Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹോങ്കോങ് തീപിടിത്തം; മരണസംഖ്യ 65 ആയി ഉയര്‍ന്നു; കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ആളിക്കത്താന്‍ കാരണം?

ലോകത്തെ നടുക്കിയ വലിയ ദുരന്തമാണ് ഇന്നലെ ഹോങ്കോങ്ങില്‍ ഉണ്ടായ തീപിടിത്തം. തായ് പോ ജില്ലയില്‍ ബഹുനില പാര്‍പ്പിട സമുച്ചയങ്ങളില്‍ ഉണ്ടായ തീപിടിത്തത്തില്‍ മരണസംഖ്യ ഓരോ മണിക്കൂറിലും ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇതുവരെ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 65 ആയി ഉയര്‍ന്നു. എഴുപതോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. 279 പേരെ കാണാതായിട്ടുണ്ടെന്നാണ് സര്‍ക്കാരിന്റെ കണക്കുകള്‍. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ കെട്ടിടങ്ങള്‍ക്കുള്ളില്‍ എത്ര പേര്‍ കുടുങ്ങിക്കിടക്കുന്നു എന്നത് വ്യക്തമല്ല.

വാങ് ഫുക് കോര്‍ട്ട് ഹൗസിങ് കോംപ്ലക്‌സിലെ 31 നിലകളുള്ള എട്ട് കെട്ടിടങ്ങളില്‍ ഒരെണ്ണം മാത്രമാണ് തീ പിടിത്തത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ബാക്കിയുള്ള ഏഴ് കോണ്‍ക്രീറ്റ് കെട്ടിടങ്ങളിലും തീ ആളിക്കത്തുകയായിരുന്നു. 4600 പേരോളം ആണ് ഇവിടെ താമസിക്കുന്നത്. ആളിക്കത്തുന്ന തീയുടെ തീവ്രതയും ഉയര്‍ന്ന ചൂടും കാരണം രക്ഷാപ്രവര്‍ത്തകര്‍ക്ക് അടുക്കാന്‍ കഴിഞ്ഞിരുന്നില്ല. മരണപ്പെട്ടവരില്‍ ഒരു അഗ്‌നിശമന സേനാംഗവും ഉള്‍പ്പെടുന്നുണ്ട്. എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളും ഇവിടേക്കു ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. നഗരത്തില്‍ ഉടനീളം എല്ലാ ആഘോഷങ്ങളും റദ്ദാക്കി.

fire

ബുധനാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് ശേഷമാണ് കെട്ടിടങ്ങളില്‍ വന്‍ തീപിടിത്തം ഉണ്ടായത്. തീ വളരെ വേഗമാണ് ഓരോ കെട്ടിടങ്ങളിലേക്കും പടര്‍ന്നത്. ഇതുവരെ കെട്ടിടങ്ങളില്‍ നിന്ന് 56 പേരെ മാത്രമാണ് രക്ഷപ്പെടുത്താന്‍ കഴിഞ്ഞത്. 31 നില കെട്ടിടങ്ങളുടെ മുകള്‍ നിലകളില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിലാണ് ഇപ്പോഴും അഗ്‌നിശമന സേനാംഗങ്ങള്‍. 24 മണിക്കൂറിനു ശേഷമാണ് തീ നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞത്.

തീപിടിത്തം എങ്ങനെ ആരംഭിച്ചു എന്നുള്ളത് ഇപ്പോഴും വ്യക്തമല്ല. സംഭവത്തില്‍ മൂന്ന് നിര്‍മ്മാണ കമ്പനികളുടെ പ്രതിനിധികളെ അറസ്റ്റ് ചെയ്തു. നിര്‍മ്മാണത്തില്‍ ഉണ്ടായ അപാകതയാണ് ഇത്രയും വലിയ ദുരന്തത്തിന് കാരണമെന്നാണ് അധികൃതരുടെ നിഗമനം. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും കെട്ടിടങ്ങളുടെ പുറം ഭിത്തികളില്‍ ഉപയോഗിച്ച വസ്തുക്കള്‍ തീ വേഗത്തില്‍ പടരാന്‍ കാരണമായെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.

കെട്ടിടങ്ങളുടെ നിര്‍മ്മാണത്തിനും അറ്റകുറ്റപ്പണികള്‍ക്കുമായി ഹോങ്കോങ്ങില്‍ വ്യാപകമായി ഉപയോഗിക്കുന്നതാണ് മുള കൊണ്ടുള്ള സ്‌കഫോള്‍ഡിങ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു ചൈനീസ് പാരമ്പര്യമാണിത്. ഹോങ്കോങ്ങില്‍ മാത്രമല്ല ഏഷ്യയുടെ മറ്റ് ഭാഗങ്ങളിലും വര്‍ഷങ്ങളായി കെട്ടിട നിര്‍മാണത്തിന് മുള സ്‌കഫോള്‍ഡിങ് ഉപയോഗിച്ചുവരുന്നുണ്ട്. വിലക്കുറവും സമൃദ്ധമായ ലഭ്യതയുമാണ് മുള വ്യാപകമായി ഉപയോഗിക്കാന്‍ കാരണം. തീ പിടിച്ച കെട്ടിടങ്ങള്‍ മുഴുവന്‍ മുള സ്‌കഫോള്‍ഡിങ് കൊണ്ട് മൂടിയിരുന്നു. ഇത് തീ ആളിക്കത്താന്‍ കാരണമായി.

1980-കളിലാണ് ഈ കെട്ടിടങ്ങള്‍ നിര്‍മിച്ചത്. അപ്പാര്‍ട്ടുമെന്റുകളുടെ ജനാലകള്‍ മൂടാന്‍ പോളിസ്‌റ്റൈറൈന്‍ ബോര്‍ഡുകള്‍ ഉള്‍പ്പെടെ പെട്ടെന്ന് കത്തുന്ന വസ്തുക്കള്‍ ഉപയോഗിച്ചിരുന്നു. ഇതുകൂടാതെ അപ്പാര്‍ട്ട്‌മെന്റുകള്‍ മൂടിയ പച്ച വലകളും തീപിടിത്തത്തിന്റെ തീവ്രത വര്‍ധിപ്പിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+