റിയാദ് വിമാനത്താവളത്തിന് നേരെ ഹൂതി ആക്രമണം: 12 പേർ കൊല്ലപ്പെട്ടു, 309 പേർക്ക് പരിക്ക്
ദമാം: റിയാദ് വിമാനത്താവളത്തിന് നേരെ ഹൂതികൾ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടതായി സൌദി അറേബ്യ സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി അറിയിച്ചു. ആക്രമണത്തിൽ 309 പേർക്ക് പരിക്കേറ്റു. 4 സൌദി പൌരൻമാരും രണ്ട് ബംഗ്ലാദേളികളും യു.എസ്, ഈജിപ്ത്, ജോർദാൻ, സിറിയ, പലസ്തീൻ, സുഡാൻ എന്നിവിടങ്ങളിൽ നിന്നുള്ളവരുമാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ പലരുടേയും നില ഗുരുതരമാണെന്നാണ് വിവരം.
ആക്രമണത്തിൽ വിമാനത്താവളത്തിലും വലിയ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവെച്ചതായി സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. വിമാനത്താവളത്തിൽ നിന്നും യാത്രക്കാരെ പൂർണമായും ഒഴിപ്പിച്ചുണ്ട്. റിയാദ് എയർപോർട്ടിലേക്കുള്ള വിമാനങ്ങളും വഴിതിരിച്ചുവിട്ടു. ഉച്ചയ്ക്ക് 2.05 നാണ് അവസാന വിമാനം ഇറങ്ങിയത്. ഇതുവരെ 224 സർവ്വീസുകൾ റദ്ദാകിയിട്ടുണ്ട്.

അതേസമയം കഴിഞ്ഞ കുറച്ച് ആഴ്ചകളായി റിയാദ് വിമാനത്താവളം ലക്ഷ്യം വെച്ച് നിരവധി ആക്രമണങ്ങളാണ് നടന്നത്. ഒക്ടോബർ ആദ്യവാരം കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേര നടന്ന ആക്രമണത്തിൽ 3 പേർ മരിക്കുകയും 36 പേർക്ക് പരിക്കേൽക്കുകയും ചെയ്തതിരുന്നു.
അതിനിടെ ഇന്നലെ ദമാം വിമാനത്താവളത്തിന് സമീപം ഒരു ഡ്രോണ്‍ പതിച്ചതായും റിപ്പോർട്ടുണ്ട്. എന്നാൽ ആളപായങ്ങളൊന്നും ഇല്ല. വിമാനത്താവളത്തിൽ എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചോ എന്ന കാര്യവും വ്യക്തമല്ല. മാത്രമല്ല എവിടെ നിന്നാണ് ആക്രമണം ഉണ്ടായതെന്നും സ്ഥിരീകരണം ആയിട്ടില്ല. റിയാദ് എയർപോർട്ടിന് നേരെ ആക്രമണങ്ങൾ കടുത്തതോടെ സൌദിയിലേക്ക് എത്താനുള്ള യാത്രക്കാർക്കുള്ള ബദൽ മാർഗമായിരുന്നു ദമാം എയർപോർട്ട്. ഇവിടേയും ആക്രമണം ഉണ്ടാകുന്നുവെന്ന റിപ്പോർട്ടുകൾ യാത്രക്കാർക്കിടയിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
അതേസമയം ഹൂതികൾക്കെതിരേ സൗദി അറേബ്യ നടത്തുന്ന സൈനികനടപടിയിൽ അമേരിക്കയും പങ്കുചേർന്നേക്കുമെന്നാണ് സൂചമ. സൌദിക്കൊപ്പം പങ്കാളികളാകണമോയെന്ന കാര്യം പരിഗണിക്കുകയാണെന്നും ഇതുവരെ ഇക്കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ലെന്നും ട്രംപ് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.
'ഏറ്റവും അവസാനത്തെ ആക്രമണത്തെ കുറിച്ച് അറിഞ്ഞു. സൌദിയെ പിന്തുണയ്ക്കണോയെന്ന കാര്യത്തിൽ തീരുമാനം ഉണ്ടാകും. വളരെ വേഗത്തിൽ തന്നെ ഞങ്ങൾ പ്രതികരിക്കും. സൌദിയിൽ നടന്നത് ഒരു തരത്തിലും അംഗീകരിക്കാൻ സാധിക്കില്ല. കിരീടാവകാശി ബിൻ സൽമാനുമായി ഉടൻ സംസാരിക്കും', ട്രംപ് പറഞ്ഞു.


Click it and Unblock the Notifications
