കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹോങ്കോങില്‍ പ്രക്ഷോഭകാരികളും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു; സര്‍ക്കാര്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സുകള്‍ പിടിച്ചെടുത്തു

  • By S Swetha
Google Oneindia Malayalam News

ഹോങ്കോങ്: തിങ്കളാഴ്ച രാത്രിയോടെയാണ് ഹോങ്കോങ്ങിലെ നിയമ നിര്‍മാണസഭയുടെ പ്രധാന കെട്ടിടത്തിലേക്ക് തിരിഞ്ഞ നൂറുകണക്കിന് പ്രതിഷേധക്കാര്‍ നിയമസഭാ നേതാക്കളുടെ ഛായാചിത്രങ്ങള്‍ കീറുകയും ജനാധിപത്യ അനുകൂല മുദ്രാവാക്യങ്ങള്‍ പ്രധാന അറയുടെ ചുമരുകളില്‍ വലിച്ചെറിയുകയും ചെയ്തത്. ഹോങ്കോങ് പൗരന്‍മാരെ വിചാരണയ്ക്കായി ചൈനയ്ക്ക് വിട്ടുകൊടുക്കാന്‍ വ്യവസ്ഥ ചെയ്യുന്ന നിയമഭേദഗതിക്കെതിരെ ആരംഭിച്ച പ്രതിഷേധം ഇന്നലെ രാത്രിയോടെയാണ് രൂക്ഷമായ ഏറ്റുമുട്ടലുകള്‍ക്ക് വഴിയൊരുക്കിയത്.

ഉത്തർപ്രദേശിൽ രാഹുൽ ഗാന്ധി ഇടപെടണം; ഉത്തരവാദി പ്രിയങ്കയല്ല, ആവശ്യവുമായി മുതിർന്ന നേതാവ്ഉത്തർപ്രദേശിൽ രാഹുൽ ഗാന്ധി ഇടപെടണം; ഉത്തരവാദി പ്രിയങ്കയല്ല, ആവശ്യവുമായി മുതിർന്ന നേതാവ്


സായുധരായ പ്രതിഷേധക്കാരില്‍ ചിലര്‍ ലെജിസ്ലേറ്റീവ് കൗണ്‍സിലിന്റെ ചില്ലു വാതിലുകള്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അവരോട് അനുഭാവമുള്ള ചില മുതിര്‍ന്ന രാഷ്ട്രീയക്കാര്‍ പിന്‍മാറാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ അതൊന്നും പ്രധിഷേധക്കാര്‍ കൂട്ടാക്കിയില്ല. ഇതോടെ മാസങ്ങളായി തുടരുന്ന ജനാധിപത്യ പ്രക്ഷോഭം കൂടുതല്‍ സംഘര്‍ഷഭരിതമാവുകയാണ്.

hongkong-156


നേതാക്കള്‍ ഇല്ലാതെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രക്ഷോഭം സംഘടിപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് പ്രക്ഷോഭകര്‍. എന്‍ക്രിപ്റ്റുചെയ്ത സന്ദേശങ്ങള്‍ കൈമാറിയാണ് അവര്‍ പരസ്പരം ആളെകൂട്ടിയിരുന്നത്. എന്നാല്‍, സര്‍ക്കാര്‍ നിലപാട് കര്‍ശനമാക്കുമ്പോഴും സമരത്തിന്റെ ലക്ഷ്യങ്ങളോടും തന്ത്രങ്ങളോടും ചിലര്‍ വിയോജിച്ചു നില്‍ക്കുന്നു. പ്രതിഷേധക്കാര്‍ കട്ടിയുള്ള ഗ്ലാസ് ജാലകങ്ങള്‍ തകര്‍ക്കുകയും തുറന്ന ഉരുക്ക് സുരക്ഷാ കവാടങ്ങള്‍ മറികടന്ന് അകത്തേക്ക് കടക്കാന്‍ ശ്രമിക്കുകയും ചെയ്തു. രാത്രി ഒന്‍പത് മണിയോടെ പ്രതിഷേധക്കാര്‍ കടന്നുകയറിയപ്പോള്‍ പൊലീസ് പിന്മാറി ഏറ്റുമുട്ടല്‍ ഒഴിവാക്കി.

കലാപകാരികള്‍ക്ക് നേരെ പരിചകളും കണ്ണീര്‍ വാതകവും പ്രയോഗിച്ച പൊലീസ് അര്‍ദ്ധരാത്രിക്ക് ശേഷം ചുറ്റുമുള്ള തെരുവുകളില്‍ നിന്നും ആളുകളെ നീക്കാന്‍ ശ്രമിച്ചെങ്കിലും നിയമസഭാ കെട്ടിടത്തിന് പുറത്തെത്തിയപ്പോള്‍ ഇത് താല്‍ക്കാലികമായി നിര്‍ത്തി വെച്ചു. ആളുകളെ ഒഴിപ്പി്ക്കാനായി വേണ്ടി വന്നാല്‍ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് നേരത്തെ സര്‍ക്കാര്‍ വക്താവ് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അറസ്റ്റുകളോ പരിക്കുകളോ സംബന്ധിച്ച റി്‌പ്പോര്‍ട്ടുകള്‍ ഒന്നും തന്നെ വന്നിട്ടില്ല. നിയമസഭയിലേക്ക് പോലീസ് മുന്നേറുന്നതും സര്‍ക്കാര്‍ ആസ്ഥാനത്തിന് സമീപം പ്രതിഷേധക്കാര്‍ക്ക് നേരെ കണ്ണീര്‍ വാതകം പ്രയോഗിക്കുന്നതും വീഡിയോയിലും ചിത്രങ്ങളിലുമുണ്ട്. ഡസന്‍ കണക്കിന് പൊലീസ് വാനുകളുടെയും ബസുകളുടെയും നീല, ചുവപ്പ് വിളക്കുകളാല്‍ മുഖരിതമാണ് തെരുവുകള്‍.

ചൈനയെ വിമര്‍ശിക്കുന്നവരെ കുടുക്കാന്‍ നിയമം ദുരുപയോഗിക്കുമെന്നാണ് പ്രതിഷേധക്കാരുടെ ആശങ്ക. യൂറോപ്യന്‍ യൂണിയനും നിയമഭേദഗതിക്കെതിരെ രംഗത്തെത്തി. എന്നാല്‍ പ്രശ്‌നം തങ്ങളുടെ ആഭ്യന്തര കാര്യമാണെന്നാണ് ചൈനയുടെ നിലപാട്. 1997 ലാണ് ബ്രിട്ടിഷ് കോളനിയായിരുന്ന ഹോങ്കോങ് സ്വയംഭരണാവകാശത്തോടെ ചൈനയുടെ കീഴിലായത്.

English summary
Hong Kong protesters catches government headquartes over China extradition proposal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X