കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇയെ തകര്‍ക്കാന്‍ ഹൂത്തികള്‍; അബുദാബിയും ദുബായും ആക്രമിക്കുമെന്ന് മുന്നറിയിപ്പ്

Google Oneindia Malayalam News

ദുബായ്: സൗദിയിലെ അരാംകോയുടെ എണ്ണ കേന്ദ്രങ്ങള്‍ ആക്രമിച്ചതിന് പിന്നാലെ യുഎഇയെ ലക്ഷ്യമിട്ട് യമനിലെ ഹൂത്തികള്‍. അടുത്ത ലക്ഷ്യം യുഎഇ ആണെന്ന് ഹൂത്തികളുടെ സൈനിക വക്താവ് പറഞ്ഞു. ദുബായിലും അബുദാബിയും ആക്രമിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അരാംകോ കേന്ദ്രങ്ങള്‍ ആക്രമിച്ചതിന് പിന്നാലെ ഹൂത്തികള്‍ അവകാശവാദം ഉന്നയിച്ചിരുന്നു.

എന്നാല്‍ സൗദി കഴിഞ്ഞദിവസം പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം ആക്രമണത്തിന് പിന്നില്‍ ഹൂത്തികളല്ല, ഇറാനാണ്. ഇറാന്‍ ഇക്കാര്യം നിഷേധിക്കുകയും സൗദിയോട് തെളിവുകള്‍ പുറത്തുവിടാന്‍ ആവശ്യപ്പെടുകയും ചെയ്തിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് യുഎഇ ആക്രമിക്കുമെന്ന ഹൂത്തികളുടെ മുന്നറിയിപ്പ്. ഇറാന്റെ പിന്തുണയുണ്ടെങ്കില്‍ ഹൂത്തികള്‍ക്ക് യുഎഇ ആക്രമിക്കാന്‍ വലിയ പ്രയാസമുണ്ടാകില്ലെന്നാണ് നിരീക്ഷകര്‍ പറയുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ.....

സൗദിയെ ആക്രമിക്കുന്നത് പോലെ

സൗദിയെ ആക്രമിക്കുന്നത് പോലെ

യമനില്‍ സൗദി സഖ്യത്തിന്റെ ഭാഗം ചേര്‍ന്ന് യുദ്ധം ചെയ്യുന്ന അറബ് രാജ്യമാണ് യുഎഇ. അതുകൊണ്ടുതന്നെ സൗദിയെ ആക്രമിക്കുന്നത് പോലെ യുഎഇയെയും ഇനി ആക്രമിക്കുമെന്നാണ് ഹൂത്തി സൈനിക വക്താവ് യഹിയ സരിയ ഭീഷണി മുഴക്കുന്നത്. പ്രധാന നഗരങ്ങള്‍ ആക്രമിക്കുമെന്നാണ് ഭീഷണി.

ദുബായിയും അബൂദാബിയും

ദുബായിയും അബൂദാബിയും

യുഎഇയിലെ പ്രധാന നഗരങ്ങളായ ദുബായിയും അബൂദാബിയും ആക്രമിക്കുമെന്നാണ് യഹിയ സരിയ മുന്നറിയിപ്പ് നല്‍കുന്നത്. ഏത് സമയവും ആക്രമണം പ്രതീക്ഷിക്കാമെന്നും ഇയാള്‍ പറയുന്നു. യമനില്‍ നിന്ന് പിന്‍മാറിയാല്‍ യുഎഇക്ക് സമാധാനമുണ്ടാകുമെന്നും യഹിയ പറഞ്ഞു.

സമാധാനം വേണോ

സമാധാനം വേണോ

നിങ്ങള്‍ക്ക് സമാധാനം വേണോ, നിങ്ങളുടെ പ്രധാന നഗരങ്ങളും തന്ത്രപ്രധാന കേന്ദ്രങ്ങളും സുരക്ഷിതമായിരിക്കണം എന്ന് കരുതുന്നുണ്ടോ? ചില്ലു കൊട്ടാരങ്ങള്‍ തകര്‍ക്കപ്പെടരുത് എന്ന് നിര്‍ബന്ധമുണ്ടോ? എങ്കില്‍ നിങ്ങള്‍ യമനെ വിട്ടേക്കുക.- ഇതായിരുന്നു യഹിയ സരിയയുടെ വാക്കുകള്‍.

ആക്രമണം മുന്നറിയിപ്പാണ്

ആക്രമണം മുന്നറിയിപ്പാണ്

സൗദിയിലെ ആക്രമണം മുന്നറിയിപ്പാണ്. തങ്ങളെ ആക്രമിച്ചാല്‍ എങ്ങനെ തിരിച്ചടിക്കുമെന്നതിന്റെ മുന്നറിയിപ്പ്. സൗദിയിലെ അരാംകോ കേന്ദ്രത്തില്‍ ആക്രമണം നടത്തിയ ദൃശ്യങ്ങളും ഇയാള്‍ പുറത്തുവിട്ടു. സൗദിയും അമേരിക്കയും പറഞ്ഞതിനേക്കാള്‍ ഭയാനകമാണ് തങ്ങള്‍ നടത്തിയ ആക്രമണമെന്നും ഹൂത്തി വക്താവ് യഹിയ സരിയ അവകാശപ്പെട്ടു.

700 കിലോമീറ്റര്‍ അകലെ നിന്ന്

700 കിലോമീറ്റര്‍ അകലെ നിന്ന്

700 കിലോമീറ്റര്‍ അകലെ നിന്നാണ് തങ്ങള്‍ സൗദിയിലേക്ക് ആക്രമണം നടത്തിയത്. 12 മണിക്കൂറോളം അരാംകോ കേന്ദ്രത്തില്‍ തീപ്പിടുത്തമുണ്ടായി. സൗദിയിലെ ഉദ്യോഗസ്ഥര്‍ക്ക് അത് നിയനന്ത്രിക്കാന്‍ സാധിച്ചില്ല. നഷ്ടം വളരെ കൂടുതലാണെന്നും ഹൂത്തി സൈനിക വക്താവ് യഹിയ സരിയ അവകാശപ്പെട്ടു.

സൗദിയെ ഇറാന്‍ ആക്രമിച്ചത് ആയത്തുല്ലയുടെ അനുമതിയോടെ; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്, റൂഹാനി എത്തില്ല

ഒരു തവണ കൂടി സംഭവിച്ചിരുന്നെങ്കില്‍... പാകിസ്താനെ മന്‍മോഹന്‍ നശിപ്പിക്കുമായിരുന്നു, വെളിപ്പെടുത്തല്‍

English summary
Houthi rebels threatened to hit major cities in the UAE
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X