ടുള്ളത്.

ഹോങ്കോങ്ങിലുള്ള നീരവ് മോദിയെ ഇന്ത്യയിലെത്തിക്കുന്നതിന് വേണ്ടി പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയ്ക്ക് കീഴിലുള്ള ഹോങ്കോങ് സ്പെഷ്യൽ അഡ്മിനിസ്ട്രേറ്റീവ് റീജിയണെ സമീപിച്ചതായി വിദേശകാര്യ സഹമന്ത്രി വികെ സിംഗ് പാർലമെന്റിൽ വ്യക്തമാക്കിയിരുന്നു. മോദിയെ അറസ്റ്റ് ചെയ്ത് ഇന്ത്യയിലെത്തിക്കാനുള്ള നീക്കങ്ങളാണ് സർക്കാർ നടത്തുന്നതെന്നും വികെ സിംഗ് ചൂണ്ടിക്കാണിച്ചിരുന്നു.

നീരവ് മോദി ഹോങ്കോങ്ങിൽ

നീരവ് മോദി ഹോങ്കോങ്ങിൽ

ചൈനയുടെ പ്രത്യേക അധികാരത്തിലുള്ള ഹോങ്കോങ്ങിലാണ് നീരവ് മോദി ഉള്ളതെന്ന് ഇന്ത്യ കണ്ടെത്തിയിരുന്നു 12,300 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട നീരവ് മോദിയെ തിരിച്ചെത്തിച്ച് വിചാരണ ചെയ്യാനുള്ള നീക്കങ്ങളാണ് ഇന്ത്യ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. സെലിബ്രിറ്റി വജ്രവ്യാപാരിയായ മോദിയ്ക്ക് ഹോങ്കോങ്ങിൽ ബിസിനസ് സാമ്രാജ്യവും സ്വന്തമായുണ്ട്. മോദിയെ തിരിച്ചെത്തിക്കുന്നതിനുള്ള നീക്കങ്ങൾ‍ ആരംഭിച്ചതായി വിദേശകാര്യ സഹമന്ത്രി വികെ സിംഗ് പാര്‍ലമെന്റിൽ‍ അറിയിച്ചിരുന്നു. ഹോങ്കോങ് സർക്കാരുമായി ചേർന്ന് നീരവിനെ അറസ്റ്റ് ചെയ്ത് ഇന്ത്യയിലെത്തിക്കാനുള്ള മാർഗ്ഗങ്ങളാണ് ഇന്ത്യ അവലംബിക്കുന്നത്. ഇതിന് പുറമേ നീരവ് ഉള്ള സ്ഥലം കൃത്യമായി കണ്ടെത്തുന്നതിനായി ഡിഫ്യൂഷന്‍ നോട്ടീസ് പുറപ്പെടുവിക്കൻണമെന്ന ആവശ്യവുമായി സിബിഐ ഇന്റർപോളിനെ സമീപിച്ചിട്ടുണ്ട്.

പ്രത്യേക നിയമമെന്ന്

പ്രത്യേക നിയമമെന്ന്


ഒരു രാജ്യത്തെ സംബന്ധിച്ച് രണ്ട് അടിസ്ഥാന നിയമങ്ങളാണുള്ളത്. കേന്ദ്രസർക്കാരും ഹോങ്കോങ് സ്പെഷ്യൽ അഡ്മിനിസ്ട്രേറ്റീവ് റീജിയണുമാണ് മറ്റ് രാജ്യങ്ങളുമായുള്ള ജുഡീഷ്യൽ മ്യൂച്വൽ‍ അസിസ്റ്റന്‍സ് കൈകാര്യം ചെയ്യുന്നത്. നീരവ് മോദി വിഷയത്തില്‍ മോദിയെ വിട്ടുകിട്ടുന്നതിനുള്ള ഇന്ത്യയുടെ അപേക്ഷയെക്കുറിച്ചുള്ള ചോദ്യത്തിനാണ് ചൈനീസ് വിദേശകാര്യമന്ത്രാലയത്തിന്റെ വക്താവ് ഗെങ് ഷുവാങ്ങ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യ ഹോങ്കോങ് സ്പെഷ്യൽ അഡ്മിനിസ്ട്രേറ്റീവ് റീജിയണ് ഇത് സംബന്ധിച്ച അപേക്ഷ കൈമാറിയിട്ടുണ്ടെങ്കിൽ‍ അവർ‍ വിഷയം കൈകാര്യം ചെയ്യുമെന്നാണ് കരുതുന്നതെന്നും വക്താവ് പ്രതികരിച്ചു. ഇന്ത്യയുമായി ഇത്തരം പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ഉചിതമായ ജുഡീഷ്യൽ‍ കരാറുകൾ ഉണ്ടെന്നും ചൈന വ്യക്തമാക്കുന്നു.

