Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വവര്‍ഗാനുരാഗിയെ കെട്ടിയാല്‍ 12കോടി ഡോളര്‍

JIJI, Chao
ഹോങ്കോങ് സിറ്റി: സ്വര്‍ഗാനുരാഗിയായ മകളെ എങ്ങനെയും ഒരു പുരുഷന്റെ കൈപിടിച്ച് ഏല്‍പ്പിയ്ക്കണമെന്നതാണ് പ്രമുഖ വ്യവസായി സെസില്‍ ഷാവോ സെസുങ്ങിന്‍റെ ആഗ്രഹം.ഇതിനായി മകളുടെ സ്ത്രീധനത്തുക ഇരട്ടിപ്പിച്ചാണ് ഇദ്ദേഹം വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുന്നത്. 12 കോടി ഡോളറാണ് സെസിലിന്റെ മകള്‍ ജിജി ഷാവോയ്ക്കായി അദ്ദേഹം നല്‍കുന്ന സ്ത്രീധനത്തുക

അച്ഛന്‍ പണമെത്ര ഓഫര്‍ ചെയ്താലും ഒരു പുരുഷന് മുന്നില്‍ കഴുത്ത് നീട്ടാന്‍ ജിജി തയ്യാറല്ലത്രേ. ഹോങ്കോങ്ങിലെ സ്വവര്‍ഗാനുരാഗികള്‍ക്കായുള്ള പോരാട്ടങ്ങളിളെ സജീവ പ്രവര്‍ത്തകയാണ് ജിജി. ഈ പെണ്‍കുട്ടിയെ കല്യാണം കഴിപ്പിയ്ക്കാനാണ് അച്ഛന്‍ തുനിഞ്ഞിറങ്ങിയിരിയ്ക്കുന്നത്.

സെസില്‍ ഷാവോയുടെ ഉദ്ദേശം മറ്റൊന്നുമല്ല. ഒരു വിവാഹമൊക്കെ കഴിച്ച് മകളും ഭര്‍ത്താവും കൂടി തന്റെ ബിസിനസ് കാര്യങ്ങളൊക്കെ ഭംഗിയായി നോക്കി നടത്തണം. പേരക്കുട്ടികളെ ലാളിയ്ക്കണം.അതിനിടയിലാണ് മകളുടെ ഈ 'തോന്ന്യാസം' അച്ഛന് തലവേദനയായത്.

ജിജിയ്ക്കായി ഇതിന് മുന്‍പും വന്‍ സ്ത്രീധന തുക പിതാവ് ഓഫര്‍ ചെയ്തിരുന്നു. ആറ് കോടി ഡോളറായിരുന്നു അന്ന് ഓഫര്‍ ചെയ്തത്. 20,000ത്തിലേറെപ്പേരാണ് യുവതിയെ വിവാഹം കഴിയ്ക്കാനായാി മുന്നോട്ടെത്തിയത്. എന്നാല്‍ ആലോചനകളെല്ലാം യുവതി തള്ളിക്കളയുകയായിരുന്നു.

ഇപ്പോള്‍ അച്ഛന്‍ വീണ്ടും സ്ത്രീധനം പ്രഖ്യാപിച്ച് രംഗത്തെത്തിയതോടെ ഈ 'പരിപാടി' അവസാനിപ്പിയ്ക്കണമെന്ന് ജിജി താക്കീത് ചെയ്തത്രേ. ജിജിയുടെ പങ്കാളി സീന്‍ ഈവിനും ഇതേ അഭിപ്രായമാണുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+