കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയെ ഞെട്ടിച്ച് വീണ്ടും ആക്രമണം... അബഹ വിമാനത്താവളത്തില്‍ വരെ ഡ്രോണ്‍ എത്തി; ഒരാള്‍ മരിച്ചു

Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യയെ ഞെട്ടിച്ച് വീണ്ടും വിമാനത്താവളത്തിന് നേര്‍ക്ക് ആക്രമണം. ഒട്ടേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തു. സിറിയന്‍ പൗരന്‍ ആണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

കൂടുതല്‍ രാജ്യങ്ങള്‍ ഇറാന്‍ വ്യോമ പാത ഒഴിവാക്കുന്നു; സൗദി വിമാനങ്ങള്‍ വഴി മാറി സഞ്ചരിക്കുംകൂടുതല്‍ രാജ്യങ്ങള്‍ ഇറാന്‍ വ്യോമ പാത ഒഴിവാക്കുന്നു; സൗദി വിമാനങ്ങള്‍ വഴി മാറി സഞ്ചരിക്കും

സൗദി അറേബ്യയിലെ അബഹ വിമാനത്താവളത്തിന് നേര്‍ക്കാണ് ആളില്ലാ വിമാനത്തിന്റെ ആക്രമണം ഉണ്ടായത്. ആക്രമണത്തിന് പിന്നില്‍ യമനിലെ ഹൂത്തി വിമതര്‍ ആണ്. ഈ മാസം അബഹ വിമാനത്താവളത്തിന് നേര്‍ക്ക് നടക്കുന്ന രണ്ടാമത്തെ ആക്രമണം ആണിത്.

Saudi Arabia

അബഹ വിമാനത്താവളത്തെ കൂടാതെ ജിസാന്‍ വിമാനത്താവളവും കൂടി ലക്ഷ്യമിട്ടായിരുന്നു ആക്രമണം എന്നാണ് ഹൂത്തി അനുകൂല ടെലിവിഷന്‍ ചാനല്‍ അല്‍മസിറാ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. ആക്രമണത്തില്‍ ഒരാള്‍ മരിച്ചതായും ഏഴ് പേര്‍ക്ക് പരിക്കേറ്റതായും സൗദി പ്രസ് ഏജന്‍സിയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

വിമാനത്താവളത്തിലെ കാര്‍ പാര്‍ക്കിങ് മേഖലയില്‍ ആയിരുന്നു ഡ്രോണ്‍ ആക്രമണം ഉണ്ടായത് എന്നാണ് സൗദി ടിവി ചാലായ അല്‍ അറേബ്യ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ മാസം തുടക്കത്തില്‍ അബഹ വിമാനത്താവളത്തിന് നേര്‍ക്ക് ഹൂത്തികള്‍ നടത്തിയ ആക്രമണത്തില്‍ 26 പേര്‍ക്ക് പരിക്കേറ്റിരുന്നു.

യമനില്‍ സൗദി സഖ്യകക്ഷികള്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് പ്രതികാരമായാണ് സൗദിയെ ആക്രമിക്കുന്നത് എന്നാണ് ഹൂത്തികളുടെ പക്ഷം. 2015 ല്‍ ആയിരുന്നു യമനിലെ ഹൂത്തി വിമതരെ ഒഴിപ്പിക്കുന്നതിനായി സൗദിയുടെ നേതൃത്വത്തില്‍ ആക്രമണം തുടങ്ങിയത്.

English summary
Houthi attack on Saudi Arabia's Abha Airport, one dead and 7 injured
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X