കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

10 ലക്ഷത്തോളം പേര്‍ തെരുവിലിറങ്ങി; ഹോങ്കോങ്ങില്‍ ജനാധിപത്യ പ്രക്ഷോഭം ശക്തമാകുന്നു

Google Oneindia Malayalam News

ഹോങ്കോങ്ങിലെ ജനാധിപത്യ പ്രക്ഷോഭം ശക്തമാകുന്നു. ഞായറാഴ്ച കോരി ചൊരിഞ്ഞ മഴ പോലും വകവെയ്ക്കാതെ പത്ത് ലക്ഷത്തോളം ആളുകളാണ് തെരുവില്‍ ഇറങ്ങി സര്‍ക്കാരിനെതിരെ പ്രതിഷേധിച്ചത്. വിവാദമായ കുറ്റവാളി കൈമാറ്റ നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് മാസം മുന്‍പ് തുടങ്ങിയ പ്രക്ഷോഭമാണ് കൂടുതല്‍ ആവശ്യങ്ങളുമായി രാജ്യത്ത് ശക്തിപ്പെടുന്നത്.

hongkong-

മാര്‍ച്ച് ചെയ്യരുതെന്ന പോലീസ് നിര്‍ദ്ദേശത്തെ തള്ളി ഞായറാഴ്ച 1.7 മില്യണ്‍ ആളുകളാണ് പ്രതിഷേധത്തില്‍ പങ്കെടുത്തതെന്ന് പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സിവില്‍ ഹ്യൂമണ്‍ റൈറ്റ്സ് ഫ്രണ്ട് അവകാശപ്പെട്ടു. നൂറുകണക്കിന് മുഖംമൂടി ധരിച്ച പ്രതിഷേധക്കാർ സർക്കാർ ആസ്ഥാനത്തിന് പുറത്ത് "ഹോങ്കോംഗ് വീണ്ടെടുക്കുക, നമ്മുടെ കാലത്തെ വിപ്ലവം" എന്ന് ആക്രോശിച്ചു കൊണ്ടാണ് പ്രതിഷേധിച്ചത്.

പോലീസ് പ്രക്ഷോഭകരെ അടിച്ചമര്‍ത്തുകയാണ്. ഇത് അംഗീകരിക്കാന്‍ ആവില്ലെന്ന് പ്രതിഷേധകര്‍ പറഞ്ഞു. ഐക്യരാഷ്ട്ര സംഘടനയും നിരവധി മനുഷ്യാവകാശ സംഘടനകളും ഹോങ്കോങ് പോലീസിന്‍റെ അടിച്ചമര്‍ത്തല്‍ നടപടികള്‍ക്കെതിരെ നേരത്തേ രംഗത്തെത്തിയിരുന്നു.പോലീസിനെ നേരിടാന്‍ ഞങ്ങള്‍ക്കും മാര്‍ഗങ്ങളുണ്ട്. എന്നാല്‍ അത് ആവശ്യം വരാതിരിക്കട്ടെയെന്നാണ് ആഗ്രഹിക്കുന്നത്, പോലീസ് നടപടിയെ പ്രതിരോധിക്കാന്‍ മാസ്കും ഹെല്‍മറ്റും ധരിച്ചെത്തിയ പ്രതിഷേധകരില്‍ ഒരാള്‍ പറഞ്ഞു.

ഹോങ്കോങ്ങ് പ്രക്ഷോഭം ശക്തമായ വെല്ലുവിളിയാണ് ചൈനയ്ക്ക് ഉയര്‍ത്തിയിരിക്കുന്നത്. 10 ആഴ്ചയായി ഹോങ്കോങ്ങ് നഗരത്തെ പിടിച്ച് കുലുക്കുന്ന സമരത്തില്‍ സുരക്ഷാ സേനയുടെ ഏത് ഇടപെടലും ചൈനയെ സംബന്ധിച്ചിടത്തോളം സാമ്പത്തികമായി വലിയ നഷ്ടമാകും സമ്മാനിക്കുമെന്ന് വിദഗ്ധർ പറയുന്നു.

വിവാദമായ കുറ്റവാളി കൈമാറ്റ നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് മാസം മുമ്പാണ് പ്രതിഷേധം തുടങ്ങിയത്. നിയമം പിന്‍വലിച്ചെങ്കിലും ചീഫ് എക്‌സിക്യുട്ടീവ് കാരി ലാം രാജിവെയ്ക്കണമെന്നും പോലീസ് ക്രൂരതയെക്കുറിച്ച് സ്വതന്ത്ര അന്വേഷണം വേണമെന്നുമാണ് പ്രതിഷേധകരുടെ ആവശ്യം. ചൈനയില്‍ നിന്ന് കൂടുതല്‍ സ്വാതന്ത്ര്യം വേണമെന്ന ആവശ്യവും പ്രക്ഷോഭത്തില്‍ ശക്തമായിരിക്കുകയാണ്. ചൈനയുടെ പിന്‍ബലത്തോടെയാണ് കാരി ലാം ഇപ്പോൾ ഭരണം നിലനിര്‍ത്തുന്നത്.

English summary
Hong kong protest;1.7 million protesters went to Beijing street
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X