കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഹൂതികളുടെ മിസൈല്‍ ആക്രമണം: തകര്‍ത്ത് സഖ്യ സേന

Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യയെ ലക്ഷ്യമിട്ട് വീണ്ടും ഹൂതികളുടെ മിസൈലാക്രമണം. സൗദിയുടെ വിവിധ പ്രദേശങ്ങള്‍ ലക്ഷ്യമിട്ടുള്ള ഹൂതികളുടെ മിസൈലാക്രമണം തുടരുകയാണെന്നും വ്യാഴാഴ്ച നജ്‍റാന്‍ ലക്ഷ്യമിട്ടാണ് ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടന്നതെന്നാണ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ മിസൈല്‍ ലക്ഷ്യ സ്ഥാനത്ത് എത്തുന്നതിന് മുന്‍പ് തന്നെ അറബ് സഖ്യ സേന മിസൈല്‍ തകര്‍ത്തതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

സൗദിപൗരന്‍മാരെ ലക്ഷ്യമിട്ട് ജനവാസ മേഖലകളിലേക്ക് ഹൂതികള്‍ ബോധപൂര്‍വമായ ആക്രമണമാണ് ഹൂതി വിമതര്‍ നടത്തുന്നതെന്നും അറബ് സഖ്യസേന വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി പറഞ്ഞു. ഈ മാസം ഇത് നാലാം തവണയാണ് സൗദിക്ക് നേരെ ആക്രമണ ശ്രമമുണ്ടാവുന്നത്. ആഗസ്ത് 14 ന് രാവിലെയും വൈകീട്ടുമാണ്​ ഖമീസ്​ മുശൈത്​ ലക്ഷ്യമിട്ട്​​ ഹൂതികൾ ഡ്രോണുകകളും മിസൈലുകളും അയക്കുകയായിരുന്നു. എന്നാല്‍ ഈ ശ്രമവും സഖ്യസേന തകര്‍ക്കുകയായിരുന്നു.

xrocket-15

Recommended Video

cmsvideo
ലോകത്തെ ഞെട്ടിക്കാന്‍ സൗദിയുടെ വമ്പന്‍ ടെക് സിറ്റി | Oneindia Malayalam

അന്താരാഷ്​ട്ര മാനുഷിക നിയമങ്ങൾ ലംഘിച്ച്​ ഇറാൻ സഹായത്തോടെ ഹൂതികള്‍ മനപൂർവവും ആസൂത്രിതവുമായി സിവിലിയന്മാരെ ലക്ഷ്യമിട്ടുള്ള ആക്രമണം നടത്തുകയാണ്. മെയ് മാസം മുതല്‍ യമനില്‍ നിന്നും ഹൂതികളുടേ നേതൃത്വത്തില്‍ നിരവധി ആക്രമണങ്ങളാണ് സൗദി അറേബ്യയെ ലക്ഷ്യമിട്ട് നടക്കുന്നത്. തലസ്ഥാനമായ റിയാദ് ലക്ഷ്യമിട്ടായി ജൂണില്‍ ആക്രമണം നടന്നത്. ഇതോടെ പ്രത്യാക്രമണമായി ഹൂതികള്‍ക്കെതിരായ വ്യോമാക്രമണം അറബ് സഖ്യസേന ശക്തമാക്കിയിരുന്നു.

ഓര്‍മ്മയിലെ ഓണം: അമ്മയുടെ മുഖമാണ് ഓരോ ഓണത്തിന്റെയും തുടക്കം- കൃഷ്ണപ്രിയ എഴുതുന്നുഓര്‍മ്മയിലെ ഓണം: അമ്മയുടെ മുഖമാണ് ഓരോ ഓണത്തിന്റെയും തുടക്കം- കൃഷ്ണപ്രിയ എഴുതുന്നു

കമ്മട്ടം കൊണ്ട് വന്ന് തൂക്കിയാലും തരൂരിന്‍റെ തട്ട് താണ് തന്നെയിരിക്കും സാറേ; പിന്തുണയുമായി നെല്‍സണ്‍കമ്മട്ടം കൊണ്ട് വന്ന് തൂക്കിയാലും തരൂരിന്‍റെ തട്ട് താണ് തന്നെയിരിക്കും സാറേ; പിന്തുണയുമായി നെല്‍സണ്‍

English summary
Houthi ballistic missile strike against Saudi arabia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X