കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സനായില്‍ നിന്ന് മിസൈല്‍ തൊടുത്ത് ഹൂത്തികള്‍... സൗദിക്ക് മുന്നറിയിപ്പ്, പുതിയ ആക്രമണമോ?

Google Oneindia Malayalam News

റിയാദ്: യെമന്‍ വിമതരായ ഹൂത്തികള്‍ സൗദി അറേബ്യക്കെതിരെ കടുത്ത പ്രകോപനവുമായി രംഗത്ത്. രണ്ട് മിസൈലുകല്‍ ഇവര്‍ വിക്ഷേപിച്ചിരിക്കുകയാണ്. നേരത്തെ സൗദിക്കെതിരെ പുതിയ ആക്രമണങ്ങള്‍ക്ക് തയ്യാറെടുക്കുന്നതായി ഹൂത്തികള്‍ പറഞ്ഞിരുന്നു. ഇതിന്റെ തുടക്കമാണ് ഇതെന്നാണ് സൂചന. അതേസമയം സൗദി ഹൂത്തികളുടെ മിസൈല്‍ വിക്ഷേപത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

രണ്ട് സമാധാന ചര്‍ച്ചകളെ ഇത് ബാധിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. ഇറാനുമായി പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പുതിയ പ്രകോപനത്തിന്റെ പശ്ചാത്തലത്തില്‍ ഇത് തകിടം മറിയാനാണ് സാധ്യത. മറ്റൊന്ന് ഹൂത്തികളുമായുള്ള സമാധാന ചര്‍ച്ചയാണ്. യെമനില്‍ ഭാഗികമായി പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ അടക്കം സൗദി പുനപ്പരിശോധിക്കാനുള്ള സാധ്യതയാണ് ഉള്ളത്.

മിസൈല്‍ പ്രകോപനം

മിസൈല്‍ പ്രകോപനം

ഹൂത്തികള്‍ സനായില്‍ നിന്ന് രണ്ട് ബാലിസ്റ്റിക് മിസൈലുകളാണ് തൊടുത്തത്. ഇത് പശ്ചിമ സാദയില്‍ പതിച്ചെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ദീര്‍ഘദൂര മിസൈലുകളാണ് ഇവയെന്നാണ് സൂചന. യെമനില്‍ നിന്ന് ഏത് നിമിഷവും സൗദിയെ ആക്രമിക്കാന്‍ സജ്ജമാണെന്ന സൂചന കൂടിയാണ് ഹൂത്തികള്‍ നല്‍കുന്നത്. കഴിഞ്ഞ ദിവസം ഇറാന്റെ സഹായം ഹൂത്തികള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഇറാനിയന്‍ സൈനിക വക്താവ് തന്നെ പറഞ്ഞിരുന്നു. ഇതോടെ സംഘര്‍ഷം സൗദിയും ഇറാനും തമ്മിലുള്ള രീതിയിലേക്ക് മാറുമെന്നാണ് സൂചന.

സമാധാന ശ്രമം തകരും

സമാധാന ശ്രമം തകരും

ഗള്‍ഫ് മേഖലയില്‍ സംഘര്‍ഷം ഇല്ലാതാക്കാന്‍ സൗദി അറേബ്യയും ഇറാനും തമ്മില്‍ അനൗദ്യോഗിക ചര്‍ച്ച നടക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സൗദി ഇറാഖിനോടും പാകിസ്താനോടും ഇറാനുമായി ചര്‍ച്ച നടത്താന്‍ ആവശ്യപ്പെട്ടെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സൗദിയിലെ അരാംകോയ്‌ക്കെതിരെ ഹൂത്തികള്‍ നടത്തിയ ആക്രമണം ശരിക്കും സൗദിയെ ഞെട്ടിച്ചിരുന്നു. അന്താരാഷ്ട്ര തലത്തില്‍ സൗദിക്ക് നാണക്കേടുണ്ടാക്കിയ സംഭവം കൂടിയാണിത്. അതേസമയം ഹൂത്തികളുടെ പ്രകോപനം ഈ ചര്‍ച്ചയെയും ഇല്ലാതാക്കും.

