കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി നഗരമായ നജ്‌റാനു നേരെ വീണ്ടും ഹൂത്തി മിസൈല്‍; ലക്ഷ്യ സ്ഥാനത്ത് എത്തുന്നതിന് മുമ്പേതകര്‍ത്തതായി സൗദി

  • By Desk
Google Oneindia Malayalam News

റിയാദ്: സൗദി നഗരമായ നജ്‌റാന്‍ ലക്ഷ്യമാക്കി ഹൂത്തി വിമതരുടെ മിസൈലാക്രമണം വീണ്ടും. എന്നാല്‍ യമനില്‍ നിന്നുവന്ന മിസൈല്‍ ലക്ഷ്യ സ്ഥാനത്ത് എത്തുന്നതിന് മുമ്പേ സൗദിയുടെ മിസൈല്‍ പ്രതിരോധ സംവിധാനം തകര്‍ത്തതായി സൗദി അറേബ്യന്‍ വ്യോമസേന അറിയിച്ചു. മിസൈല്‍ തകര്‍ത്തതു കാരണം അപകടങ്ങളൊന്നും സൗദിയുടെ ഭാഗത്ത് ഉണ്ടായിട്ടില്ലെന്നും സൈനിക വക്താവിനെ ഉദ്ധരിച്ച് സൗദി പ്രസ്സ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

<strong>കേരളത്തെ കൈവിടാതെ യുഎഇ... ദുബായ് ഇസ്ലാമിക് ബാങ്ക് നല്‍കിയത് അഞ്ച് മില്യണ്‍ ദിര്‍ഹം!!</strong>കേരളത്തെ കൈവിടാതെ യുഎഇ... ദുബായ് ഇസ്ലാമിക് ബാങ്ക് നല്‍കിയത് അഞ്ച് മില്യണ്‍ ദിര്‍ഹം!!

ചൊവ്വാഴ്ച രാവിലെ പ്രാദേശിക സമയം 8.57നായിരുന്നു യമനിലെ വിമത വിഭാഗമായ ഹൂത്തികള്‍ ബാലിസ്റ്റിക് മിസൈല്‍ നജ്‌റാനെ നേരെ തൊടുത്തുവിട്ടത് വ്യോമപ്രതിരോധ സേനയുടെ ശ്രദ്ധയില്‍ പെട്ടതെന്ന് അറബ് സൈനിക സഖ്യത്തിന്റെ വക്താവ് തുര്‍ക്കി അല്‍ മാലിക്കി പറഞ്ഞു. ഇറാന്‍ പിന്തുണയോടെ യമനിലെ ഇംറാന്‍ പ്രവിശ്യയില്‍ നിന്നാണ് സൗദിക്കു നേരെ മിസൈല്‍ ആക്രമണമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

Houthi

എന്നാല്‍ വഴിമധ്യേ മിസൈലിനെ ചെറുക്കാനും തകര്‍ക്കാനും സാധിച്ചതായം അദ്ദേഹം വ്യക്തമാക്കി. നജ്‌റാനിലെ ജനവാസ കേന്ദ്രത്തെ ലക്ഷ്യമാക്കിയാണ് ഹൂത്തി വിമതര്‍ ആക്രമണം നടത്തിയത്. ഇതിനകം സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങളെ ലക്ഷ്യമാക്കി 183 റോക്കറ്റുകളാണ് യമന്‍ പ്രദേശത്തു നിന്ന് ഹൂത്തികള്‍ തൊടുത്തുവിട്ടതെന്നും മാലിക്കി അറിയിച്ചു.

തിങ്കളാഴ്ച ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിനു നേരെ റോക്കറ്റാക്രമണം നടത്തിയതായി ഹൂത്തി വിമതര്‍ അവകാശവാദമുന്നയിച്ചിരുന്നു. തങ്ങളുടെ ഡ്രോണുകളാണ് ആക്രമണം നടത്തിയതെന്നായിരുന്നു ഹൂത്തികളുടെ നിയന്ത്രണത്തിനുള്ള വാര്‍ത്താ ചാനല്‍ അവകാശപ്പെട്ടത്. എന്നാല്‍ ഇത്തരമൊരു ആക്രമണം ഉണ്ടായിട്ടില്ലെന്നാണ് യുഎഇയുടെ നിലപാട്. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പതിവുപോലെ നടന്നതായും തെറ്റായ വാര്‍ത്തയാണ് ഹൂത്തികള്‍ പുറത്തുവിട്ടിരിക്കുന്നതെന്നും യുഎഇ അറിയിച്ചു.

English summary
Saudi Arabian air defences intercepted a ballistic missile fired in the direction of the city of Najran by Yemen’s Houthi group.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X