കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി എണ്ണക്കപ്പലിനെതിരേ ഹൂതി വിമതരുടെ ആക്രമണം; കപ്പല്‍ രക്ഷപ്പെടുത്തിയതായി സഖ്യസേന

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
സൗദിക്കെതിരെ ഹൂദികളുടെ അടുത്ത ആക്രമണം | Oneindia Malayalam

സനാ: യമനിലെ ഹുദൈദ തുറമുഖത്തിനു സമീപം സൗദിയുടെ എണ്ണക്കപ്പല്‍ ഹൂത്തി വിമതര്‍ ആക്രമിച്ചു. എന്നാല്‍ നിസ്സാര കേടുപാടുകളോടെ കപ്പലിനെ രക്ഷപ്പെടുത്താനായതായി സൗദി സഖ്യസൈന്യം അവകാശപ്പെട്ടു. കപ്പല്‍ അന്താരാഷ്ട്ര സമുദ്ര ജലത്തിലൂടെ യാത്ര ചെയ്യുമ്പോഴാണ് ഹൂത്തികളുടെ ആക്രമണമുണ്ടായതെന്ന് സൗദി സഖ്യസേന അറിയിച്ചു.

ബഹ്‌റൈന് ചാകര: പടിഞ്ഞാറന്‍ തീരത്ത് വന്‍ എണ്ണ- വാതക നിക്ഷേപം കണ്ടെത്തിബഹ്‌റൈന് ചാകര: പടിഞ്ഞാറന്‍ തീരത്ത് വന്‍ എണ്ണ- വാതക നിക്ഷേപം കണ്ടെത്തി

എന്നാല്‍ സഖ്യസേനയുടെ യുദ്ധക്കപ്പല്‍ പെട്ടെന്നു തന്നെ സ്ഥലത്തെത്തുകയും കപ്പലിനെ രക്ഷപ്പെടുത്തുകയുമായിരുന്നു. കപ്പലിന് ആക്രമണത്തില്‍ ചെറിയ പരിക്കുപറ്റിയെങ്കിലും കേടുപാടുകള്‍ തീര്‍ത്ത് അത് യാത്ര തുടര്‍ന്നതായും സൗദി സഖ്യം അറിയിച്ചു. ആക്രമണമുണ്ടായ കാര്യം മേഖലയിലുണ്ടായിരുന്ന യൂറോപ്യന്‍ യൂനിയന്റെ നാവികസേനയും സ്ഥിരീകരിച്ചിട്ടുണ്ട്.

saui-oil-tanker


എന്നാല്‍ സൗദി യുദ്ധക്കപ്പലിനു നേരെയാണ് തങ്ങള്‍ ആക്രമണം നടത്തിയതെന്ന് ഹൂത്തികള്‍ അവകാശപ്പെട്ടു. ഹുദൈദയില്‍ കഴിഞ്ഞ ദിവസം ഏഴു കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേരുടെ മരണത്തിനിടയാക്കിയ സൗദി വ്യോമാക്രമണത്തിന് പ്രതികാരമായാണ് കപ്പല്‍ ആക്രമിച്ചതെന്നും അവര്‍ വ്യക്തമാക്കി. സൗദിക്കകത്തെ വിവിധ പ്രദേശങ്ങള്‍ക്കെതിരേ ഹൂത്തി വിമതര്‍ മിസൈലാക്രമണം നടത്തി ദിവസങ്ങള്‍ക്കകമാണ് സൗദിയുടെ എണ്ണക്കപ്പലിനെതിരേ ആക്രമണമുണ്ടായിരിക്കുന്നത്. ഇത് മേഖലയിലെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

10,000ത്തിലേറെ യമനികള്‍ കൊല്ലപ്പെട്ട യമന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള യുഎന്‍ ശ്രമങ്ങള്‍ക്ക് പുതിയ ആക്രമണങ്ങള്‍ തിരിച്ചടിയാവും. മേഖലയില്‍ യുദ്ധം അവസാനിപ്പിച്ച് രാഷ്ട്രീയ പരിഹാരത്തിന് കളമൊരുക്കാന്‍ ബന്ധപ്പെട്ട മുഴുവന്‍ കക്ഷികളോടും കഴിഞ്ഞ ദിവസം യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറെസ് ആവശ്യപ്പെട്ടിരുന്നു. ഹൂത്തികള്‍ക്ക് മിസൈല്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ നല്‍കുന്നത് ഇറാനാണെന്നാണ് സൗദി സഖ്യത്തിന്റെ വാദം. എന്നാല്‍ ഇക്കാര്യം ഇറാന്‍ നിഷേധിച്ചിട്ടുണ്ട്. ഹൂത്തികള്‍ തദ്ദേശീയമായി വികസിപ്പിച്ചെടുത്തതാണ് മിസൈലുകളെന്നാണ് ഇറാന്റെ വാദം.

യുട്യൂബ് ആസ്ഥാനത്ത് വെടിവെപ്പ്: മൂന്ന് പേര്‍ക്ക് പേരിക്ക്.. വെടിയുതിര്‍ത്ത സ്ത്രീ മരിച്ച നിലയില്‍യുട്യൂബ് ആസ്ഥാനത്ത് വെടിവെപ്പ്: മൂന്ന് പേര്‍ക്ക് പേരിക്ക്.. വെടിയുതിര്‍ത്ത സ്ത്രീ മരിച്ച നിലയില്‍

ഗാസ വെടിവയ്പ്പ് നിയമവിരുദ്ധമെന്ന് ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച്; ഇസ്രായേല്‍ നടപടി മനപ്പൂര്‍വംഗാസ വെടിവയ്പ്പ് നിയമവിരുദ്ധമെന്ന് ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച്; ഇസ്രായേല്‍ നടപടി മനപ്പൂര്‍വം

English summary
Yemen’s Houthi group hit a Saudi oil tanker off the main port city of Hodeidah on Tuesday, the Saudi-led coalition said
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X