Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫുജൈറ: രണ്ട് ദിവസത്തിനിടെ അറബിയുടെ വീട് കത്തിയത് മൂന്ന് തവണ, പക്ഷേ...

ഫുജൈറ: ഇടയ്ക്കിടെ തീപിടിത്തം ഉണ്ടാകുന്നത് യുഎഇ പോലുള്ള അറബ് രാജ്യങ്ങളില്‍ പതിവാണ്. ചില സമയങ്ങളില്‍ വന്‍ തീപിടിത്തം വരെ ഇവിടെയുണ്ടാകാറുണ്ട്. എന്നാല്‍ രണ്ട് ദിവസത്തിനിടെ മൂന്ന് തവണ സ്വന്തം വീട്ടില്‍ തീപിടിത്തം ഉണ്ടായതിന്റെ ഞെട്ടലിലാണ് ഒരു സ്വദേശി കുടുംബം.

ആദ്യത്തെ ദിവസം രണ്ട് തവണയാണ് തീപിടിത്തം ഉണ്ടായത്. ലിവിംഗ് റൂമില്‍ തീപിടിച്ചതോടെയാണ് വീട്ടുകാര്‍ അഗ്നിശമന സേനാംഗങ്ങളെ വിവരം അറിയിക്കുന്നത്. തീ മറ്റിടങ്ങളിലേയ്ക്ക് പടരാതെ വേഗം അണയ്ക്കാന്‍ ഫയര്‍ഫോഴ്‌സിന് കഴിഞ്ഞു. അതേ ദിവസം തന്നെ രണ്ടാമതും വീട്ടില്‍ തീപിടിത്തം ഉണ്ടായി.

Fujairah

വീട്ടിലെ ഫര്‍ണിച്ചറുകള്‍ മിക്കതും കത്തിപ്പോയി. പക്ഷേ തീ പടരാതെ അണയ്ക്കാന്‍ വീട്ടുകാര്‍ക്ക് കഴിഞ്ഞു. ഇത്തവണ ഫയര്‍ഫോഴസ് എത്തിയപ്പോഴേയ്ക്കും വീട്ടുകാര്‍ തന്നെ തീ അണച്ചിരുന്നു. മൂന്നാമത് തീപിടിത്തം ഉണ്ടാകുന്നത് തൊട്ടു പിറ്റേ ദിവസമാണ്.

ഇത്തവണ കത്തിയത് വീടിന്റെ അടുക്കളയായിരുന്നു. ഫയര്‍ഫോഴ്‌സെത്തി തീ അണച്ചു. ആളപായം ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പക്ഷേ മൂന്ന് തവണ തീപിടിത്തമുണ്ടായതിന്റെ ഞെട്ടലിലാണ് വീട്ടുകാര്‍. എമറാത്ത് അല്‍ യൂം ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+