കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസ്- ഉത്തരകൊറിയ ചർച്ച; തീരുമാനമെടുക്കേണ്ടത് ഉൻ മാത്രം, സ്വാഗതം ചെയ്ത് അമേരിക്ക

അതേസമയം ചർച്ചയുടെ പേരും പറഞ്ഞ് ഒരിക്കലും അമേരിക്ക ഉത്തരകൊറിയയുടെ പിറകെ പോകില്ല

  • By Ankitha
Google Oneindia Malayalam News

വാഷിങ്ടൺ: ഉത്തരകൊറിയ്ക്ക് നേരെ പച്ച കൊടി കാണിച്ച് അമേരിക്ക. ഉത്തരകൊറിയയെ ചർച്ചയ്ക്കായി സ്വാഗതം ചെയ്ത് യുഎസ്. ഇപ്പോൾ വേണമെങ്കിൽ ഉത്തരകൊറിയ്ക്ക് ചർച്ചയ്ക്കായി രാജ്യത്തിലേയ്ക്ക് വരാമെന്നും അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സൺ വ്യക്തമാക്കി. അതേസമയം ചർച്ചയുടെ പേരും പറഞ്ഞ് ഒരിക്കലും അമേരിക്ക ഉത്തരകൊറിയയുടെ പിറകെ പോകില്ല. ഉന്നിന്റെ ഭാഗത്തു നിന്നു ചർച്ച സംബന്ധമായ വാർത്ത കേൾക്കാൻ യുഎസ് കാത്തിരിക്കുകയാണെന്നും ടില്ലേഴ്സണ്‌‍ വ്യക്തമാക്കി.

trump

ട്രംപ് വ്യാജവാര്‍ത്താ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; ആദ്യ നാലു സ്ഥാനങ്ങളിൽ പ്രമുഖ മാധ്യമങ്ങൾ...ട്രംപ് വ്യാജവാര്‍ത്താ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; ആദ്യ നാലു സ്ഥാനങ്ങളിൽ പ്രമുഖ മാധ്യമങ്ങൾ...

അതേസമയം ഫെബ്രുവരിയിൽ ദക്ഷിണകൊറിയയിൽ നടക്കുന്ന ശീതകാല ഒളിമ്പികിസിൽ പങ്കെടുക്കാനുള്ള ഉത്തര കൊറിയയുടെ തീരുമാനത്തെ അമേരിക്ക സ്വാഗതം ചെയ്തിടുണ്ട്. ഉത്തരകൊറിയയുടെ ഭാഗത്തു നിന്നുള്ള ഇത്തരം തീരുമാനം പ്രതീക്ഷ നൽകുന്നതാണെന്നും വെറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ സാൻഡേഴ്സ് അറിയിച്ചു. ആണവ നിരായൂധീകരണത്തിലൂടെ മേഖലയിലെ ഒറ്റപ്പെടൽ അവസാനിപ്പിക്കാൻ ഇതു പറ്റിയ അവസരമാണെന്നും സാൻഡേഴ്സ് പറഞ്ഞു.

'കോപ്പി സുന്ദർ അല്ല ഗോപി സുന്ദർ തന്നെ' ശ്രീജിത്തിനായി പാട്ടൊരുക്കി ഗോപി സുന്ദർ, യുടൂബിൽ ഹിറ്റ്'കോപ്പി സുന്ദർ അല്ല ഗോപി സുന്ദർ തന്നെ' ശ്രീജിത്തിനായി പാട്ടൊരുക്കി ഗോപി സുന്ദർ, യുടൂബിൽ ഹിറ്റ്

രാജ്യത്തിന്റെ സ്വതന്ത്ര്യം തിരിച്ചു കിട്ടും

രാജ്യത്തിന്റെ സ്വതന്ത്ര്യം തിരിച്ചു കിട്ടും

കഴിഞ്ഞ രണ്ടു വർഷക്കാലമായി ഇരു കൊറിയൻ രാജ്യങ്ങൾ തമ്മിൽ പ്രശ്നങ്ങൾ നടക്കുകയായിരുന്നു. എന്നാൽ 2018 ജനുവരിയിൽ നടന്ന കൂടിക്കാഴ്ചയ്കിക് ശേഷം പ്രശ്നങ്ങൾക്ക് ഒരു പരിധി വരെ പരുഹാരം ഉണ്ടായിട്ടുണ്ട്. ഉത്തര-ദക്ഷിണ കൊറിയകൾ ഒരു വേദി പങ്കിട്ടിട്ട് തന്നെ കാലങ്ങളായിരുന്നു. അതുകൊണ്ട് തന്നെ ഒളിമ്പികിസിൽ പങ്കെടുക്കുന്നത് ഇരു രാജ്യങ്ങളിലെ ജനങ്ങൾക്ക് ഒരു പുതിയ അനുഭവം തന്നെയായിരിക്കും. ഇതിലൂടെ ഉത്തരകൊറിയൻ കായിക താരങ്ങൾക്ക് സ്വാതന്ത്ര്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെ രുചി മനസിലാകുമെന്നാണ് കരുതുന്നതെന്നും വൈറ്റ് ഹൗസ് അറിയിച്ചു.

