Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹോങ്കോങ് ലൈഫ് സ്‌റ്റൈല്‍ എക്‌സ്‌പോ ദുബായില്‍ നടക്കും

ദുബായ്: ഹോങ്കോങ് ലൈഫ് സ്‌റ്റൈല്‍ എക്‌സ്‌പോ നവംബര്‍ 9, 10 തിയതികളില്‍ ദേരയിലെ ഹയാത്ത് റീജന്‍സിയില്‍ നടക്കും. ഫാഷന്‍, അകസസറീസ്, വാച്ചുകള്‍, ക്ലോക്കുകള്‍, ഇലക്ട്രോണിക്‌സ്, ഗിഫ്റ്റ് ഐറ്റംസുകള്‍ തുടങ്ങിയവയുടെ വിപുലമായ ശേഖരം പ്രദര്‍ശനത്തിലുണ്ടാകുമെന്നും ഡെറിക്ക് ചാന്‍, വാള്‍ട്ടര്‍ കോംഗ് ജെസീക്ക ലാവു തുടങ്ങിയ പ്രമുഖ ഡിസൈനര്‍മാര്‍ തങ്ങളുടെ ഡിസൈനുകള്‍ എക്‌സ്‌പോയില്‍ അവതരിപ്പിക്കുമെന്നും സംഘാടകര്‍ ദുബായില്‍ വ്യക്തമാക്കി.

മിഡില്‍ ഈസ്റ്റിലെ ഉപഭോക്താകള്‍ക്ക് മികച്ച ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങളാണ് ലൈഫ് സ്‌റ്റൈല്‍ എക്‌സ്‌പോ ലഭ്യമാക്കുന്നതെന്ന് എച്ച്.കെ.ടി.ഡി.സി. ഡയറക്ടര്‍ (മിഡില്‍ ഈസ്റ്റ് ആന്റ് ആഫ്രിക്ക) പെറി ഫംഗ് പറഞ്ഞു. ഇടപാടുകാര്‍ക്ക് 5 മുതല്‍ 1000 പീസുകള്‍ വരെ ഓര്‍ഡര്‍ ചെയ്യാനാകും.

hktc

2014ല്‍ ഹോങ്കോങില്‍ നിന്നും യുഎ.ഇയിലേക്കുള്ള കയറ്റുമതി 6.2 ബില്ല്യന്‍ ഡോളറായിരുന്നു. പ്രതിവര്‍ഷം 25 ശതമാനം വളര്‍ച്ച കയറ്റുമതിയില്‍ നേടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ചൈനീസ് വാണിജ്യമന്ത്രാലയം ട്രഡ് ഡെവലപ്‌മെന്റ് ബ്യു എന്നിവയുമായി ചേര്‍ന്ന് ഹോങ്കോംങ് ട്രഡ് ഡെവലപ്‌മെന്റ് കൌണ്‍സിലാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. ഹോങ്കോങിലും ചൈനീസ് പ്രോവിന്‍സുകളില്‍ നിന്നുമായി നൂറിലേറെ കമ്പനികള്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+