കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞെട്ടിക്കുന്ന വാര്‍ത്ത; സൗദിയില്‍ അബഹ വിമാനത്താവളത്തിന് നേരെ ആക്രമണം; ഒട്ടേറെ പേര്‍ക്ക് പരിക്ക്

Google Oneindia Malayalam News

Recommended Video

cmsvideo
സൗദി അബഹ വിമാനത്താവളത്തിന് നേരെ ആക്രമണം

റിയാദ്: സൗദി അറേബ്യയിലെ അബഹയിലെ വിമാനത്താവളത്തിന് നേരെ യമനിലെ ഹൂത്തികളുടെ ആക്രമണം. 26 പേര്‍ക്ക് പരിക്കേറ്റുവെന്ന് വിവരം. വിമാനത്താവളത്തിലെ അറൈവല്‍ ഹാളിനോട് ചേര്‍ന്നാണ് ആക്രമണമുണ്ടായത്. പരിക്കേറ്റവരില്‍ വിദേശികളുമുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇന്ത്യക്കാരുമുണ്ടെന്നാണ് സൂചന.

സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ വിദേശികളായ ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റുണ്ടെന്ന് സൗദി സഖ്യസേന അറിയിച്ചു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. നിസാര പരിക്കുള്ളവര്‍ ആശുപത്രി വിട്ടു. ഏത് മിസൈലാണ് ആക്രമണത്തിന് ഉപയോഗിച്ചത് എന്ന് വ്യക്തമല്ല. ഇക്കാര്യം പരിശോധിച്ചുവരികയാണ്. കഴിഞ്ഞദിവസവും സമാനമായ മിസൈല്‍ ആക്രമണം യമന്‍ വിതമരുടെ ഭാഗത്ത് നിന്നുണ്ടായിരുന്നു. എന്നാല്‍ സൗദി സൈന്യം ആക്രമണം ചെറുത്ത് മിസൈല്‍ തകര്‍ത്തു. തൊട്ടുപിന്നാലെ ബുധനാഴ്ച പുലര്‍ച്ചെയാണ് പുതിയ സംഭവം. വിശദവിവരങ്ങള്‍....

 യമനിലെ ഹൂത്തി വിമതര്‍

യമനിലെ ഹൂത്തി വിമതര്‍

യമനിലെ ഹൂത്തി വിമതരാണ് മിസൈല്‍ ആക്രമണം നടത്തിയത്. 26 സാധാരണക്കാര്‍ക്ക് പരിക്കേറ്റുവെന്നാണ് ആദ്യ വിവരം. ഇവരില്‍ വിദേശികളുമുണ്ടെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇന്ത്യക്കാരുമുണ്ടെന്നാണ് സൂചന. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

 സ്ത്രീകളെയും കുട്ടികളെയും

സ്ത്രീകളെയും കുട്ടികളെയും

പരിക്കേറ്റ സ്ത്രീകളെയും കുട്ടികളെയും സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. അത്യാധുനിക മിസൈലുകള്‍ ഹൂത്തികളുടെ കൈവശമുണ്ട് എന്നതിന് തെളിവാണ് പുതിയ ആക്രമണം. ഇറാന്റെ സഹായത്തോടെയാണ് ഷിയാ വിഭാഗമായ ഹൂത്തികളുടെ ആക്രമണമെന്ന് സൗദി സഖ്യം ആരോപിക്കുന്നു.

ക്രൂയിസ് മിസൈല്‍ ഉപയോഗിച്ചു

ക്രൂയിസ് മിസൈല്‍ ഉപയോഗിച്ചു

ക്രൂയിസ് മിസൈല്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള യമനിലെ അല്‍ മസീറ ടിവി റിപ്പോര്‍ട്ട് ചെയ്തു. യമനില്‍ ശക്തമായ സ്വാധീനമുള്ള വിമത വിഭാഗമാണ് ഹൂത്തികള്‍. തലസ്ഥാനമായ സന്‍ആ ഇവരുടെ നിയന്ത്രണത്തിലാണ്.

ഖമീസ് മുഷൈത്തില്‍ ആക്രമണശ്രമം

ഖമീസ് മുഷൈത്തില്‍ ആക്രമണശ്രമം

തിങ്കളാഴ്ച ഖമീസ് മുഷൈത്തില്‍ രണ്ട് ആക്രമണ ശ്രമം നടന്നിരുന്നു. ഡ്രോണുകള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. ഇവ രണ്ടും സൗദി സൈന്യത്തിന്റെ മിസൈല്‍ പ്രതിരോധ സംവിധാനം ആകാശത്ത് വച്ചുതന്നെ തകര്‍ക്കുകയായിരുന്നു. കാര്യമായ നാശനഷ്ടങ്ങളുണ്ടായിരുന്നില്ല. മണിക്കൂറുകള്‍ പിന്നിടുമ്പോഴാണ് അബഹയില്‍ ആക്രമണമുണ്ടാത്.

യമനില്‍ ആക്രമണം ശക്തം

യമനില്‍ ആക്രമണം ശക്തം

ഖമീസ് മുഷൈത്തിലെ കിങ് ഖാലിദ് വ്യോമതാവളമായിരുന്നു തിങ്കളാഴ്ച ഹൂത്തികള്‍ ലക്ഷ്യമിട്ടത്. ഹൂത്തികള്‍ക്ക് നേരെ സൗദി സഖ്യസേന യമനില്‍ ആക്രമണം ശക്തമാക്കിയതിന് പിന്നാലെയാണ് സൗദിക്ക് നേരെ മിസൈല്‍ ആക്രമണം തുടര്‍ച്ചയായിരിക്കുന്നത്. യമനിലെ ഹജ്ജ പ്രവിശ്യയിലാണ് സൗദി സൈന്യം ആക്രമണം നടത്തുന്നത്.

