Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെങ്കടലില്‍ മറുമരുന്നിന് സാധ്യത; ഇന്ത്യയ്ക്ക് മുമ്പില്‍ ഈ 3 വഴികള്‍... എണ്ണ വില ഉയരുമെന്ന് ആശങ്ക

ദുബായ്: ഇസ്രായേലിനെതിരായ നീക്കത്തിന്റെ ഭാഗമായി ചെങ്കടലില്‍ യമനിലെ ഹൂതികള്‍ നടത്തുന്ന ആക്രമണം അമേരിക്കയെയും സഖ്യകക്ഷികളെയും വെട്ടിലാക്കുന്നു. ഇസ്രായേലിലേക്ക് പോകുന്നതും തിരിച്ചുവരുന്നതുമായ എല്ലാ ചരക്കു കപ്പലുകളും ആക്രമിക്കുമെന്നാണ് ഹൂതികളുടെ പ്രഖ്യാപനം. ആഴ്ചകള്‍ക്കിടെ നിരവധി കപ്പലുകള്‍ ഹൂതികളുടെ ചൂടറിയുകയും ചെയ്തു.

ചെങ്കടല്‍ സഖ്യം രൂപീകരിച്ച് ഹൂതികളെ വിരട്ടാനുള്ള അമേരിക്കയുടെ ശ്രമം ഫലം കണ്ടിട്ടില്ല. എന്തു വന്നാലും ഇസ്രായേലിനെ പാഠംപഠിപ്പിക്കുമെന്നാണ് ഹൂതികളുടെ നിലപാട്. ഇതോടെ ചെങ്കടല്‍ സഖ്യത്തിലെ ചില രാജ്യങ്ങള്‍ പിന്നാക്കം പോയിട്ടുണ്ട്. ഹൂതികളോട് കളിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്ന് സൗദി അറേബ്യ മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്.

red-sea

അമേരിക്കന്‍ മുന്‍കൈയ്യെടുത്ത് രൂപീകരിച്ച സഖ്യത്തില്‍ സൗദി അറേബ്യയും യുഎഇയുമില്ല എന്നതാണ് ശ്രദ്ധേയം. ബഹ്‌റൈന്‍ മാത്രമാണ് ജിസിസിയില്‍ നിന്ന് ഈ സഖ്യത്തിന്റെ ഭാഗമായുള്ളത്. സൗദി അറേബ്യയും യുഎഇയും ഏറെ കാലം യമനില്‍ ഹൂതികളുമായി പോരടിച്ചിരുന്നു. പതിനാരിയങ്ങള്‍ കൊല്ലപ്പെട്ടു എന്നല്ലാതെ ഹൂതികളെ പരാജയപ്പെടുത്താനായില്ല.

സാമ്പത്തികമായി ഇസ്രായേലിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് ഹൂതികള്‍ ചെയ്യുന്നത്. ഗാസക്കെതിരായ ആക്രമണവും ഉപരോധവും പിന്‍വലിക്കാന്‍ ഇസ്രായേലിനെ നിര്‍ബന്ധിക്കുകയാണ് ഹൂതികള്‍. വഴങ്ങിയില്ലെങ്കില്‍ ഇസ്രായേലിലോക്കുള്ള ചരക്കു കപ്പല്‍ ആക്രമിക്കുമെന്നാണ് ഭീഷണി. എന്നാല്‍ മറ്റു കപ്പലുകളെ ആക്രമിക്കില്ലെന്നും ഹൂതികള്‍ പറയുന്നു. പക്ഷേ, മറ്റു കപ്പലുകളും ഹൂതികള്‍ ആക്രമിക്കുന്നു എന്നാണ് അമേരിക്കയുടെ ആരോപണം.

