സൗദിയെ ഞെട്ടിച്ച് വീണ്ടും ആക്രമണം... അബഹ വിമാനത്താവളത്തില്‍ വരെ ഡ്രോണ്‍ എത്തി; ഒരാള്‍ മരിച്ചു
റിയാദ്: സൗദി അറേബ്യയെ ഞെട്ടിച്ച് വീണ്ടും വിമാനത്താവളത്തിന് നേര്‍ക്ക് ആക്രമണം. ഒട്ടേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തു. സിറിയന്‍ പൗരന് ആണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
സൗദി അറേബ്യയിലെ അബഹ വിമാനത്താവളത്തിന് നേര്‍ക്കാണ് ആളില്ലാ വിമാനത്തിന്റെ ആക്രമണം ഉണ്ടായത്. ആക്രമണത്തിന് പിന്നില്‍ യമനിലെ ഹൂത്തി വിമതര്‍ ആണ്. ഈ മാസം അബഹ വിമാനത്താവളത്തിന് നേര്‍ക്ക് നടക്കുന്ന രണ്ടാമത്തെ ആക്രമണം ആണിത്.

അബഹ വിമാനത്താവളത്തെ കൂടാതെ ജിസാന്‍ വിമാനത്താവളവും കൂടി ലക്ഷ്യമിട്ടായിരുന്നു ആക്രമണം എന്നാണ് ഹൂത്തി അനുകൂല ടെലിവിഷന്‍ ചാനല്‍ അല്‍മസിറാ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. ആക്രമണത്തില്‍ ഒരാള്‍ മരിച്ചതായും ഏഴ് പേര്‍ക്ക് പരിക്കേറ്റതായും സൗദി പ്രസ് ഏജന്‍സിയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
വിമാനത്താവളത്തിലെ കാര്‍ പാര്‍ക്കിങ് മേഖലയില്‍ ആയിരുന്നു ഡ്രോണ്‍ ആക്രമണം ഉണ്ടായത് എന്നാണ് സൗദി ടിവി ചാലായ അല്‍ അറേബ്യ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ മാസം തുടക്കത്തില്‍ അബഹ വിമാനത്താവളത്തിന് നേര്‍ക്ക് ഹൂത്തികള്‍ നടത്തിയ ആക്രമണത്തില്‍ 26 പേര്‍ക്ക് പരിക്കേറ്റിരുന്നു.
യമനില്‍ സൗദി സഖ്യകക്ഷികള്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് പ്രതികാരമായാണ് സൗദിയെ ആക്രമിക്കുന്നത് എന്നാണ് ഹൂത്തികളുടെ പക്ഷം. 2015 ല്‍ ആയിരുന്നു യമനിലെ ഹൂത്തി വിമതരെ ഒഴിപ്പിക്കുന്നതിനായി സൗദിയുടെ നേതൃത്വത്തില്‍ ആക്രമണം തുടങ്ങിയത്.
-
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ












Click it and Unblock the Notifications