• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സൗദിയുടെ യുദ്ധക്കപ്പല്‍ മുക്കും എണ്ണ ടാങ്കറുകള്‍ തകര്‍ക്കും... ഞെട്ടിക്കുന്ന ഭീഷണിയുമായി ഹൂത്തികള്‍

  • By Desk

റിയാദ്: സൗദി അറേബ്യയ്‌ക്കെതിരെ ഭീഷണിയുമായി വീണ്ടും ഹൂത്തി വിമതര്‍. യെമനില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ ആക്രമണം നേരിടേണ്ടി വരും എന്നാണ് ഭീഷണി.

സൗദി രാജവംശത്തിന് 'ജൂത പാരമ്പര്യം'; വഹാബിസം എവിടെ നിന്ന്... അതിലും ജൂതരഹസ്യം? ഞെട്ടിപ്പിക്കുന്ന കഥകൾ

സൗദി അറേബ്യയുടെ യുദ്ധക്കപ്പലുകളും എണ്ണ ടാങ്കറുകളും ആക്രമിക്കും എന്നാണ് ഇപ്പോള്‍ ഹൂത്തി വിമതര്‍ ഭീഷണി മുഴക്കിയിരിക്കുന്നത്. എന്നാല്‍ അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തെ ഇത് ഒരു തരത്തിലും ബാധിക്കില്ലെന്നും അവര്‍ ഉറപ്പ് നല്‍കുന്നുണ്ട്.

സൗദിയില്‍ നിന്ന് വീണ്ടും ഞെട്ടിപ്പിക്കുന്ന വിവരം; മകന് വേണ്ടി സല്‍മാന്‍ രാജാവ് സ്ഥാനമൊഴിയില്ല

സൗദിയുടെ വിലക്കുകള്‍ യെമനില്‍ ലക്ഷങ്ങളുടെ ജീവനെടുക്കുന്നുണ്ട് എന്നാണ് ആരോപണം. കടുത്ത ക്ഷാമവും ദുരിതവും ആണ് ഇപ്പോള്‍ യമനില്‍ ഒരുപാട് പേര്‍ ഇതിനകം തന്നെ മരിച്ചിട്ടും ഉണ്ട്.

സൗദിയുടെ മാത്രമല്ല

സൗദിയുടെ മാത്രമല്ല

സൗദി അറേബ്യയുടെ കപ്പലുകള്‍ മാത്രമല്ല, സൗദി സഖ്യരാജ്യങ്ങളുടെ യുദ്ധക്കപ്പലുകളും കടലില്‍ മുക്കും എന്നാണ് ഹൂത്തികള്‍ ഭീഷണി മുഴക്കിയിരിക്കുന്നത്. എത്രയും പെട്ടെന്ന് വിലക്കുകള്‍ പിന്‍വലിക്കണം എന്നാണ് ആവശ്യം. യുദ്ധക്കപ്പലുകള്‍ക്ക് പുറമേ എണ്ണ ടാങ്കറുകളും കടലില്‍ മുക്കുമെന്ന് ഭീഷണി മുഴക്കിയിട്ടുണ്ട്.

മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെട്ടാല്‍

മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെട്ടാല്‍

മുതിര്‍ന്ന നേതൃത്വം ആവശ്യപ്പെട്ടാല്‍ യെമന്‍ നാവിക സേന സൗദി കപ്പലുകള്‍ക്ക് നേര്‍ക്ക് ആക്രമണം അഴിച്ചുവിടും എന്നാണ് നാവിക സേന വൃത്തങ്ങളെ ഉദ്ധരിത്ത് അല്‍ മസിറ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരക്കുന്നത്. സൈനിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ ഷറഫ് ഗാലിബ് ലുഖ്മാനും രൂക്ഷമായ പ്രതികരണം ആണ് നടത്തിയിരിക്കുന്നത്.

തുറമുഖങ്ങള്‍ അടക്കുന്നത്

തുറമുഖങ്ങള്‍ അടക്കുന്നത്

യെമന് ഏര്‍പ്പെടുത്തിയ തുറമുഖ വിലക്കാണ് ഹൂത്തികളെ ഇപ്പോള്‍ കൂടുതല്‍ പ്രകോപിതരാക്കിയിരിക്കുന്നത്. എതിരാളികളുടെ എല്ലാ വിധ ധനമാര്‍ഗ്ഗങ്ങളും തടയാന്‍ തങ്ങള്‍ നിര്‍ബന്ധിതരായിരിക്കുകയാണ് എന്നാണ് ഹൂത്തികളുടെ വിശദീകരണം.

സൗദിയോട് മാത്രം

സൗദിയോട് മാത്രം

എന്നാല്‍ യെമന്റെ നാവിക അതിര്‍ത്തിയില്‍ അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തിന് ഒരു പ്രശ്‌നവും ഉണ്ടാവില്ല എന്ന ഉറപ്പും ഹൂത്തികള്‍ നല്‍കുന്നുണ്ട്. ഹൂത്തി നേതാവ് അബ്ദേല്‍ മാലിക് അല്‍ ഹൂത്തിയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്. എതിരാളികളെ മാത്രമേ തങ്ങളുടെ ആക്രമണം ലക്ഷ്യമിടൂ എന്നും ഇവര്‍ പറയുന്നുണ്ട്.

കടുത്ത വിലക്ക്

കടുത്ത വിലക്ക്

യെമനുമായുള്ള കര, നാവിക, വ്യോമയാന അതിര്‍ത്തികള്‍ അടയ്ക്കുന്നതായി കഴിഞ്ഞ ആഴ്ചയാണ് സൗദി അറേബ്യ പ്രഖ്യാപിച്ചത്. ഇതോടെ ചരക്ക് നീക്കം പൂര്‍ണമായും നിലച്ചിരിക്കുകയാണ്. റിയാദിനെ ലക്ഷ്യമാക്കി കഴിഞ്ഞ ആഴ്ച ഹൂത്തി വിമതര്‍ നടത്തിയ മിസൈല്‍ ആക്രമണം ആയിരുന്നു പെട്ടെന്നുള്ള വിലക്കിന് കാരണം.

പിന്നില്‍ ഇറാന്‍?

പിന്നില്‍ ഇറാന്‍?

ഇറാന്‍ നല്‍കിയ മിസൈല്‍ ആണ് ഹൂത്തികള്‍ റിയാദിന് നേര്‍ക്ക് തൊടുത്തത് എന്നായിരുന്നുസൗദിയുടെ ആരോപണം. ഇതേ തുടര്‍ന്ന് യമനില്‍ സൗദിയുടെ നേതൃത്വത്തില്‍ വ്യോമാക്രമണവും നടന്നിരുന്നു. സൗദിയുടെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെടുന്നത് സാധാരണക്കാരാണ് എന്ന ആക്ഷേപം നേരത്തെ നിലനില്‍ക്കുന്നതാണ്.

English summary
Yemen’s Houthi rebel government has threatened to sink Saudi coalition warships and oil tankers unless Riyadh lifts its blockade which threatens the lives of millions in the war-torn country.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X