കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി സഖ്യത്തിന്റെ അവകാശവാദം പൊള്ളയെന്ന് ഹൂത്തികള്‍; ഹുദൈദ വിമാനത്താവളം സുരക്ഷിതം

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ഹുദൈദ വിമാനത്താവളം സുരക്ഷിതം | Oneindia Malayalam

സനാ: പോരാട്ടം ശക്തിയാര്‍ജ്ജിച്ച യമനിലെ തന്ത്രപ്രധാനമായ ഹുദൈദ വിമാനത്താവളത്തിന്റെ നിയന്ത്രണം തങ്ങള്‍ കൈക്കലാക്കിയെന്ന സൗദി-യു.എ.ഇ സഖ്യസേനയുടെ അവകാശവാദം പൊള്ളയാണെന്ന് ഹൂത്തികള്‍. വിമാനത്താവളത്തിന്റെ നിയന്ത്രണം തങ്ങളുടെ കൈയില്‍ തന്നെയാണെന്ന് സൈനിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ ശറഫ് ലുഖ്മാന്‍ അറിയിച്ചു. സൗദി സഖ്യസൈന്യത്തെ ഹൂത്തി സൈന്യം വളഞ്ഞിട്ടിരിക്കുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. അവര്‍ക്ക് മുമ്പില്‍ ഒന്നുകില്‍ കീഴടങ്ങുകയോ അല്ലെങ്കില്‍ മരിക്കുകയോ മാത്രമാണ് മുന്നിലുള്ള പോംവഴിയെന്നും അദ്ദേഹം പറഞ്ഞു.

ഒരാഴ്ചയായി തുടരുന്ന ഏറ്റമുട്ടലിനു ശേഷം ഇറാന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹൂത്തി വിമതരില്‍ നിന്ന് വിമാനത്താവളം തങ്ങള്‍ പിടിച്ചെടുത്തതായി സൗദി കമാന്റര്‍ ബ്രിഗേഡിയര്‍ അബ്ദുല്‍ സലാം അല്‍ ശെഹി അവകാശപ്പെട്ടിരുന്നു.

news


വിമാനത്താവളത്തിന്റെ നിയന്ത്രണം തങ്ങള്‍ക്കു തന്നെയാണെന്നതിന് തെളിവായി വിമാനത്താവളത്തിന്റെ അകത്തുനിന്നുള്ള വീഡിയോ ഹൂത്തി നേതാവ് പുറത്തുവിട്ടിട്ടുണ്ട്. വിമാനത്താവളത്തിലേക്ക് മുന്നേറിയ സൗദി സഖ്യസേനയെ മിന്നലാക്രമണത്തിലൂടെ ഹൂത്തികള്‍ പരാജയപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് വിമാനത്താവളത്തില്‍ നിന്ന് എട്ട് കിലോമീറ്റര്‍ പിറകോട്ട് സൗദി സഖ്യത്തിന് നീങ്ങേണ്ടിവന്നതായും ഹൂത്തി വക്താവ് അറിയിച്ചു. പോരാട്ടത്തില്‍ സൗദി സഖ്യത്തിന്റെ 20 ടാങ്കുകള്‍ തകര്‍ന്നതായും 10 എണ്ണം പിടിച്ചെടുത്തതായും അദ്ദേഹം അവകാശപ്പെട്ടു.

ഒരാഴ്ചയായി തുടരുന്ന ആക്രമണങ്ങളില്‍ സിവിലിയന്‍മാരടക്കം 350ലേറെ പേര്‍ കൊല്ലപ്പെടുകയും പതിനായിരക്കണക്കിന് ആളുകള്‍ പലായനം ചെയ്യുകയും ചെയ്തിരുന്നു. പ്രധാന തുറമുഖ നഗരം കൂടിയായ ഹുദൈദയുടെ നിയന്ത്രണം നഷ്ടമാവുന്നത് ഹൂത്തികള്‍ക്ക് വലിയ തിരിച്ചടിയാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഹൂത്തികളുടെ ശക്തികേന്ദ്രമായ സനായിലുള്‍പ്പെടെ ആവശ്യമായ ഭക്ഷണ സാധനങ്ങളും മറ്റും ചെങ്കടല്‍ തീരത്തെ തുറമുഖം വഴി എത്തിക്കുന്നത് ഹൂദൈദയിലൂടെയാണ്.

English summary
Yemeni officials say the airport in the strategic port city of Hudaydah is still under the control of the Houthi Ansarullah movement, rejecting reports that the facility had fallen to the hands of Saudi-backed forces
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X