• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മുത്തശ്ശിക്ക് കാല്‍വഴുതി, എസ്‌കലേറ്ററില്‍ നിന്നും വീണുമരിച്ചത് പിഞ്ചുകുഞ്ഞ്, വീഡിയോ കാണാം

  • By Akshay

ബെയ്ജിങ്: എസ്‌കലേറ്ററില്‍ നിന്ന് മുപ്പത് അടി താഴ്ചയിലേക്ക് വീണ് പിഞ്ചുകുഞ്ഞ് മരിച്ചു. ഞെട്ടിപ്പിക്കുന്ന എസ്‌കലേറ്റര്‍ അപകടമാണ് ചൈനയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കുഞ്ഞിനെ എടുത്ത് എസ്‌കലേറ്ററില്‍ കയറിയ മുത്തശ്ശിയുടെ കാല്‍ വഴുതി കൈയില്‍ ഇരുന്ന നാല് മാസം പ്രായമുള്ള കുഞ്ഞ് 30 അടിതാഴ്ചയിലേക്ക് വീണ് മരിച്ചു.

ചൈനയിലെ ഷാന്‍ഗായിലെ കിന്‍ഗുപു ജില്ലയിലെ വു യു പ്ലാസ ഡിപ്പാര്‍ട്ട്‌മെന്റ് സ്‌റ്റോറിന്റെ മൂന്നാം നിലയിലാണ് ഈ അപകടം നടന്നത്. കുട്ടിയുടെ അമ്മയും സഹോദരിയുമാണെന്ന് തോന്നിക്കുന്ന രണ്ട് പേര്‍ ഈ അപകടങ്ങള്‍ക്ക് സാക്ഷിയായി കരയുന്നതും വീഡിയോയില്‍ കാണാം. തുടര്‍ന്ന് വീഡിയോയുടെ അവസാനം കുഞ്ഞിന്റെ അമ്മ താഴോട്ട് വീണ തന്റെ മകന്റെ അടുത്തേക്ക് ഓടുന്നുണ്ട്.

വു യു പ്ലാസ

വു യു പ്ലാസ

ചൈനയിലെ ഷാന്‍ഗായിലെ കിന്‍ഗുപു ജില്ലയിലെ വു യു പ്ലാസ ഡിപ്പാര്‍ട്ട്‌മെന്റ് സ്‌റ്റോറിന്റെ മൂന്നാം നിലയിലാണ് ഈ അപകടം സംഭവിച്ചിരിക്കുന്നത്.

 ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോര്‍

ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോര്‍

ഡിപ്പാര്‍ട്ട്‌മെന്റ് സ്‌റ്റോറിന്റെ എസ്‌കലേറ്ററില്‍ സംഭവിച്ച അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

 വീണു

വീണു

തിരക്കിനിടയില്‍ അമ്മയോടൊപ്പമുണ്ടായിരുന്ന പെണ്‍കുട്ടിയും എസ്‌കലേറ്ററില്‍ വീഴുന്നത് വീഡിയോയില്‍ കാണാം.

മരിച്ചു

കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

English summary
This is the horrifying moment a baby is accidentally dropped 30ft down the side of an escalator to its death.Devastating CCTV footage from China shows a grandmother stepping onto a department store's moving staircase with her four month old grandson in her arms.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more