കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയെ തകര്‍ക്കാനുറച്ച് ഹൂത്തികള്‍.... പുതിയ ആക്രമണത്തിന് പദ്ധതി, വരാന്‍ പോകുന്നത് സര്‍വനാശം

Google Oneindia Malayalam News

ദോഹ: യെമനിലെ സംഘര്‍ഷത്തില്‍ അയവ് വരില്ലെന്ന സൂചനയുമായി ഹൂത്തികള്‍. സൗദി അറേബ്യക്കെതിരെ അടുത്ത ഘട്ട ആക്രമണത്തിനാണ് വിമത സംഘം ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. സമാധാന ശ്രമങ്ങളില്‍ സൗദി ആത്മാര്‍ഥത കാണിക്കുന്നില്ലെന്നും ഇവര്‍ ആരോപിക്കുന്നു. അതേസമയം സൗദിയുടെ സൈനിക ക്യാമ്പുകളില്‍ ഹൂത്തികള്‍ നടത്തിയ ആക്രമണവും മുമ്പ് നടന്ന അരാംകോ ആക്രമണവും അടക്കം നിരവധി നാശനഷ്ടങ്ങളാണ് സൗദിക്ക് യെമന്‍ വിമതരില്‍ നിന്നുണ്ടായത്.

യെമനില്‍ സൈനിക നടപടി കുറയ്ക്കുന്ന കാര്യങ്ങളൊന്നും സൗദി തല്‍ക്കാലത്തേക്ക് പ്രഖ്യാപിച്ചിട്ടില്ല. സൗദിയിലെ എല്ലാ ആക്രമണങ്ങള്‍ക്കും സഹായം നല്‍കുന്നത് ഇറാനാണെന്ന് സൗദി ആരോപിക്കുന്നുണ്ട്. ഹൂത്തികള്‍ക്ക് ആയുധം എത്തിച്ച് നല്‍കുന്നത് ഇറാനാണെന്നാണ് സൗദി ആരോപിക്കുന്നത്. അതേസമയം യെമനില്‍ സമാധാന ശ്രമങ്ങള്‍ സൗദി നടത്തുന്നുണ്ടെങ്കിലും ഫലം കണ്ടിട്ടില്ലെന്നാണ് സൂചന.

ഹൂത്തികള്‍ ഒരുങ്ങുന്നു

ഹൂത്തികള്‍ ഒരുങ്ങുന്നു

സൗദിക്കെതിരെയുള്ള ആക്രമണം ഇരട്ടിയായി വര്‍ധിപ്പിക്കാനാണ് ഹൂത്തികള്‍ ഒരുങ്ങുന്നത്. യെമനില്‍ വെടിനിര്‍ത്തല്‍ അവസാനിപ്പിക്കാതെ തങ്ങള്‍ തിരിച്ചടി അവസാനിപ്പിക്കില്ലെന്നും ഹൂത്തികള്‍ വ്യക്തമാക്കി. വലിയ രീതിയിലുള്ള ഒരുക്കങ്ങള്‍ അണിയറയില്‍ ഒരുക്കുന്നുണ്ട്. ഇനി വരാനിരിക്കുന്ന ആക്രമണങ്ങള്‍ യാതൊരു വിധി നിയന്ത്രണങ്ങളുമില്ലാത്ത ശക്തിയേറിയതായിരിക്കും. അത് സൗദിയെ തകര്‍ക്കും. സമാധാന ശ്രമങ്ങള്‍ വിജയകരമായിട്ടില്ലെങ്കില്‍ അത് സംഭവിക്കുമെന്നും ഹൂത്തികളുടെ സുപ്രീം പൊളിറ്റിക്കല്‍ കൗണ്‍സില്‍ പറഞ്ഞു.

അത് ചെറിയ ആക്രമണം

അത് ചെറിയ ആക്രമണം

അരാംകോ ആക്രമണം വളരെ ചെറിതാണ്. സൗദിക്കുള്ള മുന്നറിയിപ്പാണ് ഇത്. ഹൂത്തികള്‍ക്ക് എത്രത്തോളം കെല്‍പ്പുണ്ടെന്ന് ഇത് കാണിച്ച് തന്നിരിക്കുകയാണ്. അതേസമയം യെമനില്‍ ഭാഗികമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച സൗദി അറേബ്യ അന്താരാഷ്ട്ര സമൂഹത്തെ വഞ്ചിക്കുകയാണെന്ന് ഹൂത്തി കൗണ്‍സില്‍ ആരോപിച്ചു. ഇപ്പോഴും സൗദിയുടെ വ്യോമാക്രമണം യെമനില്‍ നടക്കുന്നുണ്ടെന്നും കൗണ്‍സില്‍ പറഞ്ഞു. അതേസമയം അരാംകോ ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന വാദം സൗദി ആവര്‍ത്തിച്ചിട്ടുണ്ട്.