ലോകത്തെ കടല്‍ ചരക്കുപാതയുടെ പ്രധാന വഴിയാണ് ചെങ്കടല്‍. ഏഷ്യയില്‍ നിന്ന് ചെങ്കടല്‍ വഴി സൂയസ് കനാലിലേക്കും അതുവഴി യൂറോപ്പിലേക്കുമുള്ള എളുപ്പവഴി ചരക്കു കപ്പലുകള്‍ക്ക് വലിയ ആശ്വാസമാണ്. യമനോട് ചേര്‍ന്ന ബാബുല്‍ മന്തിബ് വഴിയാണ് എല്ലാ കപ്പലുകളും പോകുന്നത്. ഇവിടെയാണ് ഹൂതികള്‍ ഭീഷണി മുഴക്കുകയും കപ്പലുകള്‍ ആക്രമിക്കുകയും ചെയ്യുന്നത്.

ഇസ്രായേലിനെതിരായ പോരാട്ടത്തിന് യമനിലെ കൂടുതല്‍ യുവാക്കള്‍ ഹൂതികള്‍ക്കൊപ്പം ചേര്‍ന്നതും അമേരിക്കന്‍ സഖ്യത്തെ അസ്വസ്ഥമാക്കുന്നു. നിരവധി കപ്പലുകള്‍ സര്‍വീസ് നിര്‍ത്തി. ഏറ്റവും ഒടുവില്‍ ഇന്ത്യയില്‍ നിന്നുള്ള രണ്ട് കപ്പലുകള്‍ ആക്രമിക്കപ്പെട്ടു എന്ന വിവരമാണുള്ളത്. റഷ്യയില്‍ നിന്ന് കുറഞ്ഞ വിലയില്‍ എണ്ണ ലഭിക്കാന്‍ തുടങ്ങിയതോടെ ഇന്ത്യ ചെങ്കടല്‍ പാത വളരെ അധികമായി ഉപയോഗിക്കുന്നുണ്ട്. ഈ വഴി അടഞ്ഞാല്‍ ഇന്ത്യയ്ക്ക് തിരിച്ചടിയാകും.

പ്രതിവര്‍ഷം 20000 കോടി ഡോളറിന്റെ വ്യാപാരം സൂയസ് കനാല്‍ വഴി ഇന്ത്യ നടത്തുന്നുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകള്‍. ഇന്ത്യയുടെ വ്യാപാരത്തിന് വേണ്ടി ഈജിപ്ത് ചില ഇളവുകള്‍ നല്‍കിയിട്ടുമുണ്ടത്രെ. റഷ്യയിലെ വ്‌ളാദിവോസ്‌തോക് തുറമുഖത്ത് നിന്ന് ചെന്നൈയിലേക്ക് എണ്ണ എത്തിക്കുന്ന ചര്‍ച്ചകളും നടക്കുകയാണ്. ഇതിനിടെയാണ് കപ്പലുകള്‍ ആക്രമിക്കപ്പെടുന്നത്.

ചെങ്കടല്‍ പാത ഒഴിവാക്കിയാല്‍ ആഫ്രിക്ക വഴിയുള്ള വളഞ്ഞ വഴിയാണ് ആശ്രയം. അതാകട്ടെ വലിയ ചെലവുമാണ്. ഈ സാഹചര്യത്തില്‍ സുരക്ഷിത പാത ഒരുക്കാന്‍ ഇന്ത്യ ശ്രമിക്കാനുള്ള സാധ്യതയുമുണ്ട്. ഇറാന്‍ വഴി ഹൂതികളുമായി ചര്‍ച്ച നടത്തുക, സൈനിക നീക്കം നടത്തുക, മേഖല ശാന്തമാകുംവരെ സംയമനം പാലിക്കുക എന്നീ വഴികളാണ് ഇന്ത്യയുടെ മുന്നിലുള്ളത്. ഇറാനുമായുള്ള സൗഹൃദം ഇന്ത്യ ഉപയോഗപ്പെടുത്താനാണ് കൂടുതല്‍ സാധ്യത.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+