കണ്ണുകള്‍ക്ക് താഴെ പല്ല് പൊടിച്ചു...യുവതി
ബെയ്ജിംഗ്: ചൈനീസ് യുവതിയുടെ കണ്ണുകള്‍ക്കടിയില്‍ പല്ല് വളര്‍ന്നു. കേള്‍ക്കുമ്പോള്‍ അല്‍പ്പം വിശ്വാസക്കുറവ് തോന്നുന്നുണ്ടല്ലേ. സംഭവം സത്യമാണ്. കഠിനമായ പല്ലു വേദനയും കണ്ണുകള്‍ക്ക് താഴെ വേദനയും അനുഭവപ്പെട്ട യുവതിയെ പരിശോധിച്ച ഡോക്ടറാണ് ഈ രഹസ്യം കണ്ടെത്തിയത്.
കാവോ ഫാങ് എന്ന് ഗുവാന്‍ഷോങ് പ്രവിശ്യക്കാരിയായ യുവതിയുടെ കണ്ണുകള്‍ക്ക് താഴെയാണ് പല്ല് വളര്‍ന്നത്. വളരെ അപൂര്‍വ്വം ചിലരില്‍ മാത്രമേ പല്ലുകള്‍ ഇങ്ങനെ വളരാറുള്ളൂ. കാവോയുടെ ഒരു പല്ല് നിരതെറ്റി പൊടിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.

താഴേയ്ക്ക് വളരേണ്ട പല്ല മോണയ്ക്ക് മുകളിലേയ്ക്ക് വളര്‍ന്ന് കണ്ണിന് തൊട്ട് താഴെ വരെ എത്തി. കാവോയെ പരിശോധിച്ച ദന്ത ഡോക്ടറാണ് പല്ലിന്റെ ഈ വികൃതി കണ്ടെത്തിയത്. ശസ്ത്രക്രിയ നടത്തി പല്ലുകള്‍ പുറത്തെടുത്താല്‍ മാത്രമേ കാവോയുടെ കാഴ്ച ശക്തി പോലും നിലനിര്‍ത്താനാകൂ. നോക്കണേ ഒരു പല്ല് വരുത്തിയ വിന.












Click it and Unblock the Notifications