 കോടതിയുടെ അനുമതി

കോടതിയുടെ അനുമതി

പ്രത്യേക സിബിഐ കോടതിയാണ് ഇരുവർക്കുമെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിക്കാൻ സിബിഐയ്ക്ക് അനുമതി നൽകിയിട്ടുള്ളത്. സിബിഐയാണ് ഇരുവര്‍ക്കുമെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കണമെന്ന ആവശ്യവുമായി പ്രത്യേക സിബിഐ കോടതിയെ സമീപിച്ചിട്ടുള്ളത്. പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണവുമായി ഇരുവരും സഹകരിക്കാന്‍ തയ്യാറാവാത്തതിനെ തുടർന്നാണ് ഈ നീക്കം. ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും വലിയ ബാങ്ക് തട്ടിപ്പായായാണ് 12,300 കോടി രൂപയുടെ പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പിനെ കണക്കാക്കുന്നത്.

അന്വേഷണവുമായി സഹകരിക്കില്ലെന്ന്

അന്വേഷണവുമായി സഹകരിക്കില്ലെന്ന്


പഞ്ചാബ് നാഷണല് ബാങ്ക് തട്ടിപ്പുമായി സഹകരിക്കണമെന്ന ആവശ്യവുമായി സിബിഐ പലതവണ നീരവ് മോദിയെയും മെഹുല്‍ ചോക്സിയെയും ബന്ധപ്പെട്ടിരുന്നു. ഇരുവരുടേയും ഔദ്യോഗിക ഇമെയില്‍ വഴിയാണ് സിബിഐ ഉദ്യോഗസ്ഥരും നീരവ് മോദിയും മെഹുല്‍ ചോക്സിയും ബന്ധം പുലർത്തിയിരുന്നത്. അന്വേഷണവുമായി സഹകരിക്കാനുള്ള സിബിഐയുടെ ആവശ്യം ഇരുവരും ആവർത്തിച്ച് നിരസിക്കുകയായിരുന്നു. ബിസിനസ് സംബന്ധമായ പ്രശ്നങ്ങളും ആരോഗ്യ പ്രശ്നങ്ങളും ഉണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് ഇരുവരും ഇന്ത്യയിലേയ്ക്ക് മടങ്ങാനോ അന്വേഷണവുമായി ഒരു തരത്തിലും സഹകരിക്കാനും തയ്യാറാവാത്താത്തത്. ഇതോ‍ടെ ഇന്റർപോളിനെ സമീപിച്ച് ഇരുവര്‍ക്കുമെതിരെ റെഡ് കോർണർ‍ നോട്ടീസ് പുറപ്പെടുവിച്ച് ഇന്ത്യയില്‍ തിരിച്ചെത്തിക്കാനുള്ള നീക്കങ്ങളും എളുപ്പമായേക്കും.

സ്നേഹത്തിലും പ്രണയത്തിലും നൂറ് ശതമാനം ആത്മാർത്ഥത! സർഗ്ഗാത്മക ശേഷിയും സ്നേഹം ആഗ്രഹിക്കുന്നവരും!! കര്‍ക്കിടകരാശിക്കാരെക്കുറിച്ച് ഏഴ് കാര്യങ്ങൾസ്നേഹത്തിലും പ്രണയത്തിലും നൂറ് ശതമാനം ആത്മാർത്ഥത! സർഗ്ഗാത്മക ശേഷിയും സ്നേഹം ആഗ്രഹിക്കുന്നവരും!! കര്‍ക്കിടകരാശിക്കാരെക്കുറിച്ച് ഏഴ് കാര്യങ്ങൾ

രണ്ട് ശിവസേന പ്രവര്‍ത്തകരെ കൊന്ന് തള്ളിയ സംഭവം: ബിജെപി എംഎല്‍​എ അറസ്റ്റില്‍! അറസ്റ്റ് എസ്പി ഓഫീസ് ആക്രമിച്ചതിനെ തുടര്‍ന്ന്രണ്ട് ശിവസേന പ്രവര്‍ത്തകരെ കൊന്ന് തള്ളിയ സംഭവം: ബിജെപി എംഎല്‍​എ അറസ്റ്റില്‍! അറസ്റ്റ് എസ്പി ഓഫീസ് ആക്രമിച്ചതിനെ തുടര്‍ന്ന്

English summary
China on Monday said that Hong Kong can accede to India's request to arrest fugitive Indian diamond merchant Nirav Modi based on local laws and mutual judicial assistance agreements.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X