കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുടിയേറ്റ ബില്ലിന് യുഎസ് സഭയിൽ അംഗീകാരം!!! സെനറ്റിൽ പ്രതിരോധിക്കുമെന്ന് ഡെമോക്രാറ്റുകൾ!!!

195നെതിരെ 228 വോട്ടിനാണ് സഭ ബില്‍ പാസാക്കിയത്

  • By Ankitha
Google Oneindia Malayalam News

വാഷിംങ്ടൺ: അമേരിക്കയിൽ പുതിയ കുടിയേറ്റ ബില്ല് ഹൗസ് ഓഫ് റെപ്രസെന്‍റേറ്റീവ് സഭ പാസാക്കി. 195 നെതിരെ 228 വേട്ടിനാണ് കുടിയേറ്റ ബില്ല് സഭ പാസക്കിയത്.കൂടതെ അനധികൃത കുടിയേറ്റക്കാരിൽ നിന്നും പിഴ ചുമർത്തുന്ന കേസ്റ്റ് ലോ യും സഭ പാസാക്കിയിട്ടുണ്ട്. അമേരിക്കൻ പ്രസിഡന്റ് ഡെണാൾഡ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നിലപാടിന് കൂടുതൽ ശക്തി പകരുന്നതാണ് ഈ രണ്ടു ബില്ലുകളും.

trump

കുടിയേറ്റ വിരുദ്ധ ബില്ലിനും അനധികൃത കുടിയേറ്റകാർക്ക് പിഴ ചുമർത്തുന്ന ബില്ലും വൻ ഭൂരിപക്ഷത്തോടെയാണ് ഹൗസ് ഓഫ് റെപ്രസെന്റേറ്റീസ് സഭ പാസാക്കിയത്. കുടിയേറ്റ നിയന്ത്രണ ബില്ലിന് സഭയില്‍ 195നെതിരെ 228 വോട്ട വോട്ടുകളാണ് നേടിയത്. എന്നാൽ അനധികൃത കുടിയേറ്റത്തിന് പിഴ നൽകുന്ന ബില്ലിന് 167 നെതിരെ 257 വേട്ടുകളും ലഭിച്ചു.

എച്ച് വൺ ബി വിസ

എച്ച് വൺ ബി വിസ

അമേരിക്കയിൽ കുടിയേറ്റകാർക്ക് വിസാ നിയന്ത്രണം ഏർപ്പെടുത്തിയത് ഇന്ത്യക്കാരേയും ഗുരുതരമായി ബാധിച്ചു. അമേരിക്കയിലേക്കുള്ള കുടിയേറ്റത്തിന് ഉപയോഗിച്ചിരുന്ന എച്ച് വൺ ബി വിസക്ക് കൂടുതൽ നിയന്ത്രണമേർപ്പെടുത്തിയിരുന്നു. ഇത് ഏറ്റവും കൂടുതൽ തിരിച്ചടിയായത് ഇന്ത്യകാർക്കാണ്.

കുടിയേറ്റ വിലക്കിന് കോടതി സ്റ്റേ

കുടിയേറ്റ വിലക്കിന് കോടതി സ്റ്റേ

അമേരിക്കയിൽ കുടിയേറ്റകാർക്കെതിരെ വിലക്കേർപ്പെടുത്തിയ ട്രംപിന്റെ ഉത്തരവിനെ സിയാറ്റിൻ കോടതി താത്കാലികമായി സ്റ്റേ ചെയ്തിരുന്നു. കൂടാതെ ഈ ഉത്തരവിനെ അമേരിക്കയിലെ പല കോടതികളും തടഞ്ഞിരുന്നു.

വ്യാപക പ്രതിഷോധം

വ്യാപക പ്രതിഷോധം

ട്രംപിന്റെ കുടിയേറ്റ നിലപാടിനെതിരെ അമേരിക്കയിലുട നീളം വ്യാപക പ്രതിഷേധമാണ് നടന്നിരുന്നത്. ട്രംപിന്റെ നിലപാടിൽ പല ലോകരാജ്യങ്ങളും എതിർപ്പ് അറിയിച്ചിരുന്നു. ട്രംപിന്റെ മുസ്ലീം വിരുദ്ധ നിലപാടിനെതിരെ അമേരിക്കയിൽ പ്രതിഷേധം നടന്നു.

കുടിയേറ്റ നിലപാടിൽ ഉറച്ച് ട്രംപ്

കുടിയേറ്റ നിലപാടിൽ ഉറച്ച് ട്രംപ്

ഏഴ് മുസ്ലിം രാജ്യങ്ങളില്‍നിന്നുള്ള അഭയാര്‍ഥികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ നടപടിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ഡൊണാള്‍ഡ് ട്രംപ്. ഉത്തരവ് കോടതി ഭാഗികമായി സ്റ്റേ ചെയ്തതിന് പിന്നാലെയാണ് നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കിയത്. ഉത്തരവ് മുസ്ലിം വിഭാഗക്കാര്‍ക്ക് എതിരെയുള്ളതാണെന്ന ആരോപണം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിഷേധിച്ചു.

ബില്ലിനെതിരെ ഡെമോക്രാറ്റുകൾ

ബില്ലിനെതിരെ ഡെമോക്രാറ്റുകൾ

ബില്‍ നിയമമാകണമെങ്കിൽ സെനറ്റിന്റെ അംഗീകാരം കൂടി വേണം. റിപ്പബ്ലിക്കന് ഭൂരിപക്ഷമുള്ളതിനാല്‍ സെനറ്റിലും ബില്‍ പാസാകുമെന്നാണ് ട്രംപിന്റെ പ്രതീക്ഷ. എന്നാല്‍ ഇതിനെതിരെ പരമാവധി പ്രതിരോധമുയര്‍ത്താനാണ് ഡെമോക്രാറ്റുകളുടെ തീരുമാനം

വിസക്ക് പുതിയ മാനദണ്ഡങ്ങൾ

വിസക്ക് പുതിയ മാനദണ്ഡങ്ങൾ

അമേരിക്കയിൽ കുടിയേറ്റ നിയന്ത്രണം ഏർപ്പെടുത്തിയ രാജ്യങ്ങളിൽ ഉള്ളവർക്ക് അമേരിക്കയിൽ അടുത്ത ബന്ധുക്കളോ, അടുത്ത വ്യാപാര ബന്ധമോ ഉള്ളവർക്ക് മാത്രം വിസ അനുവദിച്ചാൽ മതിയെന്നാണ് ട്രംപിന്റെ പുതിയ നിർദേശം.

അമേരിക്കയിൽ വിസ നിയന്ത്രണം

അമേരിക്കയിൽ വിസ നിയന്ത്രണം

ട്രംപ് സർക്കാർ അമേരിക്കയിൽ അധികാരത്തിലേറിയ ശേഷം 6 രാജ്യക്കാർക്ക് അമേരക്കയിൽ വിസ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.സിറിയ, സുഡൻ, സെമാലിയ,ഇറാൻ, യെമൻ, ലിബിയ എന്നീ രാജ്യക്കാർക്ക് അമേരിക്കയിൽ വിസ നിയന്ത്രണം ഏർപ്പടുത്തിയിരുന്നു

English summary
The House on Thursday voted to crack down on undocumented immigrants and localities that shelter them, approving two bills President Trump has championed but that are certain to meet resistance in the Senate.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X