ഹൂത്തികളുടെ ലക്ഷ്യം

ഹൂത്തികളുടെ ലക്ഷ്യം

യെമനില്‍ നിന്ന് പൂര്‍ണമായും സൗദിയെ തുരത്തുകയാണ് ആക്രമണം കൊണ്ട് സൗദി ലക്ഷ്യമിടുന്നത്. സ്വന്തം ഭൂമിയില്‍ വരാന്‍ തുടങ്ങിയ നാശനഷ്ടങ്ങള്‍ കാരണം യെമനില്‍ നിന്ന് സൗദി പിന്തിരിയാന്‍ ഒരുങ്ങുന്നതായിട്ടാണ് റിപ്പോര്‍ട്ട്. അമേരിക്ക സൗദി സഖ്യത്തിനുള്ള സൈനിക സഹായം ഒഴിവാക്കിയതാണ് സമാധാന ചര്‍ച്ചകള്‍ക്ക് പിന്നിലെ കാരണം. എന്നാല്‍ സൗദിയുടെ ഔദ്യോഗിക കേന്ദ്രങ്ങള്‍ക്കെതിരെ ആക്രമണം നടത്താനാണ് ഹൂത്തികള്‍ ഒരുങ്ങുന്നത്. കഴിഞ്ഞ ദിവസം തകര്‍ന്ന എണ്ണ ശുദ്ധീകരണ ശാലകള്‍ സൗദി വീണ്ടും തുറന്നത്. ഇനിയൊരു ആക്രമണം സൗദിയുടെ സമ്പദ് മേഖലയ്ക്ക് വലിയ തിരിച്ചടിയാവും.

അമേരിക്ക പിന്‍മാറുന്നു

അമേരിക്ക പിന്‍മാറുന്നു

സൗദിയില്‍ നടന്ന ആക്രമണങ്ങളിലൊന്നും അമേരിക്കയില്‍ നിന്ന് ശക്തമായ പ്രസ്താവനകള്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ട് ഹൂത്തികളുമായി ഇനിയൊരു പോരാട്ടം സൗദി ആഗ്രഹിക്കുന്നില്ല. ഇറാനില്‍ നിന്ന് ആണവായുധങ്ങള്‍ അടക്കം ഹൂത്തികള്‍ക്ക് ലഭിക്കുന്നുണ്ട്. ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ സൗദിയെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ട്. അതേസമയം അമേരിക്കയില്‍ നിന്നുള്ള ഉപരോധം തങ്ങളുടെ സാമ്പത്തിക മേഖലയെ തകര്‍ക്കുന്നതിന്റെ എല്ലാ കലിപ്പും ഇറാന് സൗദിയോടുണ്ട്. ഇതറിഞ്ഞ് സൗദി അമേരിക്കയുമായുള്ള അടുപ്പം കുറയ്ക്കാനും ഒരുങ്ങിയേക്കും.

യെമനില്‍ വെടിനിര്‍ത്തല്‍?

യെമനില്‍ വെടിനിര്‍ത്തല്‍?

യെമനില്‍ സൗദി വൈകാതെ തന്നെ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന. വലിയ സൈനിക സാമ്പത്തിക നഷ്ടം യെമനിലെ പോരാട്ടം കാരണം നഷ്ടമാകുന്നുവെന്നാണ് മുഹമ്മദ് ബിന്‍ സല്‍മാന്റെ വിലയിരുത്തല്‍. അതേസമയം ഖഷോഗി വധം മുതല്‍ സൗദി അരാംകോ ആക്രമണം വരെയുള്ള കാര്യങ്ങളില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ സൗദിയില്‍ വന്‍ വിമര്‍ശനം നേരിട്ട് കൊണ്ടിരിക്കുകയാണ്. പ്രതിഷേധങ്ങളെ ഇല്ലാതാക്കാന്‍ സമാധാന ശ്രമം അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞെന്നാണ് സൂചന.

ഹൂത്തികള്‍ പിന്നോക്കം പോവുമോ?

ഹൂത്തികള്‍ പിന്നോക്കം പോവുമോ?

സൗദിക്കെതിരെ തുറന്ന ആക്രമണമാണ് നടത്താന്‍ പോകുന്നതെന്നാണ് ഹൂത്തികളുടെ വിശദീകരണം. അതേസമയം തന്നെ ഇറാന്‍ സൗദിയുമായി സമാധാന ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും പറയുന്നു. ഇതില്‍ ഏതിന്റെ പിന്നാലെ പോകണമെന്ന ആശയക്കുഴപ്പവും സൗദിക്കുണ്ട്. അതേസമയം പശ്ചിമേഷ്യ സംഘര്‍ഷ ഭൂമിയായാല്‍ അത് ഏഷ്യന്‍ വന്‍കരയെ മൊത്തത്തില്‍ ബാധിക്കും. കടുത്ത ഇന്ധന ക്ഷാമം ആഗോള വിപണിയിലുണ്ടാവും. സൗദിക്കെതിരെയുള്ള വന്‍ ആക്രമണത്തില്‍ നിന്ന് പിന്‍മാറുമോ എന്ന് ഹൂത്തികള്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

 സൗദിയെ തകര്‍ക്കാനുറച്ച് ഹൂത്തികള്‍.... പുതിയ ആക്രമണത്തിന് പദ്ധതി, വരാന്‍ പോകുന്നത് സര്‍വനാശം സൗദിയെ തകര്‍ക്കാനുറച്ച് ഹൂത്തികള്‍.... പുതിയ ആക്രമണത്തിന് പദ്ധതി, വരാന്‍ പോകുന്നത് സര്‍വനാശം

English summary
houthis fired 2 ballistic missiles from sanaa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X