Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹോർമുസ് യുഎസ് നിയന്ത്രണത്തിൽ; പേര് 'ട്രംപ് കടലിടുക്ക്'എന്നാക്കിയാലോ?; ട്രംപ്

ഇറാൻ-യുഎസ് സംഘർഷം ശക്തമാകുന്നിനിടെ ഹോർമുസിൻ്റെ പേര് 'ട്രംപ് കടലിടുക്ക്'എന്നാക്കണമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ട്രൂത്ത് സോഷ്യലിലൂടൊണ് പ്രതികരണം. യുഎസിൻ്റെ നിയന്ത്രണത്തിലാണ് ഹോർമുസ് എന്നും അതുകൊണ്ട് തന്നെ പേര് മാറ്റം വേണമെന്നുമാണ് ട്രംപിൻ്റെ വാദം.

'ഇപ്പോൾ നമ്മുടെ കീഴിലായ സ്ഥിതിക്ക് ഹോർമുസ് കടലിടുക്കിൻ്റെ പേര് മാറ്റി 'ട്രംപ് കടലിടുക്ക്'എന്ന് ആക്കിയാലോ?അമേരിക്ക പോലെ ഇത് കൂടുതൽ മാസ് ആകും', ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. നേരത്തേ കാനഡയുമായ തർക്കത്തിനിടയിലും പേര് മാറ്റ ആവശ്യം ട്രംപ് ഉയർത്തിയിരുന്നു. . കാനഡയുമായുള്ള വ്യാപാര തർക്കങ്ങൾക്കിടയിൽ 'ഒന്റാറിയോ' തടാകത്തിന്റെ പേര് മാറ്റി 'ലേക് അമേരിക്ക' എന്ന് പുനർനാമകരണം ചെയ്യണമെന്നായിരുന്നു ട്രംപ് ആവശ്യപ്പെട്ടത്.

trump2-2076

അതേസമയം ഇറാൻ-യുഎസ് സംഘർഷം കൂടുതൽ ശക്തമാകുകയാണ്. കഴിഞ്ഞ ദിവസം ഇറാൻ്റെ വ്യോമപ്രതിരോധ കേന്ദ്രങ്ങൾ, റഡാർ സംവിധാനങ്ങൾ, നാവിക പ്രതിരോധ ആസ്തികൾ എന്നിവയുൾപ്പെടെയുള്ള സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി യുഎസ് കമൻ്റ് അറിയിച്ചു. എന്നാൽ ഹോർമുസ് കടലിടുക്കിന് സമീപമുള്ള തീരദേശ നഗരമായ കുഹെസ്തകിൽ വിവാഹം നടക്കുന്ന വീടിന് നേരെയാണ് ആക്രമണം നടന്നതെന്നും ആക്രമണത്തിൽ പങ്കെടുത്തവർ കൊല്ലപ്പെട്ടതായും ഇറാൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. 4 ഉം 16 ഉം വയസ്സുള്ള രണ്ട് കുട്ടികളും രണ്ട് സ്ത്രീകളും ഉൾപ്പെടെ 4 പേർ കൊല്ലപ്പെട്ടെന്നാണ് വിവരം. മാത്രമല്ല ആക്രമണത്തിൽ 68 ഓളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം യുഎസ് ആക്രമണത്തിന് ഗൾഫ് രാജ്യങ്ങളിൽ ആക്രമണം നടത്തിയതാണ് ഇറാൻ തരിച്ചടി നൽകന്നത്. ബഹറൈൻ ഉൾപ്പെടെയുള്ള ഇടങ്ങളിലാണ് ഇറാൻ ആക്രമണം ഉണ്ടായത്. തങ്ങളുടെ വ്യോമ സംവിധാനങ്ങൾക്ക് നേരെ നിരവധി ആക്രമണങ്ങൾ ഉണ്ടായതായി ബഹ്റൈൻ അറിയിച്ചു.

അതേസമയം ബഹ്റൈനിലും യുഎഇയിലുമുള്ള യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ ഡ്രോണ്‍ ആക്രമണം നടത്തിയതായി സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. ഇറാന്റെ പരമാധികാരത്തിന്മേലുള്ള യുഎസ് കടന്നുകയറ്റത്തിന് മറുപടിയായി ആത്മരക്ഷാർത്ഥമായാണ് തിരിച്ചടിച്ചതെന്നും മന്ത്രാലയം വ്യക്തമാക്കി.

അതിനിടെ സംഘർഷം അവസാനിപ്പിക്കാൻ ഇരുരാജ്യങ്ങളും എത്രയും വേഗം ചർച്ചകൾ നടത്തണമെന്ന് ഈജിപ്തും ഖത്തറും ആവശ്യപ്പെട്ടു. ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി ബദർ അബ്ദലാത്തി ഖത്തറി സഹമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽ ഥാനിയുമായി ബുധനാഴ്ച ഫോണിൽ ബന്ധപ്പെട്ടു.
മേഖലയിൽ സംഘർഷം രൂക്ഷമാകുന്നത് സുരക്ഷയേയും സ്ഥിരതയേയും ഗുരുതരമായി ബാധിക്കുമെന്നും പ്രത്യാഘാതങ്ങൾ ഗുരുതരമായിരിക്കുമെന്നും നേതാക്കൾ പറഞ്ഞു. അതുകൊണ്ട് തന്നെ വെടിനിർത്തൽ ചർച്ചകൾ വേഗത്തിലാക്കണമെന്നാണ് ആവശ്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+