ഒളിമ്പിക്സ് ഒരു നല്ല തുടക്കം

ഒളിമ്പിക്സ് ഒരു നല്ല തുടക്കം

വർഷങ്ങളായി ഇരു ചേരിയിലായിരുന്ന രാജ്യങ്ങൾക്ക് ബന്ധം പുനഃസ്ഥാപിക്കാനും ശക്തമാക്കാനും ദക്ഷിണ കൊറിയയിൽ നടക്കുന്ന ഒളിമ്പികിസ് ഒരു നല്ലൊരു തുടക്കമായിരിക്കും. ക ശീതകാല ഒളിമ്പിക്സിന്റെ ഭാഗമായി ഇരു രാജ്യങ്ങളും ഒരു കൊടിയ്ക്ക് കീഴിൽ മാർച്ച് ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. ഇത് നല്ലൊരു തുടക്കമായിട്ടാണ് ലോകരാജ്യങ്ങൾ കാണുന്നത്. മേഖലയിൽ വീണ്ടും സമാധാനം ഉണ്ടാകുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്. കൂടാതെ വനിതകളുടെ ഐസ് ഹോക്കിയിൽ സംയുക്ത ടീമിനെ ഇറക്കാനും ട്രൂസ് ഗ്രാമത്തിലെ പൻമുൻജമിൽ നടന്ന ചർച്ചകളിൽ തീരുമായിട്ടുണ്ട്.

ഉത്തരകൊറിയ്ക്ക് ഇളവ്

ഉത്തരകൊറിയ്ക്ക് ഇളവ്

ഉത്തരകൊറിയ്ക്ക് മേൽ ചുമർത്തിയിരിക്കുന്ന ഉപരോധത്തിന് ഇളവ് വരുത്തുമെന്നു ദക്ഷിണ കൊറിയ അറിയിച്ചിട്ടുണ്ട്. അതേസമയം യുഎന്നുമായി കൂടിക്കാഴ്ചയ്ക്ക് ശേഷം നടത്തിയതിനു ശേഷം മാത്രമേ ഇക്കാര്യത്തിൽ ഔദ്യോഗികമായ തീരുമാനം അറിയിക്കാൻ സാധിക്കുകയുള്ളുവെന്നും ദക്ഷിണ കൊറിയ കൂടിച്ചേർത്തു. കൂടാതെ ഉത്തരകൊറിയ്ക്ക് തലവേദന സൃഷ്ടിച്ചുകൊണ്ടിരുന്ന യുഎസ്-ദക്ഷിണ കൊറിയ സൈനികാഭ്യാസങ്ങള്‍ നിര്‍ത്തി വയ്ക്കാനും യുഎസും ദക്ഷിണ കൊറിയയും തീരുമാനിച്ചിട്ടുണ്ട്.

 ആണാവായുധം പരീക്ഷണം അവസാനിപ്പിക്കണം

ആണാവായുധം പരീക്ഷണം അവസാനിപ്പിക്കണം

കഴിഞ്ഞ രണ്ടു വർഷത്തിനു ശേഷമാണ് ഇരു കൊറിയൻ രാജ്യങ്ങൾ കൂടിക്കാഴ്ച നടത്തുന്നത് . ചർച്ചയിൽ ആണവ പരീക്ഷണം വിഷയമായിരുന്നു. ലോക രാജ്യങ്ങളെ തന്നെ പ്രതിരോധത്തിലാക്കുന്ന ഉത്തരകൊറിയയുടെ ആണവ പരീക്ഷണം അവസാനിപ്പിക്കണമെന്ന് ദക്ഷിണ കൊറിയ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ സൈനിക ആണവ പ്രശ്നങ്ങളെ കുറിച്ച് ചർച്ച ചെയ്ക്ക് തയ്യാറാണെന്നും ഉത്തരെകാറിയ അറിയിച്ചിട്ടുണ്ട്. അതേസമയം അമേരിക്കയെ പ്രതിരോധത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് തങ്ങൾ പരീക്ഷണങ്ങൾ നടത്തുന്നതെന്നു ഉത്തരകൊറിയ വ്യക്തമാക്കിയിരുന്നു.

English summary
Hope North Korea sees value in ending international isolation: White HouseHope North Korea sees value in ending international isolation: White House
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X