കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൈംഗീക തൊഴിലാളിയാവാന്‍ അഭിഭാഷക കോട്ട് വലിച്ചെറിഞ്ഞു; എന്തിനായിരുന്നെന്ന് കേട്ടാല്‍ ഞെട്ടും

ഭരണഘടനാ നിയമങ്ങളില്‍ വിദഗ്ധയായ ക്ലൗഡിയ ഡി മാര്‍ച്ചിയാണ് അഭിഭാഷക ജോലി ഉപേക്ഷിച്ച് വേശ്യാവൃത്തി ആരംഭിച്ചത്.

  • By Akshay
Google Oneindia Malayalam News

ബ്രസീലിയ: ചെയ്തുകൊണ്ടിരുന്ന അഭിഭാഷക ജോലിയില്‍ തൃപ്തിയില്ല യുവ അഭിഭാഷക ജോലി ഉപേക്ഷിച്ചു. പക്ഷെ അഭിഭാഷക ജോലി ഉപേക്ഷിച്ച ശേഷം യുവതി തെരെഞ്ഞെടുത്ത ജോലിയാണ് ഞെട്ടിപ്പിക്കുന്നത്. അഭിഭാഷക ജോലി ഉപേക്ഷിച്ച് യുവതി വേശ്യാവൃത്തിയാണ് ആരംഭിച്ചത്.

ബ്രസിലിലാണ് സംഭവം. ഭരണഘടനാ നിയമങ്ങളില്‍ വിദഗ്ധയായ ക്ലൗഡിയ ഡി മാര്‍ച്ചിയാണ് അഭിഭാഷക ജോലി ഉപേക്ഷിച്ച് വേശ്യാവൃത്തി ആരംഭിച്ചത്. നിയമരംഗത്തെ പുരുഷ മേധാവിത്വത്തില്‍ അസ്വസ്ഥയായിരുന്നെന്ന് ക്ലൗഡിയ പറഞ്ഞിരുന്നു. മണിക്കൂറിന് 150 പൗണ്ടാണ് ക്ലൗഡിയയുടെ നിരക്ക്. പുരുഷന്മാരില്‍ നിന്നും പൂര്‍ണ്ണ സ്വാതന്ത്ര്യം നേടിയെന്നും യുവതി പ്രഖ്യാപിച്ചു.

തലസ്ഥാന നഗരി

തലസ്ഥാന നഗരി

തന്റെ നഗരം വിട്ട് തലസ്ഥാന നഗരിയായ ബ്രസിലിലെത്തിയാണ് ക്ലൗഡിയ ശരീര വില്‍പ്പന നടത്തുന്നത്.

 സൗഹൃദത്തിന് പണം

സൗഹൃദത്തിന് പണം

ജീവിത്തില്‍ എടുത്ത ഏറ്റവും മികച്ച തീരുമാനമാണ് ഇതെന്നാണ് ക്ലൗഡിയ പറയുന്നത്. തന്റെ സൗഹൃദത്തിന് പണം നല്‍കാന്‍ തയ്യാറാകുന്ന പുരുഷന്മാര്‍ മാത്രം സമയം ചെലവഴിച്ചാല്‍ മതിയെന്നും അവര്‍ പറയുന്നു.

 ബ്ലോഗ്

ബ്ലോഗ്

ലൈംഗീക തൊഴിലാളി ആയെന്നു മാത്രമല്ല, ഇതിനിടയിലെ അനുഭവങ്ങള്‍ ക്ലൗഡിയ തന്റെ ബ്ലോഗില്‍ കുറിക്കുന്നുമുണ്ട്.

 ലൈംഗീക തൊഴില്‍

ലൈംഗീക തൊഴില്‍

ബ്രസീലിലെ ലൈംഗീക തൊഴിലാളികള്‍ ഭൂരിപക്ഷം പേരും വ്യാജ പേരുകളിലാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ക്ലൗഡിയ തന്റെ പേരും ചിത്രം പുറത്തുവിട്ടുകൊണ്ട് തന്നെയാണ് ലൈംഗീക തൊഴില്‍ ചെയ്യുന്നത്.

 ഉപദേശം

ഉപദേശം

സ്ത്രീകളോട് പുരുഷന്മാര്‍ എങ്ങിനെ പെരുമാറണമെന്ന് ഉപദേശിക്കുന്ന ടൂട്ടോറിയലുകളും, പുരുഷന്മാര്‍ക്ക് ലൈംഗീകതയിലുള്ള പാഠങ്ങളും അവരുടെ ബ്ലാഗിലുണ്ട്.

English summary
Claudia de Marchi was a respected lawyer in Brazil, but decided her expertise would be of more value as a prostitute.Apparently her new profession is more lucrative and satisfying (no pun intended). She was an expert in constitutional law, but quickly got over how male-dominated everything was.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X