ഞെട്ടിക്കുന്ന ദുരഭിമാനക്കൊല;ഗര്‍ഭിണിയായ മകളെ അമ്മ കഴുത്തറുത്തുകൊന്നു
ലാഹോര്‍: കുടുംബത്തിന്റെ സല്‍പേര് കാക്കാന്‍ പ്രാകൃതമായ രീതിയില്‍ മക്കളെയും അടുത്ത ബന്ധുക്കളെയും കൊലപ്പെടുത്തുന്ന സംഭവങ്ങള്‍ ഇപ്പോള്‍ സാധാരണമായിരിക്കുന്നു. ഏറ്റവുമൊടുവില്‍ ഇത്തരത്തിലൊരു വാര്‍ത്തവരുന്നത് പാക്കിസ്ഥാനലെ ലാഹോറില്‍ നിന്നാണ്. തങ്ങളുടെ ഇഷ്ടത്തിനെതിരായി മറ്റൊരാളെ വിവാഹം ചെയ്ത ചെയ്ത പെണ്‍കുട്ടിയെ അമ്മ കഴുത്തറത്തുകൊല്ലുകയായിരുന്നു.
ലാഹോറില്‍ നിന്നും 80 കിലോമീറ്റര്‍ അകലെ ഗുജ്രണ്‍വാലയിലെ ബുത്രണ്‍വാലിയിലാണ് നടുക്കുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രദേശത്തെ അര്‍ഷാദിന്റെയും അംനയുടെയും മകള്‍ മുഖ്ദാസ്(22) മൂന്നു വര്‍ഷം മുന്‍പ് അതേ ഗ്രാമത്തിലെ തൗഫീക്കിനോടൊപ്പം ഒളിച്ചോടി വിവാഹം കഴിച്ചിരുന്നു. ഇവര്‍ പിന്നീട് മറ്റൊരിടത്തായിരുന്നു താമസം.

കഴിഞ്ഞദിവസം പിണക്കമെല്ലാം മറന്നെന്നറിയിച്ച് ഇവര്‍ മകളെ വീട്ടിലേക്ക് ക്ഷണിച്ചു. ഗര്‍ഭിണിയായിരുന്ന മുഖ്ദാസ് വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയില്‍ പോയിരുന്നു. അംന അവിടെ നിന്നും മകളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി. ഇവിടെ വെച്ചാണ് പിന്നീടിവര്‍ വീട്ടുകാരുടെ സാന്നിധ്യത്തില്‍ മകളെ കൊലപ്പെടുത്തിയതെന്ന് സൂപ്രണ്ടന്റ് ഓഫ് പോലീസ് (സിവില്‍ ലൈന്‍സ്) നദീം ഖോഖര്‍ പറഞ്ഞു.
തങ്ങളെ വഞ്ചിച്ച് മറ്റൊരുത്തനൊപ്പം പോയ മകളെ അംനയും ഭര്‍ത്താവ് അര്‍ഷാദും മകന്‍ ആദിലും ചേര്‍ന്ന് കഠിനമായി ദേഹോപദ്രവം ചെയ്തിരുന്നു. ഇതിനുശേഷം കഴുത്തറുത്തു കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് ഓഫീസര്‍ പറഞ്ഞു. സംഭവത്തില്‍ മുഖ്ദാസിന്റെ അമ്മയും അച്ഛനും സഹോദരനും ഉള്‍പ്പെടെ ആറുപേര്‍ക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. അര്‍ഷാദ് അറസ്റ്റിലായെങ്കിലും മറ്റുള്ളവര്‍ ഒളിവിലാണ്.












Click it and Unblock the Notifications