ഐസിസ് രഹസ്യ കേന്ദ്രത്തില്‍ ക്ലാസെടുക്കുന്നത് ഇന്ത്യന്‍ അധ്യാപകര്‍, ഇവരെ കുടുക്കിയതിങ്ങനെ
ഹൈദരാബാദ്: ഐസിസ് ഭീകരര്‍ തട്ടികൊണ്ടുപോയ ഇന്ത്യക്കാരായ രണ്ട് പ്രൊഫസര്‍മാരെ കൊണ്ട് അവരുടെ രഹസ്യ കേന്ദ്രത്തില്‍ ക്ലാസെടുപ്പിക്കുന്നതായി റിപ്പോര്‍ട്ട്. ടുണിഷ്യയിലേക്കുള്ള യാത്രയ്ക്കിടെയാണ് നല് ഇന്ത്യന്‍ പ്രൊഫസര്‍മാരെ കഴിഞ്ഞ ജൂലൈയില്‍ ഐസിസ് തട്ടികൊണ്ടു പോയത്. എന്നാല്‍ ഒരുമാസത്തിന് ശേഷം വിജയ് കുമാര്‍, രാമകൃഷ്ണ എന്നിവരെ വിട്ടയച്ചു.
ലിബിയയിലെ സിര്‍ട്ട് സര്‍വകലാശാലയില്‍ ഇംഗ്ലീഷ് പഠിപ്പിച്ചിരുന്ന ബല്‍റാം, ഇതേ സര്‍വ്വ കലാശാലയില്‍ തന്നെ കംപ്യൂട്ടര്‍ സയന്‍സ് പഠിപ്പിച്ചിരുന്ന ഗോപീകൃഷ്ണ എന്നിവര്‍ ഇപ്പോഴും ഐസിസ് തടവിലാണ്. ഇരുവരുമാണ് ക്ലാസെടുക്കുന്നത്.

തട്ടികൊണ്ടുപോയത്
ടുണീഷ്യയിലേക്കുള്ള യാത്രയ്ക്കിടെയാണ് ഇന്ത്യക്കാരായ നാല് പ്രൊഫര്‍മാരെ ഐസിസ് തട്ടികൊണ്ടുപോകുന്നത്. എന്നാല്‍ ഒരുമാസത്തിന് ശേഷം വിജയ് കുമാര്‍, രാമകൃഷ്ണ എന്നിവരെ വിട്ടയച്ചു.

ഇപ്പോഴും തടവിലുള്ളവര്‍
ലിബിയയിലെ സിര്‍ട്ട് സര്‍വകലാശാലയില്‍ ഇംഗ്ലീഷ് പഠിപ്പിച്ചിരുന്ന ബല്‍റാം, ഇതേ സര്‍വ്വ കലാശാലയില്‍ തന്നെ കംപ്യൂട്ടര്‍ സയന്‍സ് പഠിപ്പിച്ചിരുന്ന ഗോപീകൃഷ്ണ എന്നിവര്‍ ഇപ്പോഴും ഐസിസ് തടവിലാണ്. ഇരുവരുമാണ് ക്ലാസെടുക്കുന്നത്.

ക്ലാസെടുപ്പിക്കുന്നത്
ഇംഗ്ലീഷ്, കംപ്യൂട്ടര്‍ തുടങ്ങിയ മേഖലകളിലെ പരിഞ്ജാനം വര്‍ധിപ്പിക്കാന്‍ ബല്‍റാമിനെയും ഗോപീകൃഷ്ണനെയും ഐസ്സിസ് ഉപയോഗപ്പെടുത്തുകയാണെന്നാണ് ട്രിപ്പോളിയിലെ ഇന്ത്യന്‍ എംബസിയില്‍ നിന്നു ലഭിക്കുന്ന വിവരം.

ബഹുമാനത്തോടെ പെരുമാറി
അധ്യാപകരായ തങ്ങളോട് ഐസിസ് ബഹുമാനത്തോടെയാണ് പെരുമാറിയതെന്നാണ് മോചിപ്പിക്കപ്പെട്ട വിജയ് കുമാര്‍, രാമകൃഷ്ണ എന്നിവര്‍ പറഞ്ഞത്.












Click it and Unblock the Notifications