 സഖ്യസേനയുടെ പ്രതികരണം

സഖ്യസേനയുടെ പ്രതികരണം

പൊതുജനങ്ങളുള്ള പ്രദേശങ്ങള്‍ ഹൂത്തികള്‍ ആക്രമിക്കുന്നത് ഏറെ ആശങ്കപ്പെടുത്തുന്നതാണ്. അതിര്‍ത്തിയിലാണ് സാധാരണ ഹൂത്തികളുടെ ആക്രമണങ്ങളും തിരിച്ചടിയും സംഭവിക്കാറ്. ഇറാന്‍ പിന്തുണ ഹൂത്തികള്‍ക്കുണ്ട് എന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണമെന്ന് കേണല്‍ തുര്‍ക്കി അല്‍ മാലികി പറഞ്ഞു.

ആയിരക്കണക്കിന് ആളുകള്‍

ആയിരക്കണക്കിന് ആളുകള്‍

ആയിരക്കണക്കിന് ആളുകള്‍ വരികയും തിരിച്ചുപോകുകയും ചെയ്യുന്ന വിമാനത്താവളത്തിലെ ഹാളിലാണ് ആക്രമണമുണ്ടായത്. ഇവിടെ നിന്ന് 125 കിലോമീറ്റര്‍ അകലെയാണ് യമന്‍ അതിര്‍ത്തി. അക്രമികള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന് കേണല്‍ തുര്‍ക്കി അല്‍മാലികി പറഞ്ഞു.

ബുധനാഴ്ച പുലര്‍ച്ചെ രണ്ടുമണിക്ക്

ബുധനാഴ്ച പുലര്‍ച്ചെ രണ്ടുമണിക്ക്

ബുധനാഴ്ച പുലര്‍ച്ചെ രണ്ടുമണിക്കാണ് ആക്രമണമുണ്ടായത്. 18 പേരുടെ പരിക്ക് അത്ര ഗുരുതരമല്ല. ഏത് തരണത്തിലുള്ള മിസൈലാണ് ആക്രമണത്തിന് ഉപയോഗിച്ചത് എന്ന് സൗദി സൈന്യം പരിശോധിച്ചുവരികയാണ്. ഇറാന്റെ സഹായമില്ലാതെ ഇത്തരം ആക്രമണം ഒരിക്കലും നടക്കില്ലെന്നാണ് കേണല്‍ തുര്‍ക്കി പറയുന്നത്.

എണ്ണക്കപ്പലും എണ്ണ കേന്ദ്രങ്ങളും

എണ്ണക്കപ്പലും എണ്ണ കേന്ദ്രങ്ങളും

കഴിഞ്ഞ മാസം സൗദിയുടെ എണ്ണക്കപ്പലും എണ്ണ കേന്ദ്രങ്ങളും ആക്രമിക്കപ്പെട്ടിരുന്നു. യുഎഇയിലെ ഫുജൈറ തീരത്ത് വച്ചാണ് എണ്ണക്കപ്പല്‍ ആക്രമിക്കപ്പെട്ടത്. എന്നാല്‍ ആരാണ് ആക്രമണം നടത്തിയത് എന്ന് വ്യക്തമായിരുന്നില്ല. ഇറാനാണ് സംഭവത്തിന് പിന്നിലെന്ന് സൗദി സഖ്യവും അമേരിക്കയും ആരോപിച്ചിരുന്നു.

യുഎഇയുടെ പ്രതികരണം

യുഎഇയുടെ പ്രതികരണം

ഫുജൈറ തീരത്ത് നാല് കപ്പലുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായതെന്നാണ് യുഎഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. യാത്രാ കപ്പലുകളാണ് ആക്രമിക്കപ്പെട്ടതെന്നും അവര്‍ സ്ഥിരീകരിച്ചു. എന്നാല്‍ കപ്പലുകള്‍ക്കോ കപ്പലിലുണ്ടായിരുന്നവര്‍ക്കോ പരിക്കില്ല എന്നായിരുന്നു മന്ത്രാലയത്തിന്റെ വിശദീകരണം. ഗുരുതരമായ സംഭവമാണ് നടന്നതെന്ന് യുഎഇ പറയുന്നു.

 സൗദി മന്ത്രി പറഞ്ഞത്

സൗദി മന്ത്രി പറഞ്ഞത്

യുഎഇ തീരത്ത് ആക്രമിക്കപ്പെട്ടതില്‍ തങ്ങളുടെ രണ്ട് എണ്ണകപ്പലുകളുണ്ടെന്നാണ് സൗദി ഊര്‍ജ വകുപ്പ് മന്ത്രി പറഞ്ഞത്. കപ്പലുകള്‍ക്ക് കേടുകള്‍ സംഭവിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. ജലസുരക്ഷ നഷ്ടപ്പെടുത്തുന്ന ശക്തികളെ വെറുതെവിടില്ലെന്ന് ജിസിസി സെക്രട്ടറി ജനറല്‍ ഡോ. അബ്ദുല്‍ ലത്തീഫ് റാഷിദ് അല്‍ സയാനി മുന്നറിയിപ്പ് നല്‍കിയിരുന്നു.

English summary
Houthi missile attack on Saudi Arabia's Abha airport, Wounds 26 include Indian
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X