Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹോസ്റ്റലില്‍ പെണ്‍കുട്ടികള്‍ കിടക്ക പങ്കിടുന്നതിന് നിരോധനം!പെണ്‍കുട്ടികള്‍ ഒരുമിച്ച് കിടന്നാല്‍...

ഗേള്‍സ് ഹോസ്റ്റലിലെ പെണ്‍കുട്ടികള്‍ തമ്മില്‍ കിടക്ക പങ്കിടരുതെന്നും, മറ്റൊരാളുടെ കിടക്കയില്‍ ഇരിക്കാന്‍ പാടില്ലെന്നുമാണ് നോട്ടീസിറക്കിയിരിക്കുന്നത്.

ഇസ്ലാമാബാദ്: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ലേഡീസ് ഹോസ്റ്റലുകളില്‍ പെണ്‍കുട്ടികള്‍ക്ക് നല്‍കിയ പല നിര്‍ദേശങ്ങളും മുന്‍പ് വാര്‍ത്തകളിലിടം പിടിച്ചിരുന്നു. ദില്ലി ഐഐടിയിലെ ലേഡീസ് ഹോസ്റ്റല്‍ അന്തേവാസികള്‍ ശരീരം മുഴുവന്‍ മറയ്ക്കുന്ന വസ്ത്രം ധരിക്കണമെന്നതായിരുന്നു ഏറ്റവുമൊടുവിലത്തെ സംഭവം.

പാകിസ്ഥാനിലെ ഇസ്ലാമാബാദില്‍ നിന്നുമാണ് പുതിയ വാര്‍ത്ത. ഇസ്ലാമാബാദിലെ ഇന്റര്‍നാഷണല്‍ ഇസ്ലാമിക് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് ഹോസ്റ്റല്‍ അധികൃതര്‍ നല്‍കിയ നോട്ടീസ് സംബന്ധിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വരെ വാര്‍ത്ത നല്‍കിയിട്ടുണ്ട്. ഗേള്‍സ് ഹോസ്റ്റലിലെ പെണ്‍കുട്ടികള്‍ തമ്മില്‍ കിടക്ക പങ്കിടരുതെന്നും, മറ്റൊരാളുടെ കിടക്കയില്‍ ഇരിക്കാന്‍ പാടില്ലെന്നുമാണ് നോട്ടീസിറക്കിയിരിക്കുന്നത്.

കിടക്കകള്‍ തമ്മില്‍ നിശ്ചിത അകലം പാലിക്കണം...

കിടക്കകള്‍ തമ്മില്‍ നിശ്ചിത അകലം പാലിക്കണം...

ഹോസ്റ്റലിലെ പെണ്‍കുട്ടികള്‍ അവരവരുടെ കിടക്കകളില്‍ മറ്റു പെണ്‍കുട്ടികളെ കിടക്കാനോ ഇരിക്കാനോ അനുവദിക്കരുതെന്നാണ് നോട്ടീസിലെ പ്രധാന നിര്‍ദേശം. മുറിയിലെ കിടക്കകള്‍ അടുപ്പിച്ചിട്ട് കിടക്കരുതെന്നും, കിടക്കകള്‍ തമ്മില്‍ കുറഞ്ഞത് രണ്ടടിയെങ്കിലും അകലം പാലിക്കണമെന്നുമാണ് മറ്റൊരു നിര്‍ദേശം.

ഭീമമായ പിഴ...

ഭീമമായ പിഴ...

ഹോസ്റ്റലില്‍ അരുതാത്തത് പലതും നടക്കുന്നതിനാലാണ് ഇത്തരമൊരു നോട്ടീസ് പുറത്തിറക്കിയതെന്നാണ് വിശദീകരണം. നിര്‍ദേശം ലംഘിച്ചാല്‍ ഭീമമായ തുക പിഴയായി ഈടാക്കുമെന്നും നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

വിമര്‍ശനവുമായി സ്ത്രീകള്‍...

വിമര്‍ശനവുമായി സ്ത്രീകള്‍...

നോട്ടീസിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറംലോകമറിയുന്നത്. തുടര്‍ന്ന് നോട്ടീസിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. സര്‍വകലാശാലയുടെ ഇത്തരമൊരു നിര്‍ദേശത്തിനെതിരെ സാമൂഹിക പ്രവര്‍ത്തകരായ നിരവധി സ്ത്രീകള്‍ രംഗത്തെത്തിയിട്ടുണ്ട്.

മിക്കവരും ലെസ്ബിയനും ഗേയും ആകുമായിരുന്നു...

മിക്കവരും ലെസ്ബിയനും ഗേയും ആകുമായിരുന്നു...

പെണ്‍കുട്ടികള്‍ ഒരു കിടക്കയില്‍ അടുത്തടുത്ത് കിടന്നാല്‍ ലെസ്ബിയനാകുമോ എന്നാണ് ഷെഹസാദ് ഗിയാസ് ഷേക്ക് എന്ന യുവതി ചോദിച്ചത്. പുരുഷന്മാരും സ്ത്രീകളും അടുത്തടുത്ത് കിടന്നാല്‍ ലൈംഗികത ഉണരുമെങ്കില്‍ പാകിസ്ഥാനിലെ ഭൂരിപക്ഷം പേരും ലെസ്ബിയനോ ഗേയോ ആകുമായിരുന്നെന്നും അവര്‍ പ്രതികരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+