കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീട്ടുവാടകയ്ക്ക് പണത്തിന് പകരം സെക്‌സ്; കൊറോണ കാലത്ത് വന്‍ ചൂഷണം, ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

  • By Desk
Google Oneindia Malayalam News

വാഷിങ്ടണ്‍: കൊറോണ രോഗ വ്യാപനം മൂലം സര്‍വ മേഖലകളും പ്രതിസന്ധയിലാണ്. ഒട്ടേറെ പേര്‍ക്ക് ജോലി നഷ്ടമായിരിക്കുന്നു. അതുകൊണ്ടുതന്നെ വാടകയ്ക്ക് താമസിക്കുന്നവരില്‍ പലര്‍ക്കും ഉടമയ്ക്ക് നല്‍കാന്‍ പണമില്ല. എന്നാല്‍ ഇത്തരത്തില്‍ താമസിക്കുന്ന വീട്ടിലെ സ്ത്രീകളെ ഉമടകള്‍ ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ട്.

അമേരിക്കയിലെ ഹവായില്‍ നിന്നാണ് ആശ്ചര്യപ്പെടുത്തുന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. പണമില്ലാത്ത അവസരം മുതലെടുത്ത് വീട്ടമ്മമാരെയും യുവതികളെയും ഉമടസ്ഥര്‍ ചൂഷണം ചെയ്യുകയാണ്. കൊറോണ കാലത്ത് ലോകം മൊത്തം പരസ്പരം സഹായിച്ചും സഹകരിച്ചും മുന്നോട്ട് പോകവെയാണ് ക്രൂരതയുടെ മറ്റൊരു മുഖം പുറത്തുവന്നിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

ലൈംഗികമായി ചൂഷണം

ലൈംഗികമായി ചൂഷണം

അമേരിക്കയിലെ ഹവായില്‍ വീട്ടുടമസ്ഥര്‍ വാടകയ്ക്ക് താമസിക്കുന്നവരെ ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ രണ്ടാഴ്ചയായി വര്‍ധിച്ചിരിക്കുകയാണ്. ഹവായിലെ വനിതാ കമ്മീഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഖാര ജബോല കാര്‍ളസ് ആണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ പരാതികളുടെ എണ്ണം വന്‍തോതില്‍ ഉയര്‍ന്നത് കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെയാണ്.

ഫോണ്‍ വിളിക്കും

ഫോണ്‍ വിളിക്കും

വാടക ചോദിച്ചു ഫോണ്‍ വിളിക്കും. പ്രതിസന്ധി പറഞ്ഞാല്‍ അശ്ലീല ഫോട്ടോകള്‍ അയച്ചുകൊടുക്കും. പിന്നീട് വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെടും. ലൈംഗികമായി ചൂഷണം ചെയ്യുന്ന ഒട്ടേറെ പരാതികളാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് കാര്‍ളസ് പറയുന്നു. പരാതി പറയാന്‍ തയ്യാറാകാത്ത സംഭവങ്ങളുമുണ്ടെന്നും അവര്‍ പറയുന്നു.

ടൂറിസ്റ്റ് കേന്ദ്രം

ടൂറിസ്റ്റ് കേന്ദ്രം

അമേരിക്കയില്‍ ടൂറിസത്തിന് പേര് കേട്ട പ്രദേശമാണ് ഹവായ്. കൊറോണ രോഗം വ്യാപിച്ചതോടെ ഈ മേഖല കടുത്ത പ്രതിസന്ധിയിലാണ്. ഒട്ടേറെ പേര്‍ക്ക് ജോലി നഷ്ടമായി. പലര്‍ക്കും ശമ്പളം ലഭിക്കുന്നില്ല. ഈ സാഹചര്യമാണ് വീട്ടുടമസ്ഥര്‍ ചൂഷണം ചെയ്യുന്നതെന്ന് കാര്‍ളസ് പറയുന്നു.

രണ്ട് കോടിയിലധികം പേര്‍ക്ക്

രണ്ട് കോടിയിലധികം പേര്‍ക്ക്

കൊറോണ വ്യാപനം മൂലമുള്ള പ്രതിസന്ധി രണ്ട് കോടിയിലധികം അമേരിക്കക്കാര്‍ക്കാണ് ജോലി നഷ്ടമുണ്ടാക്കിയത്. കഴിഞ്ഞാഴ്ച മാത്രം 50 ലക്ഷം പേര്‍ക്ക് ജോലി പോയി. ചില സംസ്ഥാനങ്ങള്‍ വാടക വാങ്ങുന്നതിനും മറ്റും ഇളവുകളും മൊറട്ടോറിയവും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഇതൊന്നും മതിയായ നടപടിയല്ലെന്നാണ് നിരീക്ഷണം.

ഇടത്തരം കുടുംബങ്ങള്‍

ഇടത്തരം കുടുംബങ്ങള്‍

അമേരിക്കയില്‍ ഏപ്രില്‍ അഞ്ച് വരെയുള്ള കണക്ക് പ്രകാരം 69 ശതമാനം പേരാണ് വാടക നല്‍കിയത്. ബാക്കിയുള്ളവര്‍ നല്‍കിയിട്ടില്ല. ഇതിലെ ഇടത്തരം കുടുംബത്തില്‍പ്പെട്ടവരാണ് ലൈംഗികമായി ചൂഷണത്തിന് വിധേയരാകുന്നതെന്ന് എന്‍ബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വീട് നഷ്ടമായാല്‍

വീട് നഷ്ടമായാല്‍

താമസിക്കുന്ന വീട് നഷ്ടമായാല്‍ നിലവില്‍ മറ്റൊരിടത്തും വാടക വീട് കിട്ടില്ല. ഈ രീതിയില്‍ കുടുങ്ങിയവരെയാണ് വീട്ടുടമസ്ഥര്‍ ചൂഷണം ചെയ്യുന്നത്. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ വന്‍ വിപത്താകും നേരിടേണ്ടി വരികയെന്ന് നാഷണല്‍ ഹൗസിങ് ലോ പ്രൊജക്ടിലെ അഭിഭാഷക റെനീ വില്യംസ് പറയുന്നു.

പരാതി നല്‍കണം

പരാതി നല്‍കണം

ചില കെട്ടിട ഉടമകള്‍ വാടകയ്ക്ക് പകരം ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ നേരിട്ട് ആവശ്യപ്പെടുകയാണ്. പലയിടത്തും സ്ത്രീകള്‍ ഉപദ്രവിക്കപ്പെടുന്ന സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇനിയും ഇത്തരം അനുഭവങ്ങളുണ്ടാകുന്നവര്‍ പരാതി നല്‍കാന്‍ തയ്യാറാകണമെന്ന് കാര്‍ളസ് ആവശ്യപ്പെട്ടു.

English summary
House owners exploiting women with no money for rent, advocates say
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X