കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹോങ്കോംഗില്‍ നിന്ന് ആദ്യ മറുപടി.... ഇത് തെറ്റ്, ട്രംപിനോട് പറയാനുള്ളത്, പ്രത്യേക പദവി!!

Google Oneindia Malayalam News

ബെയ്ജിംഗ്: ചൈന-അമേരിക്ക പോരില്‍ ആദ്യമായി പ്രതികരിച്ച് ഹോങ്കോംഗ്. തങ്ങളുടെ പ്രത്യേകാധികാരം ഒഴിവാക്കാനുള്ള ഡൊണാള്‍ഡ് ട്രംപിന്റെ നീക്കത്തിനെതിരെ രൂക്ഷമായിട്ടാണ് ഇവര്‍ പ്രതികരിച്ചിരിക്കുന്നത്. ട്രംപിന്റേത് തെറ്റായ നടപടിയാണെന്ന് ഹോങ്കോംഗ് പറഞ്ഞു. ചൈന നേരത്തെ പുതിയ ദേശീയ സുരക്ഷാ നിയമം ഹോങ്കോംഗില്‍ നടപ്പാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് ട്രംപ് ഹോങ്കോംഗിന്റെ പ്രത്യേക പദവി റദ്ദാക്കിയത്. ഇതോടെ സാമ്പത്തിക നേട്ടങ്ങളും ലോകരാജ്യങ്ങളില്‍ നിന്നുള്ള അനുതാപ സമീപനവും ഇനി ഹോങ്കോംഗിന് ലഭിക്കില്ല. സാമ്പത്തിക ഹബ്ബെന്ന ഹോങ്കോംഗിന്റെ ശക്തി ഇതോടെ തകരുകയും ചെയ്യും.

1

ഹോങ്കോംഗിനെ ഒരിക്കലും ഭീഷണിപ്പെടുത്താനാവില്ലെന്ന് സുരക്ഷാ മന്ത്രി ജോണ്‍ ലീ പറഞ്ഞു. പുതിയ നിയമവുമായി മുന്നോട്ട് പോകുമെന്നും ലീ വ്യക്തമാക്കി. അതേസമയം യുഎസ്സിനെ വെല്ലുവിളിക്കുന്ന രീതിയാണ് ഹോങ്കോംഗില്‍ നിന്ന് ഉണ്ടായിരിക്കുന്നത്. മേഖലയുടെ സ്വയം ഭരണാധികാരത്തെ അട്ടിമറിക്കുന്നതാണ് ചൈനയുടെ നയമെന്ന് ട്രംപ് പറയുന്നു. ഭീഷണിയുടെ സ്വരം ഉപയോഗിക്കുന്നത് കൊണ്ട് യുഎസ് ഒരിക്കലും വിജയിക്കാന്‍ പോകുന്നില്ലെന്നാണ് താന്‍ കരുതുന്നതെന്ന് ലീ പറഞ്ഞു. അതുകൊണ്ട് ഞങ്ങള്‍ ഭയപ്പെടില്ല. കാരണം ഞങ്ങള്‍ ചെയ്യുന്നത് ശരിയായ കാര്യങ്ങളാണെന്നും ജോണ്‍ ലീ പറഞ്ഞു. സുരക്ഷാ നിയമം പിന്‍വലിക്കില്ലെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

നീതിന്യായ വകുപ്പ് മന്ത്രി തെരേസ ചെങും ട്രംപിനെതിരെ തുറന്നടിച്ചിട്ടുണ്ട്. ട്രംപിന്റെ നടപടികള്‍ക്ക് ആധാരമായ കാര്യങ്ങള്‍ തീര്‍ത്തും വ്യാജവും തെറ്റുമാണെന്ന് ചെങ് പറഞ്ഞു. ദേശീയ സുരക്ഷാ നിയമങ്ങള്‍ നിയമവിധേയമായ കാര്യമാണ്. ഹോങ്കോംഗിന് അത്യാവശ്യമായ കാര്യമാണ് അതെന്നും തെരേസ ചെങ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഹോങ്കോംഗിന്റെ പ്രത്യേക പരിഗണന ഒഴിവാക്കുന്നതായി ട്രംപ് പ്രഖ്യാപിച്ചത്. ചൈന അവരുടെ സ്വയംഭരണാധികാരത്തിന്റെ കാര്യത്തില്‍ തന്ന വാക്ക് തെറ്റിച്ചെന്നും ട്രംപ് കുറ്റപ്പെടുത്തി. ഹോങ്കോംഗിലെ ജനങ്ങള്‍ക്ക് വന്‍ ദുരന്തമാണ് പുതിയ നിയമമെന്നും ട്രംപ് പറഞ്ഞു.

നേരത്തെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോമ്പിയോ പ്രത്യേക പദവി നീക്കണമെന്ന് ട്രംപിനോട് ശുപാര്‍ശ ചെയ്തിരുന്നു. ചൈനയില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ക്കും സുപ്രധാന വ്യക്തികള്‍ക്കും ഉപരോധം ഏര്‍പ്പെടുത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു. പ്രധാനമായും ഹോങ്കോംഗിന്റെ സ്വയംഭരണാധികാരത്തെ തകര്‍ക്കുന്ന നീക്കങ്ങള്‍ നടത്തിയ ചൈനീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടിയെടുക്കുക. കയറ്റുമതിയും ഇറക്കുമതിയും ഒരുപോലെ കുറയ്ക്കാനാണ് യുഎസ്സിന്റെ പ്ലാന്‍. സമ്പദ് മേഖലയെന്ന ഹോങ്കോംഗിന്റെ പദവി ഇതോടെ പൊളിയും. മറ്റ് രാജ്യങ്ങളും ചൈനയുടെ നീക്കത്തിനെതിരെ രംഗത്തുണ്ട്. ചൈനീസ് വിദ്യാര്‍ത്ഥികള്‍ക്കും ട്രംപ് വിസാ വിലക്ക് ഏര്‍പ്പെടുത്തുന്നുണ്ട്.

English summary
hong kong says donald trump will not succeed to threaten the government on national security law
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X