അവിഹിതബന്ധം കണ്ട് മടുത്തു, മകളുടെ കാമുകന്റെ മൂക്കും ചെവികളും പിതാവ് മുറിച്ചെറിഞ്ഞു
ഇസ്ലാബാബാദ്: മകളുടെ കാമുകന്റെ മൂക്കും ചെവികളും പിതാവ് ഛേദിച്ചു. പാകിസ്താനിലെ സഹിര്‍പീരിലാണ് ആക്രമണം ഉണ്ടായത്. സഹീര്‍പിറിയിലെ മൗസ കൊല്‍ട്ട സ്വദേശിയായ യുവാവാണ് ആക്രമണത്തിന് ഇരയായത്.
ജാം ഖമീസ എന്ന യുവാവിനാണ് മൂക്കും ചെവികളും നഷ്ടപ്പെട്ടത്. ഇയാളുെട കാമുകിയുടെ പിതാവായ മുഹമ്മദ് നവാസ് ആണ് ഖമീസയെ ആക്രമിച്ചത്. രണ്ട് സുഹൃത്തുക്കളുടെ സഹായത്തോടെയായിരുന്നു ആക്രമണം. തന്റെ മകളുമായി ഖമീസ അവിഹിതബന്ധം പുലര്‍ത്തിയെന്നായിരുന്നു നവാസിന്റെ ആരോപണം.

ഹോട്ടലിലേയ്ക്ക് പോകുന്ന വഴിയാണ് ഖമീസ് ആക്രമിയ്ക്കപ്പെട്ടത്. നവാസും സുഹൃത്തുക്കളായ സദ്ദാം ഹുസൈന്‍, സാദിഖ് എന്നിവര്‍ ചേര്‍ന്നാണ് ആക്രമണം നടത്തിയത്. യുവാവിനെ തടഞ്ഞ് നിര്‍ത്തി വിജനനമായ പ്രദേശത്ത് എത്തിച്ച് മൂക്കും ചെവികളും മുറിച്ചെറിഞ്ഞു. മര്‍ദ്ദിച്ച് അവശനാക്കുകയും ചെയ്തു. സഹിര്‍പിര്‍ പൊലീസ് സംഭവത്തില്‍ കേസെടുത്തു. മൂന്ന് പേരും അറസ്റ്റിലായി.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അഭിമാനക്കൊലപാതകങ്ങള്‍ നടക്കുന്നത് പോലെ പാകിസ്താനിലെ പല ഉള്‍നാടന്‍ ഗ്രാമങ്ങളിലും അഭിമാനക്കൊല നടക്കാറുണ്ട്. യുവാവിന് നേരെ നടന്നതും ഇത്തരം ആക്രമണമാണെന്ന് പൊലീസ്.












Click it and Unblock the Notifications