കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ വെള്ളിയാഴ്ച വളരെ 'ഹോട്ടായിരിയ്ക്കും'

  • By Meera Balan
Google Oneindia Malayalam News

ലണ്ടന്‍: ബ്രിട്ടണിലെ ഈ വര്‍ഷത്തെ ഏറ്റവും ചൂടേറിയ ദിവസം നാളെ(2015 ഏപ്രില്‍ 10 വെള്ളിയാഴ്ച)യാണെന്ന് കാലാവസ്ത നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചൂട് 22 ഡിഗ്രി സെല്‍ഷ്യസില്‍ എത്തുമെന്നാണ് മെറ്റ് പ്രവചിയ്ക്കുന്നത്. മാത്രമല്ല വെള്ളിയാഴ്ച അന്തരീക്ഷ മലിനീകരണം കൂടുതലായിരിയ്ക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

മാത്രമല്ല പൊടിക്കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. തെക്ക് കിഴക്കന്‍ ഇംഗ്ളണ്ടിലെ പ്രദേശങ്ങളെയാണ് ചൂട് കൂടുതലായും ബാധിയ്ക്കുക. ശൈത്യ രാജ്യം കൂടിയായ ലണ്ടന്‍കാരെ സംബന്ധിച്ചിടത്തോളം 22ഡിഗ്രി സെല്‍ഷ്യസ് അതി കഠിനമായ താപം തന്നെയാണ്. ചൂട് സാധാരണ നിലയിലേയ്ക്ക് എത്താന്‍ ശനിയാഴ്ചയാകും. എന്നാലും ബ്രിട്ടന്‍കാര്‍ക്ക് ആശ്വസിയ്ക്കാന്‍ വകയൊന്നുമില്ല . കാരണം ഏപ്രില്‍ സൂര്യന്‍ രാജ്യത്ത് കടുത്ത ചൂട് വിതയ്ക്കും.

Summer

വെള്ളിയാഴ്ചത്തെ കൊടും ചൂടും അന്തരീക്ഷ മലിനീകരണവും ശനിയാഴ്ച പുലര്‍ച്ചെയോടെ സാധാരണ നിലയിലേയ്ക്ക് ആകും . ശ്വാസകോശ സംബന്ധമായ രോഗമുള്ളവര്‍ക്ക് വരണ്ട കാലാവസ്ഥയും വായുമലിനീകരണവും ഏറെ പ്രശ്‌നങ്ങള്‍ സൃഷ്ടിയ്ക്കുമെന്ന് ബ്രിട്ടീഷ് ലങ് ഫൗണ്ടേഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഡോക്ടര്‍ പെന്നി വുഡ്‌സ് പറഞ്ഞു .

English summary
Hottest day of the year set to bring pollution and dust storms
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X