സൗദി അറേബ്യയില്‍ ഹൂത്തികളുടെ മിസൈല്‍ ആക്രമണം; അബഹയില്‍ വിമാനം കത്തി
റിയാദ്: സൗദി അറേബ്യയിലെ അബഹയില്‍ ഹൂത്തി വിമതര്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ വിമാനം കത്തി. യാത്രാ വിമാനമാണ് കത്തിയത്. വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ട വിമാനത്തിന് ആക്രമണത്തെ തുടര്‍ന്ന് തീപ്പിടിക്കുകയായിരുന്നു. തീ നിയന്ത്രണവിധേയമാക്കിയതെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സൗദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യമനിലെ ഭൂരിഭാഗം പ്രദേശങ്ങളും നിയന്ത്രണത്തിലാക്കിയ ഷിയാ വിഭാഗമാണ് ഹൂത്തി വിമതര്‍. ഇവര്‍ക്ക് ഇറാന്റെ പിന്തുണയുണ്ട് എന്നാണ് സൗദിയുടെയും സഖ്യകക്ഷികളുടെയും ആരോപണം.

അടുത്തിടെ നിരവധി ആക്രമണങ്ങള്‍ സൗദിക്ക് നേരെ ഹൂത്തികള്‍ നടത്തിയിരുന്നു. റിയാദിനെ ലക്ഷ്യമിട്ടും മിസൈലുകള്‍ എത്തി. എന്നാല്‍ മിസൈലുകള്‍ ലക്ഷ്യം കാണുന്നതിന് മുമ്പ് തന്നെ സൗദി സൈന്യം തകര്‍ക്കുകയാണ് പതിവ്. ഇന്നുണ്ടായ ആക്രമണം അബഹ വിമാനത്താവളത്തെ ലക്ഷ്യമിട്ടായിരുന്നു. യമന്‍ അതിര്‍ത്തിയില്‍ നിന്ന് 120 കിലോമീറ്റര്‍ മാത്രം അകലെയാണ് അബഹ വിമാനത്താവളം. അതുകൊണ്ടുതന്നെ പലപ്പോഴും ഈ വിമാനത്താവളത്തിന് നേരെ ആക്രമണമുണ്ടായിട്ടുണ്ട്. ഹൂത്തികള്‍ ഇതിനോട് പ്രതികരിച്ചിട്ടില്ല.
ഇന്ന് അതിരാവിലെ സൗദിയെ ലക്ഷ്യമിട്ട് രണ്ട് ഡ്രോണുകള്‍ ഹൂത്തികള്‍ തൊടുത്തുവിട്ടിരുന്നു. ഇവ രണ്ടും സൗദി സഖ്യസേന തകര്‍ത്തു. പിന്നാലെയാണ് അബഹ വിമാനത്താവളത്തിന് നേരെ ആക്രമണമുണ്ടായതത്രെ. കഴിഞ്ഞ ഞായറാഴ്ചയും തിങ്കളാഴ്ചയും സൗദിയിലേക്ക് മിസൈല്‍ ആക്രമണം നടത്തിയിരുന്നു ഹൂത്തികള്‍. 2015ല്‍ തുടങ്ങിയ യമന്‍ യുദ്ധമാണ് ഹൂത്തികള്‍ സൗദിയിലേക്ക് ആക്രമണം നടത്താന്‍ കാരണം. യുദ്ധം ഇപ്പോഴും തുടരുകയാണ്. യമനില്‍ സമാധാന ശ്രമങ്ങള്‍ സൗദിയും യുഎന്നും നടത്തുന്നുണ്ട്. ലോകത്ത് കടുത്ത ദാരിദ്ര്യം അനുഭവിക്കുന്ന രാജ്യങ്ങളിലൊന്നാണ് യമന്‍. യുദ്ധം കാരണം ഇവിടേക്കുള്ള സഹായ വസ്തുക്കള്‍ എത്തിക്കാനും പ്രയാസം നേരിടുന്നുണ്ട്.
-
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
'കവലച്ചട്ടമ്പികൾക്ക്’ സഭയുടെ മറുപടി; ‘കലിപ്പ് തീരാതെ’ ഫാരിസ് അബൂബക്കറിന്റെ വാപ്പാക്ക് വിളിച്ച് പിസി ജോർജ് -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
വിജയ്ക്ക് വീണ്ടും തിരിച്ചടി; മുസ്ലിം മക്കള്‍ കഴകം പിന്തുണ പിന്‍വലിച്ചു, ആരും വോട്ട് ചെയ്യരുത് എന്ന് ആവശ്യം -
യുഎഇ നിവാസികൾ ജാഗ്രത പാലിക്കണം; അബുദാബിയിലും ദുബായിലും കനത്ത മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട്












Click it and Unblock the Notifications