അമേരിക്കന്‍ ചരക്ക് കപ്പലിന് നേരെ ഹൂതികളുടെ ആക്രമണം: മിസൈല്‍ കപ്പലില്‍ പതിച്ചു
യെമന്‍ തീരത്ത് ആക്രണം ശക്തമാക്കി ഹൂതി വിമത സേന. സംഘത്തിന്റെ ആക്രമണത്തില്‍ അമേരിക്കന്‍ ചരക്ക് കപ്പലിനും കേടുപാടുകള്‍ സംഭവിച്ചു. യെമനിൽ നിന്ന് തൊടുത്ത മൂന്നു മിസൈലുകളിൽ ഒരെണ്ണം അമേരിക്കന്‍ കപ്പലിന് മുകളിൽ പതിക്കുക ആയിരുന്നു. ആക്രമണത്തില്‍ കപ്പലില്‍ തീ പകർന്നെങ്കിലും ആളപായമില്ലെന്നാണ് അന്തർദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.
അമേരിക്കയും ബ്രിട്ടനും അടങ്ങുന്ന സേന കഴിഞ്ഞ ദിവസം ഹൂതി കേന്ദ്രങ്ങളില്‍ ശക്തമായ ആക്രമണം നടത്തിയിരുന്നു. ഇതിനുള്ള മറുപടിയാണ് ഇപ്പോഴത്തെ ആക്രമണമെന്നാണ് സൂചന. ചരക്കു കപ്പൽ അക്രമിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ചെങ്കടലിൽ ഒരു അമേരിക്കൻ യുദ്ധക്കപ്പലിനു നേരെയും ആക്രമണ ശ്രമം നടന്നതായി റിപ്പോർട്ടുണ്ട്. ഹൂതി സംഘം യുദ്ധകപ്പലിന് നേർക്ക് അയച്ച മിസൈലുകള്‍ ലക്ഷ്യത്തിലേക്ക് പതിക്കും മുമ്പും അമേരിക്ക തകർക്കുകയായിരുന്നു.

പുതിയ സാഹചര്യത്തില്‍ അമേരിക്ക ഹൂതികള്‍ക്ക് നേർക്ക് ആക്രമണം ശക്തമാക്കിയേക്കും. ചരക്ക് കപ്പലിന് നേരേയുള്ള ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂതികള്‍ ഇതുവരെ ഏറ്റെടുത്തിട്ടില്ല. ഇസ്രായേലിന്റെ ഗാസയിലെ ആക്രമണത്തിന് മറുപടിയായി സൂയസ് കനാല്‍ പാതയിലൂടെ കടന്ന് പോകുന്ന വിദേശ കപ്പലുകളെ ഹൂതി സേന ലക്ഷ്യമിടാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ഇത് പശ്ചിമേഷ്യയില്‍ പുതിയ പ്രതിസന്ധിക്ക് തുടക്കം കുറിക്കുക മാത്രമല്ല, ആഗോള കപ്പല്‍ ഗതാഗത സംവിധാനത്തെ താറുമാറാക്കുകയും ചെയ്തിരിക്കുകയാണ്.
തിങ്കളാഴ്ചത്തെ ആക്രമണം ഏഡനിൽ നിന്ന് 110 മൈൽ (177 കിലോമീറ്റർ) തെക്കുകിഴക്കായിട്ടാണ് നടന്നതന്നൊമ് മിഡ് ഈസ്റ്റ് വാട്ടേഴ്സിന്റെ മേൽനോട്ടം വഹിക്കുന്ന യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് വ്യക്തമാക്കുന്നത്. കപ്പലിന്റെ മുകള്‍ വശത്ത് മിസൈല്‍ പതിച്ചതായി ക്യാപ്റ്റനും റിപ്പോർട്ട് ചെയ്തു. ആക്രമണത്തിന് ഹൂതികളെ കുറ്റപ്പെടുത്തിയ യുഎസ് മിലിട്ടറിയുടെ സെൻട്രൽ കമാൻഡ് പിന്നീട് ആക്രമണം ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തു.
കപ്പലിന് പരിക്കുകളോ കാര്യമായ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും യാത്ര തുടരുകയാണെന്നും സെൻട്രൽ കമാൻഡ് അറിയിച്ചു. ന്യൂയോർക്ക് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ വ്യാപാരം നടത്തുന്ന കണക്റ്റിക്കട്ട് ആസ്ഥാനമായുള്ള സ്റ്റാംഫോർഡ് സ്ഥാപനമായ ഈഗിൾ ബൾക്ക് ഷിപ്പിംഗിന്റെ ഉടമസ്ഥതയിലുള്ളതാണ് കപ്പൽ. അന്താരാഷ്ട്ര വാർത്ത ഏജന്‍സിയായ എപിക്ക് നൽകിയ പ്രസ്താവനയിൽ, കമ്പനി ആക്രമണം അംഗീകരിക്കുകയും "ചരക്ക് ഹോൾഡിന് നിസാരമായ കേടുപാടുകൾ സംഭവിച്ചു, എന്നാൽ കപ്പലിന് കാര്യമായ പ്രശ്നങ്ങളില്ലാത്തതിനാല്‍ മേഖലയ്ക്ക് പുറത്തേക്ക് പോവുകയാണെന്ന്" എന്നും വ്യക്തമാക്കുന്നു.












Click it and Unblock the Notifications