ഇറാന്റെ കുറ്റസമ്മതം

ഇറാന്റെ കുറ്റസമ്മതം

ഹൂത്തികള്‍ക്ക് സൈനിക സഹായം നല്‍കുന്നുണ്ടെന്ന് ഇറാന്‍ അപ്രതീക്ഷിതമായി സമ്മതിച്ചതാണ് അന്താരാഷ്ട്ര ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. ഹൂത്തികള്‍ ഉപദേശവും, ഇന്റലിജന്‍സ് സഹായവും നല്‍കുന്നുണ്ടെന്ന് ഇറാനിയന്‍ ചീഫ് ഓഫ് സ്റ്റാഫ് മേജര്‍ ജനറല്‍ മുഹമ്മദ് ബാഗേരിയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. സിറിയ, ഇറാഖ് മേഖലകളില്‍ ആയുധങ്ങളും മറ്റ് സൈനിക ഉപകരണങ്ങളും ഇറാനിയന്‍ സര്‍ക്കാരിന്റെ ആവശ്യപ്രകാരം എത്തിക്കാറുണ്ടെന്നും ബാഗേരി പറയുന്നു. അതേസമയം യെമനില്‍ എല്ലാ തരം സഹായങ്ങളും നിഷേധിക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മിസൈലുകള്‍ ലോഞ്ച് ചെയ്തില്ല

മിസൈലുകള്‍ ലോഞ്ച് ചെയ്തില്ല

യെമനിലേക്ക് മിസൈലുകള്‍ വര്‍ഷിച്ചെന്ന ആരോപണത്തെ ബാഗേരി തള്ളിയിട്ടുണ്ട്. ദീര്‍ഘദൂര മിസൈലുകള്‍ എങ്ങനെയാണ് ഇറാന്‍ യെമനിലേക്ക് എത്തിക്കുക. അവിടെ മരുന്നുകള്‍ പോലും എത്തിക്കാന്‍ സാധിക്കുന്നില്ല. അപ്പോഴാണ് മിസൈലുകള്‍ വര്‍ഷിക്കുന്നുവെന്ന അസംബന്ധ ആരോപണം വരുന്നതെന്നും ബാഗേരി പറഞ്ഞു. അതേസമയം ഇറാന്‍ റെവലൂഷണറി ഗാര്‍ഡ്‌സ് സാധാരണ രീതിയിലുള്ള സഹായങ്ങള്‍ മാത്രമാണ് ഹൂത്തികള്‍ക്ക് നല്‍കുന്നതെന്നും ബാഗേരി വ്യക്തമാക്കി.

മറുപടിയുമായി യെമന്‍

മറുപടിയുമായി യെമന്‍

യെമന്‍ വാര്‍ത്താവിതരണ മന്ത്രി മുവമ്മര്‍ അല്‍ ഇര്‍യാനി ഇറാനെതിരെ ര ംഗത്തെത്തിയിട്ടുണ്ട്. അന്താരാഷ്ട്ര സമൂഹം ഇറാന് മേല്‍ സമ്മര്‍ദം ശക്തമാക്കണമെന്നും, ഹൂത്തികള്‍ക്ക് സഹായം നല്‍കുന്ന രീതി അവസാനിപ്പിക്കാന്‍ നിര്‍ദേശിക്കണമെന്നും ഇര്‍യാനി ആവശ്യപ്പെട്ടു. ഇറാനിയന്‍ ഭരണകൂടമാണ് ഹൂത്തികളെ നിയന്ത്രിക്കുന്നത്. ബാലിസ്റ്റിക് മിസൈലുകള്‍, ഡ്രോണുകള്‍, മറ്റ് ആയുധങ്ങള്‍ എന്നിവ ഇറാന്‍ ഇവര്‍ക്ക് നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

എണ്ണശാലകള്‍ തുറന്നു

എണ്ണശാലകള്‍ തുറന്നു

ഹൂത്തികളുടെ ആക്രമണത്തെ തുടര്‍ന്ന് എണ്ണശുദ്ധീകരണ ശാലകള്‍ സൗദി വീണ്ടും തുറന്ന് പ്രവര്‍ത്തിപ്പിച്ചിരിക്കുകയാണ്. സൗദിയുടെ എണ്ണ ഉല്‍പ്പാദന ശേഷം 11.3 മില്യണ്‍ ബാരലായി ഉയര്‍ന്നിരിക്കുകയാണ്. അതേസമയം അരാംകോയില്‍ കൂടുതല്‍ നവീകരണത്തിന് സൗദി തയ്യാറെടുക്കുന്നതായിട്ടാണ് സൂചന. എന്നാല്‍ ഹൂത്തികള്‍ പുതിയ ആക്രമണത്തിന് തയ്യാറെടുക്കുന്ന സാഹചര്യത്തില്‍ സൗദി കൂടുതല്‍ ജാഗ്രത കാണിക്കേണ്ടി വരും. എണ്ണ ശുദ്ധീകരണ ശാലകള്‍ക്ക് കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തിയേക്കും.

അജിത് ഡോവല്‍ സൗദിയില്‍; ബിന്‍ സല്‍മാനുമായി രണ്ടു മണിക്കൂര്‍ ചര്‍ച്ച, പാക് നീക്കം പൊളിഞ്ഞുഅജിത് ഡോവല്‍ സൗദിയില്‍; ബിന്‍ സല്‍മാനുമായി രണ്ടു മണിക്കൂര്‍ ചര്‍ച്ച, പാക് നീക്കം പൊളിഞ്ഞു

English summary
houthis preparing new strikes on saudi arabia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X