Get Updates
Get notified of breaking news, exclusive insights, and must-see stories!

നാല്‍പതാം വയസില്‍ സ്ത്രീ തന്നെത്തന്നെ വിവാഹം ചെയ്തു

ഹൂസ്റ്റണ്‍: നിയമപരമായി സാധുതയില്ലെങ്കിലും നാല്‍പതുവയസായ സ്ത്രീ തന്നെതന്നെ വിവാഹം ചെയ്തു. അമേരിക്കയിലെ ഹൂസ്റ്റണ്‍ സ്വദേശിനിയായ യാസ്മിന്‍ എലിബിയാണ് വ്യത്യസ്തമായ വിവാഹവാര്‍ത്തയുമായി മാധ്യമങ്ങളില്‍ ഇടം പിടിച്ചത്. ഇത്രയും കാലം ആരെങ്കിലും വിവാഹം കഴിക്കുമെന്നായിരുന്നു പ്രതീക്ഷ. പ്രതീക്ഷ നശിച്ചപ്പോഴാണ് ഇങ്ങനെയൊരു തീരുമാനത്തിലെത്തിയതെന്ന് അവര്‍ പറഞ്ഞു.

തനിച്ച് കണ്ണാടിയില്‍ നോക്കിയായിരുന്നില്ല വിവാഹം. ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം പങ്കെടുത്ത ചടങ്ങില്‍ അമ്മയാണ് യാസ്മിനെ വിവാഹ വേദിയിലേക്ക് ആനയിച്ചത്. സാങ്കല്‍പിക വിവാഹത്തിനുശേഷം ചടങ്ങിനെത്തിയവര്‍ക്കെല്ലാം ചായസല്‍ക്കാരവും നടത്തി. വിവാഹം കഴിഞ്ഞതോടെ ഇനി ഹണിമൂണ്‍ യാത്രയ്ക്ക് തയ്യാറെടുക്കകയാണ് യാസ്മിന്‍.

marriage

പൊതുവെ സഞ്ചാരപ്രിയയായ അവര്‍ ദുബായ്, കംബോഡിയ, ലാവോസ് എന്നിവിടങ്ങളില്‍ ചുറ്റിയടിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം തന്റെ സ്വയം വിവാഹത്തിന് നല്ല പിന്തുണയാണ് നല്‍കിയതെന്ന് അവര്‍ പറഞ്ഞു. സ്വയം സ്‌നേഹിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നതുമൊക്കെ നല്ലകാര്യമായാണ് സുഹൃത്തുക്കളും പറഞ്ഞതെന്ന് യാസ്മിന്‍ വ്യക്തമാക്കി.

2013ല്‍ തന്നെ താന്‍ സ്വയം വിവാഹിതയാകുന്ന കാര്യം അവര്‍ ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയിരുന്നു. ചിലര്‍ അത്ഭുതം പ്രകടിപ്പിച്ചപ്പോള്‍ മറ്റുചിലര്‍ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ബ്രിട്ടണിലെ ഗ്രേസ് ജെല്‍ഡര്‍ എന്ന യുവതിയും ഓസ്‌ട്രേലിയയിലെ സാമല പവര്‍ എന്ന സ്ത്രീയും നേരത്തെ സ്വയം വിവാഹിതരായ വാര്‍ത്തകളുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+